കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇരിട്ടിയിൽ ഗതാഗത പരിഷ്കാരങ്ങള്‍ തുടങ്ങി: നിയമം ലംഘിച്ചാൽ വൻ പിഴയെന്ന് പോലീസ്

  • By Desk
Google Oneindia Malayalam News

ഇരിട്ടി: ഗതാഗത കുരുക്കിൽ നിന്നും രക്ഷ നേടുന്നതിനായി ട്രാഫിക്ക് പോലീസ് നടപ്പിലാക്കുന്ന ഗതാഗത പരിഷ്കരണം ഇരിട്ടി നഗരത്തിൽ ഞായറാഴ്ച്ച മുതൽ തുടങ്ങി. കു​രു​ക്കി​ല്ലാ​യാ​ത്ര​ക്കാ​യി ഇ​രി​ട്ടി ന​ഗ​ര​ത്തെ പാ​ക​പ്പെ​ടു​ത്തു​ന്ന​തി​ന് ന​ഗ​ര​സ​ഭ​യും പോ​ലീ​സും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും ചേ​ര്‍​ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന ഗ​താ​ഗ​ത പ​രി​ഷ്‌​കാ​രമാണ് നിലവിൽ വന്നത്.

കോൺഗ്രസിന് നന്ദി പറഞ്ഞ് കണ്ണൻ ഗോപിനാഥൻ! ഈ തിന്മയ്ക്കെതിരെ പ്രതിഷേധിക്കുന്നതിലും വലിയ രാജ്യസ്നേഹമില്ലകോൺഗ്രസിന് നന്ദി പറഞ്ഞ് കണ്ണൻ ഗോപിനാഥൻ! ഈ തിന്മയ്ക്കെതിരെ പ്രതിഷേധിക്കുന്നതിലും വലിയ രാജ്യസ്നേഹമില്ല

നേരത്തെ പരീക്ഷിച്ച പു​തി​യ പ​രി​ഷ്കാ​രം കാ​ര്യ​മാ​യ എ​തി​ര്‍​പ്പി​ല്ലാ​തെ ന​ട​പ്പി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍ ഇതു തുടരാൻ തീരുമാനിച്ചത്. ​ പരീ​ക്ഷ​ണ പ​രി​ഷ്കാ​ര​ത്തി​നി​ട​യി​ല്‍ നി​ര​വ​ധി നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യെ​ങ്കി​ലും പോ​ലീ​സും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും ബോ​ധ​വ​ത്ക​രി​ച്ചും മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യും വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച മു​ത​ല്‍ ഗ​താ​ഗ​ത​നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ വ​ന്‍ പി​ഴ ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പി പി അ​ശോ​ക​ന്‍, എ​സ്ഐ ദി​നേ​ശ​ന്‍ കൊ​തേ​രി, മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇൻ​സ്‌​പെ​ക്ട​ര്‍ ശ്രീ​ജേ​ഷി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്യു​ക​യും പാ​ക​പ്പി​ഴ​ക​ള്‍ തി​രു​ത്താ​നു​ള്ള ന​ട​പ​ടി​ക​ളും ആ​ലോ​ചി​ച്ചു.​

trafficreforms-

പ​ഴ​യ സ്റ്റാ​ൻ​ഡി​ലെ ബ​സ് സ്റ്റോ​പ്പ് സം​ബ​ന്ധി​ച്ച് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും പോ​ലീ​സും പ​രി​ശോ​ധി​ച്ച് തീ​രു​മാ​നി​ക്കും. നി​യ​മം ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ന്‍ നാ​ളെ മു​ത​ല്‍ പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന ആ​രം​ഭി​ക്കും. ട്രാ​വ​ല​ര്‍​ക്കു​ള്ള പാ​ര്‍​ക്കിം​ഗ് അ​ടു​ത്ത ദി​വ​സം ത​ന്നെ പ​ഴ​യ പി ​ടി ചാ​ക്കോ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തേ​ക്ക് മാ​റ്റാ​നും തീ​രു​മാ​നി​ച്ചു. ഇ​രി​ട്ടി ടൗ​ണ്‍ റോ​ഡ് വീ​തി​കൂ​ട്ടി ന​വീ​ക​രി​ച്ച​തോ​ടെ​യാ​ണ് ഗ​താ​ഗ​ത സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്.

ഇ​രി​ട്ടി മേ​ലെ സ്റ്റാ​ന്‍​ഡ് മു​ത​ല്‍ പ​യ​ഞ്ചേ​രി മു​ക്ക് വ​രെ അ​താ​ത് വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള്ള പാ​ര്‍​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ള്‍ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.​പാ​ര്‍​ക്കിം​ഗി​ന് അ​നു​മ​തി​യി​ല്ലാ​ത്ത സ്ഥ​ല​ത്ത് വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​യാ​ല്‍ പോ​ലീ​സ് പി​ഴ​ ഈടാ​ക്കും. ഓ​ട്ടോ​റി​ക്ഷ​ക​ളും ജീ​പ്പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ളും നി​ശ്ച​യി​ച്ച സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ത്ര​മേ നി​ര്‍​ത്തി​യി​ടാ​വൂ. ബ​സു​ക​ള്‍ സ്റ്റാ​ൻ​ഡ് വി​ട്ടാ​ല്‍ നി​ശ്ചി​ത സ​മ​യം മാ​ത്ര​മേ സ്റ്റോ​പ്പി​ല്‍ നി​ര്‍​ത്തി​യി​ടാ​വൂ. ഇ​തു പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക​യും ലം​ഘി​ക്കു​ന്ന​വ​രി​ല്‍ നി​ന്നും പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്യും.

ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഞാ​യ​റാ​ഴ്ച​യോ​ടെ സി​ഗ്ന​ല്‍ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കും. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍​ത്വ​രി​ത​പ്പെ​ടു​ത്താ​ന്‍ പോ​ലീ​സും ന​ഗ​ര​സ​ഭ​യും കെ​എ​സ്ടി​പി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. കണ്ണൂർ ജില്ലയിലെ മലയോര സിരാകേന്ദ്രമെന്ന് അറിയപ്പെടുന്ന ഇരിട്ടിയിൽ പുതിയ പാലം നിർമാണം ആരംഭിച്ചതോടെ കടുത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. അന്തർ സംസ്ഥാന വാഹനങ്ങളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത്. പഴയ പാലത്തിൽ ചരക്കു ലോറികൾ കുടുങ്ങുന്നത് നിത്യസംഭവമാണ്.

English summary
Traffic police launches traffic reformation in Iritty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X