കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടക്കെ മലബാറിലേക്കുള്ള ട്രെയിനുകൾ വൈകുന്നു: യാത്രക്കാർ പെരുവഴിയിൽ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: വടക്കെ മലബാർ വഴി മംഗളൂരിലേക്കുള്ളട്രെയിനുകൾ അനിയന്ത്രിതമായി വൈകുന്നത് യാത്രക്കാരെ പെരുവഴിയിലാക്കുന്നു. തിരൂരിൽ നടക്കുന്ന അറ്റകുറ്റപ്പണി മൂലം ദുരിതത്തിലാകുന്നത് മലബാറിലേക്കുള്ള യാത്രക്കാരാണ്. എന്നും വൈകീട്ടുള്ള പരശുറാം, മംഗള, എഗ്മോര്‍ വണ്ടികളാണ് മണിക്കൂറുകള്‍ വൈകുന്നത്. ഷൊര്‍ണൂരിനും ഇടയില്‍ തിരൂര്‍, തിരുനാവായ, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ റെയില്‍പ്പാളത്തിലെയും മറ്റും അറ്റകുറ്റ പ്രവൃത്തിയുടെ പേരിലാണ് വൈകീട്ടുള്ള മൂന്ന് വണ്ടികളും പിടിച്ചിടുന്നത്.

കാൻസർ രോഗിയായ വിദ്യാർത്ഥിയെയും സഹോദരനെയും മർദിച്ച കേസിൽ ബിജെപി നേതാക്കൾക്കെതിരെ ജാമ്യമില്ലാ കേസ്കാൻസർ രോഗിയായ വിദ്യാർത്ഥിയെയും സഹോദരനെയും മർദിച്ച കേസിൽ ബിജെപി നേതാക്കൾക്കെതിരെ ജാമ്യമില്ലാ കേസ്

ഡിസംബര്‍ 22 വരെ (തിങ്കളാഴ്ച ഒഴികെ) ഈ ദുരിതം നീളും. 3.45-ന് കോഴിക്കോട് എത്തേണ്ട നാഗര്‍കോവില്‍-മംഗളൂരു എക്‌സ്പ്രസ് വെള്ളിയാഴ്ച രണ്ടുമണിക്കൂര്‍ വൈകി 5.40-നാണ് പുറപ്പെട്ടത്. നിസാമുദീനിലേക്കുള്ള മംഗള എക്‌സ്പ്രസ് 5.05-നാണ് കോഴിക്കോട് എത്തേണ്ടത്. കഴിഞ്ഞ വെള്ളിയാഴ്ച 5.55-നാണ് വിട്ടത്. നേരത്തെ എത്തിയാലും എല്ലാ വണ്ടികള്‍ക്കും വേണ്ടി കാത്തു കെട്ടി കിടന്നാണ് ചെന്നൈയില്‍ നിന്നുള്ള എഗ്മോറിന്റെ വരവ്.

chennai-local-trai

രണ്ടുമണിക്കൂറോളം വൈകിയാണ് ഇത് കണ്ണൂരിലെത്തുന്നത്. ഈ വണ്ടികള്‍ക്കെല്ലാം വേണ്ടി കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ പിടിക്കും. കോഴിക്കോട് വിടാന്‍ രാത്രി ഏഴുമണി കഴിഞ്ഞിരുന്നു. വണ്ടികള്‍ വൈകിയോടുന്നതിന് പരിഹാരമുണ്ടാക്കാത്ത റെയില്‍വേയുടെ നടപടി യാത്രക്കാരോടുള്ള ക്രൂരതയാണെന്ന് നോര്‍ത്ത് മലബാര്‍ റെയില്‍വേ പാസഞ്ചേഴ്സ് കോർഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. റഷീദ് കവ്വായി ആരോപിച്ചു.

English summary
Train passengers trapped to North Malabar route
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X