ഉറക്കത്തിനിടെ തേടി വന്ന ദുരന്തം; കവര്‍ന്നത് ഒരു ജീവന്‍, നാടിനെ നടുക്കിയ സംഭവം ഇങ്ങനെ
കണ്ണൂര്‍: കഴിഞ്ഞ ദിവസം കണ്ണൂരുകാര്‍ എഴുന്നേറ്റത് ഒരു ദുരന്തത്തിന്റെ വാര്‍ത്ത കേട്ടുകൊണ്ടാണ്. ഉറക്കത്തിനിടെ വന്ന ആദുരന്തത്തിന്റെ ഞെട്ടലില്‍നിന്ന് മുക്തമാകാന്‍ ഇതുവരെ കണ്ണൂരിലെ പൊടിക്കുണ്ട് നിവാസികള്‍ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് നാടിനെ ദുഖത്തിലാഴ്ത്തിയ സംഭവം ഉണ്ടായത.് ഉറക്കത്തിനിടെ വീടിന്റെ മച്ച് തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു,
പവിത്രന്‍, ഭാര്യ വസന്ത, മക്കളായ ഷിബു, ഷിജു എന്നിവരാണ് ഈ വീട്ടില്‍ താമസിക്കുന്നത്. 28 വര്‍ഷം മുമ്പാണ് പവിത്രനും കുംബവും ഈ വീട്ടിലേക്ക് താമസം മാറ്റിയത്. അര്‍ധരാത്രി 12 മണിയോടെയാണ് വീടിന്റെ മച്ച് തകര്‍ന്ന് വസന്തയുടെ മേലേക്ക് പതിച്ചത്. മണ്ണും മരവും കൊണ്ട് നിര്‍മിച്ചതാണ് മച്ച് അത് പൂര്‍ണമായും തകര്‍ന്ന് വസന്തയുടെ മേലേക്ക് പതിക്കുകയായിരുന്നു.

മച്ചിന്റെ മുകളിലാണ് മൂത്ത മകനായ ഷിബുവിന്റെ മുറി. ഷിബു കിടന്ന കട്ടിലടക്കം താഴേക്ക് പതിക്കുകയായിരുന്നു. അലമാര, മേശ എന്നിവയും താഴേക്ക് വീണു. ഷിബുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ രണ്ടാമത്തെ മകന്‍ ഷിജു പകച്ച് നില്‍ക്കാതെ അഗ്നിരക്ഷാ സേനയേയും, പൊലിസിനേയും വിവരമറിയിച്ചതിനാല്‍ ദുരന്ത്തതിന്റെ വ്യാപ്തി കുറക്കാന്‍ സാധിച്ചു.
മച്ച് നിര്‍മിച്ച മണ്ണും മരവും പൂര്‍ണമായും വസന്തയുടെ ശരീരത്തെ മൂടിയിരുന്നു. ഇത് വസന്തയുടെ ജീവന്‍ രക്ഷിക്കാന്‍ തിരിച്ചടിയായി. അര മണിക്കൂറോളമെടുത്താണ് പൊലീസും അഗ്നിരക്ഷാസേനയും രക്ഷാപ്രവര്‍ത്തനം നടത്തിയത്. ചുമരില്‍ ചാരി നിന്ന നിലയിലായിരുന്നു ഷിബു ഉണ്ടായിരുന്നത്. അഗ്നി രക്ഷാ സേന ഓഫിസര്‍മാരായ എം സുനീഷും എസ്.എസ് ഗോകുലും ചേര്‍ന്ന് കോണിവെച്ച് താഴെയിറങ്ങിയാണ് ഷിബുവിനെ മുറിയില്‍നിന്ന് മുകളിലേക്കെത്തിച്ചത്. തലക്കും മൂക്കിനും നെറ്റിക്കും പരിക്കേറ്റ ഷിബുവിനെ പൊലീസ് വാഹനത്തില്‍ തന്നെയാണ് ആസ്പത്രിയില്‍ എത്തിച്ചത്.
പ്രിയപ്പെട്ട വസന്ത ഉറക്കത്തില്‍ നിന്ന് മരണത്തിലേക്ക് പോയത് വിശ്വസിക്കാന്‍ എല്ലാവരും നന്നേ പാടുപെട്ടു. അര്‍ധരാത്രിയായതിനാല്‍ എല്ലാവരും നല്ല ഉറക്കമായത്‌കൊണ്ടും അപകവിവരം സമീപവാസികൡ കുറച്ച് പേര്‍ മാത്രമാണ് അറിഞ്ഞത്. പൊലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും വാഹനം എത്തുമ്പോവാണഅ ബാക്കിയുള്ളവര്‍ അപകട വിവരം അറിഞ്ഞത്.
സാരിയില്‍ അതിസുന്ദരിയായി അനു ഇമ്മാനുവല്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
Recommended Video
കണ്ണൂര്‍ ടൗണ്‍ സിഐ ശ്രീജിത്ത് കൊടേരി, കണ്ണൂര്‍ അഗ്നിരക്ഷാ യൂണിറ്റിലെ സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍, എ കുഞ്ഞിക്കണ്ണന്‍, ഓഫീസര്‍ വി കെ റഫീസ്, ഡ്രൈവര്‍മാരായ കെ സുബൈര്‍, ടി അനില്‍കുമാര്‍, ഹോംഗാര്‍ഡ് സി വി അനില്‍കുമാര്‍, പൊലീസിന്റെ ക്വിക്ക് ആന്റ് റെസ്‌പോണ്‍സ് ടീം എന്നിവരും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ നടത്തിയ ഇന്‍ക്വസ്റ്റിന് ശേഷം ജില്ലാ ആസ്പത്രിയിലാണഅ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. വസന്തയെ അവസാനമായി കാണാന്‍ നൂറുകണക്കിനാളുകളാണ് ഇവരുടെ വീട്ടിലേക്കെത്തിയത്.












Click it and Unblock the Notifications