ദേശീയപാതയിലെ റീ ടാറിങ്: കണ്ണൂർ നഗരത്തിൽ രണ്ടാഴ്ച്ചത്തേക്ക് ഗതാഗത നിയന്ത്രണം
കണ്ണൂര്‍: ദേശീയപാതയിലെ റീ ടാറിങ് കാരണം കണ്ണൂർ നഗരത്തിൽ തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ച്ചത്തേക്ക് ഗതാഗത നിയന്ത്രണമേർപ്പെടുത്തും. നാഷണല്‍ ഹൈവെ 66ല്‍ കണ്ണൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് മുതല്‍ താഴെചൊവ്വ റെയില്‍വെ ഗേറ്റ് വരെയുള്ള ഭാഗത്ത് കോള്‍ഡ് മില്ലിങ്ങ് സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡ് പരിഷ്ക്കരിക്കുന്ന പ്രവര്‍ത്തി 28ന് രാവിലെ ആറ് മുതല്‍ ആരംഭിച്ച് ജനുവരി 12 വരെ തുടരും.
ഈ സമയം ഇതിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. കണ്ണൂരില്‍ നിന്ന് തലശേരി, കോഴിക്കോട്, മട്ടന്നൂര്‍, കൂത്തുപറമ്പ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ (ബസുകള്‍ ഉള്‍പ്പെടെ) നിലവിലുള്ള നാഷണല്‍ ഹൈവെ വഴി തന്നെ പോകാവുന്നതാണ്. തലശേരി ഭാഗത്തു നിന്ന് കണ്ണൂര്‍, പയ്യന്നൂര്‍ ഭാഗത്തേക്ക് വരേണ്ട വാഹനങ്ങള്‍ (ബസുകള്‍ ഉള്‍പ്പെടെ) തോട്ടട ടി.എസ്, സിറ്റി പ്രഭാത് ജംഗ്ഷന് വഴി ടൗണില്‍ പ്രവേശിക്കുകയും തുടര്‍ന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പ്രഭാത് ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് ചാലാട്, വളപട്ടണം വഴി എന്‍.എച്ചില് പ്രവേശിച്ച് പോകാവുന്നതാണ്.

തളിപ്പറമ്പ് ഭാഗത്തു നിന്ന് തലശേരി ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങള്‍ വളപട്ടണം പഴയ ടോള്‍ പ്ലാസ, കാട്ടാമ്പള്ളി പാലം, മയ്യില്‍, ചാലോട് വഴി പോകേണ്ടതാണ്. മട്ടന്നൂര്‍ ഭാഗത്തു നിന്ന് കണ്ണൂരിലേക്ക് വരേണ്ട വാഹനങ്ങള്‍ (ബസുകള്‍ ഉള്‍പ്പെടെ) മുണ്ടയാട് സ്റ്റേഡിയത്തിന്റെ അടുത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് കെ.എസ്.ഇ.ബി സബ് സ്റ്റേഷന്, കക്കാട്, തെക്കി ബസാര്‍ വഴി പോകേണ്ടതാണ്. കൂത്തുപറമ്പ് ഭാഗത്തു നിന്ന് കണ്ണൂരിലേക്ക് വരേണ്ട വാഹനങ്ങള്‍ (ബസുകള്‍ ഉള്‍പ്പെടെ) തോട്ടട ജെ.ടി.എസ്, സിറ്റി, പഭാത് ജംഗ്ഷന്, താവക്കര വഴിയും പോകേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇതിനിടെ വിമാന താവള നഗരമായ മട്ടന്നൂരിൽ കെ.എസ്.ടി.പി റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള പ്രവൃത്തി പൂര്‍ത്തിയാകാത്തത് വിമാനതാവളത്തിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഉൾപ്പെടെ ദുരിതമാവുകയാണ്. മൂന്നുമാസം മുൻപാണ് ' മട്ടന്നൂര്‍ ടൗണില്‍ കെഎസ്ടിപി റോഡ് നവീകരണ പ്രവൃത്തി തുടങ്ങിയത്. പൈപ്പ് മാറ്റുന്ന പണി ഏതാണ്ട് പൂര്‍ത്തിയായിട്ടും റോഡില്‍ വെള്ളം കുത്തിയൊഴുകുന്ന സ്ഥിതിക്ക് മാറ്റം വന്നിട്ടില്ല.
നഗരസഭാ ഓഫിസില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ 20ന് മുമ്പ് പണി പൂര്‍ത്തിയാക്കുമെന്ന് കെഎസ്ടിപി അധികൃതര്‍ ഉറപ്പുനല്‍കിയെങ്കിലും നിര്‍മാണ പ്രവര്‍ത്തി നീളുകയാണ്. പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയും കുടിവെള്ള പൈപ്പ് പൊട്ടല്‍ നിത്യ സംഭവമാവുകയും ചെയ്തതോടെ നഗരസഭയില്‍ വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് പ്രവൃത്തി 20ന് പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ അവ വെറും വാക്കുകളില്‍ മാത്രം ഒതുങ്ങുകയാണ്. കെ.എസ്.ടി.പിയുടെയും വാട്ടര്‍ അതോറിറ്റിയുടെയും ഭാഗത്തുള്ള വീഴ്ച ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നതായും രൂക്ഷമായ പൊടിശല്യം മൂലം യാത്രക്കാര്‍ വലയുകയാണെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. റോഡ് പണി വേഗം പോരെന്ന് കാണിച്ച് പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ സമരങ്ങളും നടത്തിയിരുന്നു. നഗരത്തിലുള്ള 200 മീറ്ററോളം റോഡ് മാത്രമാണ് ഇനി ടാറിങ്ങ് നടത്താനുള്ളത്. തലശേരി റോഡില്‍ ബസ്സ്റ്റാന്‍ഡ് വരെയുള്ള ഭാഗം ഒരുഭാഗം മാത്രം ടാര്‍ ചെയ്തിട്ടിരിക്കുകയാണ്. മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള റോഡില്‍ ഇതുവരെ ടാറിങ് തുടങ്ങിയിട്ടില്ല. ചെളിയും പൊടിയും നിറഞ്ഞ പ്രദേശത്ത് ദുരിതമനുങവിക്കുകയാണ് ജനങ്ങള്‍.
Recommended Video

-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications