ഇരിട്ടി നഗരത്തില്‍ പാര്‍ക്കിങ് നിയന്ത്രണം ഏര്‍പ്പെടുത്തി
ഇരിട്ടി: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംങ്ങ് നിയന്ത്രിക്കുന്നതിനുമായി ഇരിട്ടിയില്‍ സമഗ്ര ഗതാഗത പരിഷ്‌ക്കാരം നിലവില്‍ വന്നു.നഗരസഭ, മോട്ടോര്‍വാഹന വകുപ്പ്, പോലീസ് എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തിലാണ് സ്വകര്യ വാഹനങ്ങള്‍ക്കും ഓട്ടോ, ടാക്‌സികള്‍ക്കും, ഇരുചക്രവാഹനങ്ങള്‍ക്കും പ്രത്യേക പാര്‍ക്കിങ്ങ് കേന്ദ്രങ്ങള്‍ അനുവദിച്ചിരിക്കുന്നത്.സ്വകാര്യ വാഹനങ്ങള്‍ക്ക് നിശ്ചയിച്ച സ്ഥലങ്ങളില്‍ പരമാവധി അരമണിക്കൂര്‍ മാത്രമാണ് പാര്‍ക്കിങ്ങിന് അനുവദിച്ചിരിക്കുന്നത്.
നഗരത്തിലെ പാര്‍ക്കിങ്ങ് നിരോധിത മേഖലകളും നിശ്ചയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴയുള്‍പ്പെടെയുളള നടപടികളുണ്ടാവുമെന്ന് പോലീസ് അറിയിച്ചു. ഇരിട്ടി പുതിയ പാലം ഗതാഗതത്തിന് തുറന്നതോടെ പഴയപാലം കവലയും സമീപ പ്രദേശങ്ങളും കൈയ്യടക്കിയ വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പാലത്തിന് വലതു വശം ഹാന്‍ടെക്‌സ് മുതല്‍ സൂര്യ ഹോട്ടല്‍ റോഡ് വരെ വഴിയോര കച്ചവടം പൂര്‍ണ്ണമായും നിരോധിച്ചു. ഇവിടെ സ്വകാര്യ കാര്‍ പാര്‍ക്കിങ്ങിന് അരമണിക്കൂറാണ് അനുവദിച്ചിരിക്കുന്നത്.

ഇരിട്ടി പാലം മുതല്‍ ഇടത് വശം ഗ്ലാസ്മഹല്‍ മലനാട് റബ്ബര്‍ വരെയുളളഭാഗം ഇരുചക്ര വാഹനങ്ങള്‍ക്ക് അരമണിക്കൂര്‍ പാര്‍ക്കിംങ്ങിന് ഉപയോഗിക്കാം. നേരംപോക്ക് ജംഗ്ഷന്‍ മുതല്‍ ഷംസീന കോംപ്ലക്‌സ് ,നാദം ജ്വല്ലറി ജംഗ്ഷന്‍ മുതല്‍ ഫാഷന്‍ ടൂറിസ്റ്റ് ഹോം, ഗ്രാന്റ് ബസാര്‍ മുതല്‍ പോസ്റ്റ് ഓഫീസ് ബില്‍ഡിംഗ് ജംഗ്ഷന്‍, മില്‍ ബൂത്ത് മുതല്‍ കോഫിഹൗസ്, ന്യൂഇന്ത്യ തിയറ്റര്‍ റോഡ് ജംഗ്ഷന്‍, നേരബോക്ക് ജംഗ്ഷന്‍ മുതല്‍ ശ്രൂതി ജ്വല്ലറി വരെ, ബാലക്കണ്ടി മെഡിക്കല്‍ മുതല്‍ ശുഭഹാര്‍ഡ്വേഴ്‌സ് വരെ, പഴയ കനറാ ബാങ്ക് ജംഗ്ഷന്‍ മുതല്‍ സ്‌കൈ ഗോള്‍ഡ് വരെയുള്ള ഭാഗങ്ങളില്‍ അരമണിക്കൂറാണ് ഇരുചക്ര വാഹനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത്.
ഷംസീന കോംപ്ലക്‌സ് കവല മുതല്‍ പഴയപാലം റോഡ് കവല, ഡോ ടിപി മുഹമ്മദ് ക്ലിനിക്ക് മുതല്‍ നാദം ജ്വല്ലറി കവല, തൗഫീക്ക് ഹോട്ടല്‍ മുതല്‍ ഗ്രാന്റ് ബസാര്‍വരെയും സൂര്യ ഹോട്ടല്‍ റോഡ് മുതല്‍ മില്‍മ ബൂത്ത് വരെയും ശ്രുതി ജ്വല്ലറി മുതല്‍ കല്ല്യാണ്‍ വരേയും പഴയ കനാറാ ബാങ്ക് ജംഗ്ഷന്‍ മുതല്‍ സ്‌കൈ ഗോള്‍ഡ് വരെയും സ്വകാര്യ കാറുകള്‍ക്കും അരമണിക്കൂര്‍ പാര്‍ക്ക് ചെയ്യാം.മലയോര നഗരങ്ങളിലൊന്നായ ഇരിട്ടിയില്‍ ഓണത്തിന് മുന്‍പ് ഉണ്ടാകാന്‍ സാധ്യതയുള്ള തിരക്കും ഗതാഗത സ്തംഭനവുമൊഴിവാക്കാനാണ് നഗരസഭയും പോലീസും സംയുക്തമായി നിയന്ത്രണങ്ങള്‍ക്കൊരുങ്ങുന്നത്.












Click it and Unblock the Notifications