കണ്ണൂരിൽ ഭിന്നലിംഗക്കാരി തീ കൊളുത്തി മരിച്ചു: അന്ത്യം ആശുപത്രിയിൽ
കണ്ണൂർ: കണ്ണൂരിൽ ഭിന്നലിംഗക്കാരി ആത്മഹത്യ ചെയ്തു. തീ കൊളുത്തി മരിക്കുകയായിരുന്നു. സമാജ് വാദി കോളനിയിൽ താമസിച്ചുവരികയായിരുന്നു അവർ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സ്നേഹയാണ് ജീവനൊരുക്കിയത്. വീട്ടിനുള്ളിൽ വെച്ച് ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെയോടെ മരണമടയുകയായിരുന്നു. എന്നാൽ ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല. വീട്ടിനകത്ത് നിന്ന് ദേഹത്ത് മണ്ണെണ്ണയൊഴിച്ച സ്നേഹ പുറത്തേക്ക് വന്ന ശേഷമാണ് തീ കൊളുത്തിയതെന്നാണ് പരിസരവാദികള്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂർ കോർപ്പറേഷനിലെ 35ാം ഡിവിഷനായ നിന്നാണ് സ്നേഹ സ്വതന്ത്ര സ്ഥാനാർത്ഥിയായത്. ഇതോടെ ഭിന്നലിംഗത്തിൽപ്പെട്ട സ്ഥാനാർത്ഥി എന്ന നിലയിൽ സ്നേഹയ്ക്ക് വലിയ ജനശ്രദ്ധയും പ്രാധാന്യവും ലഭിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിലെ പരാജയം സ്നേഹയെ ബാധിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ഭിന്നലിംഗക്കാരുടെ ശബ്ദം സമൂഹത്തിൽ കേള്‍പ്പിക്കാനും കാലാകാലങ്ങളായി മാറ്റമില്ലാതെ തുടരുന്ന തോട്ടടയിലെ സമാജ് വാദി കോളനി ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ മാറ്റത്തിന് കൂടി വേണ്ടിയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും സ്നേഹ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications