കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇരിട്ടി നഗരത്തിൽ മാർച്ച് ഒന്നു മുതൽ ഗതാഗത പരിഷ്കരണം: പാലം നിർമാണം അന്തിമഘട്ടത്തിൽ

  • By Desk
Google Oneindia Malayalam News

ഇരിട്ടി: ഇരിട്ടിയിൽ പുതിയ ഗതാഗത പരിഷ്കരണത്തിന് മാർച്ച് ഒന്നു മുതൽ തുടക്കമാകും. ഇതിനായി ട്രാഫിക്ക് പൊലിസ് സാധ്യതാ പഠനം നടത്തി. മലയോര മേഖലയിലെ സി രാ കേന്ദ്രമായ ഇരിട്ടിയിൽ കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇരിട്ടി പുതിയ പാലം നിർമാണം അന്തിമഘട്ടത്തിലാണ് ഈ മാസം അവസാനത്തോടെ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു മുൻകൂട്ടി കണ്ടുള്ള ട്രാഫിക്ക് പരിഷ്കരണമാണ് പോലീസ് നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്നത്.

വിവാഹ ചടങ്ങിൽ പാചകത്തിനിടെ റോട്ടിയിൽ തുപ്പുന്നയാളുടെ വീഡിയോ വൈറലായി; പിന്നാലെ അറസ്റ്റ്വിവാഹ ചടങ്ങിൽ പാചകത്തിനിടെ റോട്ടിയിൽ തുപ്പുന്നയാളുടെ വീഡിയോ വൈറലായി; പിന്നാലെ അറസ്റ്റ്

ഇതിന്റെ ഭാഗമായി റോഡരികിലെ പാർക്കിങ് കർശനമായി നിരോധിക്കും.അനധികൃത പാർക്കിങിന് പിഴയീടാക്കാനാണ് തീരുമാനം. വിപുലമായ മുന്നൊരുക്കങ്ങളോടെയാണ് പൊലിസ് ഗതാഗത പരിഷ്ക്കരണമേർപ്പെടുത്തുന്നത്.ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി കടുത്ത നടപടികളുമായി മുൻപോട്ടു പോകാനാണ് തീരുമാനം. ഇരിട്ടി നഗരത്തിൽ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി നഗരസഭ, പോലീസ് ,മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തിയിട്ടുണ്ട്. മാർച്ച് ഒന്നു മുതൽ ഗതാഗത പരിഷ്കരണം പ്രാവർത്തികമാക്കാനാണ് തീരുമാനം.

താരങ്ങളുടെ വന്‍പട; ദാദാസാഹിബ് ഫാല്‍ക്കെ ഫിലിം അവാര്‍ഡ് ചടങ്ങിന്റെ ചിത്രങ്ങള്‍

kannur-map-18-1


ഇരിട്ടി ടൗണിലെ പാർക്കിംങ്ങുമായി ബന്ധപ്പെട്ടുള്ള ട്രാഫിക് പരിഷ്ക്കരണമാണ് നഗരസഭ പോലീസിന്റേയും , മോട്ടോർ വാഹന വകുപ്പിൻ്റെയും സഹായത്തോടെ നടപ്പിലാക്കുന്നത്. ഇരിട്ടി ടൗണിൽ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുവാനും ടൗണിൽ ഓടുന്ന ടാക്സി വാഹനങ്ങൾ പാർക്ക് ചെയ്യുവാനും ബസ്സുകൾ നിർത്തുന്നതിനുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അധികൃതർ പരിശോധിച്ചത്. എല്ലാവരുടെയും അഭിപ്രായങ്ങൾ സ്വരൂപിച്ച ശേഷം ഓരോ സ്ഥലത്തും വാഹനങ്ങൾ നിർത്തുവാനുള്ള രൂപരേഖ തയ്യാറാക്കും. മാർച്ച് ഒന്നു മുതൽ ഗതാഗത പരിഷ്കരണം ശക്തമാക്കും.

ഇരിട്ടി മേലെ സ്റ്റാൻഡ് മുതൽ പയഞ്ചേരി മുക്ക് വരെയാണ് ഗതാഗതം പരിഷ്കരണം നടപ്പിലാക്കുക. ഇതോടനുബന്ധിച്ച് പേ പാർക്കിങ്ങ് സംവിധാനം ഉൾപ്പെടെ ഉണ്ടാവും. വ്യാപാര സ്ഥാപനങ്ങളിൽ ചരക്കിറക്കാൻ വരുന്ന ലോറികൾക്ക് പ്രത്യേക സമയമേർപ്പെടുത്തും. സ്വകാര്യ സ്ഥാപനങ്ങൾ നിർബന്ധമായും തങ്ങളുടെ കെട്ടിട പരിധിയിൽ പാർക്കിങ് സംവിധാനമേർപ്പെടുത്തണം.. റോഡുഗതാഗതം തടസപ്പെടുത്തി കൊണ്ടുള്ള തെരുവ് കച്ചവടം ഒഴിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

നഗരസഭാ ചെയർപേഴ്സൺ കെ .ശ്രീലത, വൈസ്.ചെയർമാൻ പി. പി. ഉസ്മാൻ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി. പി. ശ്രീജേഷ്, എസ് ഐ നാസർ പൊയിലൻ , മർച്ചൻറ് അസോസിയേഷൻ പ്രസിഡണ്ട് അയ്യൂബ് പൊയിലൻ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

English summary
Traffic regulations to be placed in Iritty town
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X