• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Elections 2019

കെ സേതുരാമന്‍ കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി; കണ്ണൂർ ജില്ലാ പോലിസ് മേധാവി ശിവവിക്രം പാലക്കാട്ടേക്ക്... പോലീസ് ഉന്നത തലത്തിൽ അഴിച്ചുപണി!!

  • By Desk

കണ്ണൂര്‍: പൊലിസ് തലപ്പത്ത് വന്‍ അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ്. കണ്ണൂര്‍ റെയിഞ്ച് ഡി.ഐ.ജിയായി കെ.സേതുരാമനേയും എസ്.പിയായി പ്രതീഷ് കുമാറിനേയും നിയമിച്ചു. നിലവിലെ എസ്.പി.ജി ശിവവിക്രമിനെ പാലക്കാടേക്ക് മാറ്റി. തെരഞ്ഞെടുപ്പിനു ശേഷം പോലീസ് തലപ്പത്ത് സമഗ്ര അഴിച്ചുപണിയാണ് നടന്നത്. മജീസ്ടീരിയല്‍ അധികാരത്തോടെ രണ്ട് ഐ.ജിമാര്‍ തിരുവനന്തപുരം, എറണാകുളം സിറ്റി കമ്മീഷണര്‍മാരാകും.

വയനാടിൽ നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി കാട്ടാനകള്‍ ജനവാസകേന്ദ്രത്തില്‍; നാട്ടിലിറങ്ങിയത് അഞ്ച് ആനകള്‍, സ്‌കൂളിന് അവധി പ്രഖ്യാപിച്ചു, ആനകളെ തുരത്തിയത് സന്ധ്യയോടെ!

ക്രമസമാധാന ചുമതലയുളള എ.ഡി.ജി.പിയായി ഷെയ്ക്ക് ദര്‍വേഷ് സാഹിബിനെ നിയമിച്ചു. ഋഷിരാജ് സിംഗ് പുതിയ ജയില്‍ മേധാവി. അനന്തകൃഷ്ണന്‍ പുതിയ എക്‌സൈസ് കമ്മീഷണര്‍ ഏഴ് ജില്ലകളിലെ എസ്.പിമാര്‍ക്കും, എ.ഡി.ജി.പി മുതല്‍ ഡി.ഐ.ജി വരെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും സ്ഥലം മാറ്റം. പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പ് വച്ചു. ഐ.ജി ദിനേന്ദ്ര കശ്യപ് തിരുവനന്തപുരം സിറ്റി കമ്മീഷണറും, ഐ.ജി വിജയ് സഖാറെ എറണാകുളം സിറ്റി കമ്മീഷണര്‍മാരാകും.

ഇരുവര്‍ക്കും വെടിവയ്പ്പിന് ഉത്തരവ് ഇടുന്നത് അടക്കമുളള വലിയ അധികാരങ്ങളാണ് ഇനി ഉണ്ടാവുക. ഡി.ഐ.ജിമാരായ കെ.പി ഫിലിപ്പ് കൊച്ചിയിലെയും സഞ്ജയ് കുമാര്‍ ഗുര്‍ദ്ദീന്‍ തിരുവന്തപുരത്തും അഡീഷണല്‍ കമ്മീഷണര്‍മാരാകും. ഷെയ്ക്ക് ദര്‍വേഷ് സാഹിബാണ് ക്രമസമധാനപാലന ചുമതലയുളള ഏക എ.ഡി.ജി.പി. നിലവില്‍ ആ ചുമതല വഹിച്ചിരുന്ന മനോജ് ഏബ്രഹാം പോലീസ് ആസ്ഥാനത്തെ അഡ്മിനിസ്‌ട്രേഷന്‍ ചുമതലയുളള എ.ഡി.ജി.പിയാകും.

ആര്‍ ശ്രീലേഖയെ ട്രാഫിക്ക് മേധാവിയായും മാറ്റി. എ.അനന്തകൃഷനാണ് പുതിയ എക്‌സൈസ് കമ്മീഷണര്‍. ടോമിന്‍ തച്ചങ്കരിയെ സായുധ സേന മേധാവിയായി നിയമിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എ.പദ്മകുമാറാണ് പുതിയ കോസ്റ്റല്‍ പോലീസ് മേധാവി. ബി.സന്ധ്യയെ ട്രെയിനിംഗ് മേധാവിയായി നിയമിച്ചു. അശോക് യാദവ് ഉത്തര മേഖലയിലും, എം.ആര്‍ അജിത്ത് കുമാര്‍ ദക്ഷിണ മേഖലയിലും ഐ.ജിമാരാകും.

ബലറാം കുമാര്‍ ഉപാധ്യായ ആണ് പുതിയ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഐ.ജി. ഇ ജെ ജയരാജ് ക്രൈംബ്രാഞ്ച് കോഴിക്കോട് ഐ.ജിയാകും. ജി ലക്ഷമണ്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ ഐ.ജിയാകും. അനുപ് കുരുവിള ജോണ്‍ ട്രെയിനിംഗ് ഡി.ഐ.ജിയാകും. എ. അക്ബറാണ് പുതിയ സെക്യൂരിറ്റി ഡി.ഐ.ജി. കാളിരാജ് മഹേഷ് കുമാര്‍ എറണാകുളത്തും എസ്.സുരേന്ദ്രന്‍ തൃശൂരിലും റേഞ്ച് ഡി.ഐ.ജിമാരാകും.

മെറിന്‍ ജോസഫ് കൊല്ലത്തും വി.കെ മധു തൃശൂരിലും കമ്മീഷണറാകും, കെ.ജി സൈമണ്‍ കോഴിക്കോട് റൂറല്‍ എസ്.പിയാകും. രാഹുല്‍ ആര്‍ നായരാണ് പോലീസ് ആസ്ഥാനത്തെ എ.ഐ.ജിയായി തിരിച്ചെത്തും. യതീഷ് ചന്ദ്ര ആണ് പോലീസ് ആസ്ഥാനത്തെ എസ്.പി. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനുകളുടെ ചുമതല കൂടി യതീഷ് ചന്ദ്രക്കുണ്ടാവും. കറുപ്പുസ്വാമി എ.ഐ.ജി രണ്ടായി പോലീസ് ആസ്ഥാനത്തെത്തും. ടി നാരായണന്‍ മലപ്പുറത്തും, കെ കാര്‍ത്തിക് എറണാകുളത്തും പി എസ് സാബു കോട്ടയത്തും ഹരിശങ്കര്‍ കൊല്ലം റൂറലിലും മഞ്ജുനാഥ് വയനാട്ടിലും ജില്ലാ പോലീസ് മേധാവിമാരാകും.

English summary
Transfer for various chief police officers in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more