കൈക്കൂലി വാങ്ങുന്നതിനിടെ ടി. ആര് ഡി .എം സൈറ്റ് മാനേജര്‍ അറസ്റ്റില്‍
തലശേരി: നിര്‍ധനരില്‍ നിര്‍ധനരായ സര്‍ക്കാര്‍ പട്ടയഭൂമി നല്കിയ പിന്നോക്ക, ആദിവാസി ഗുണഭോക്താവില്‍ നിന്നും പതിനായിരം കൈക്കൂലി വാങ്ങുന്നതിനിടെ ടി. ആര് ഡി .എം സൈറ്റ് മാനേജര്‍ അറസ്റ്റില്‍ .ടി ആര് ഡി എം സൈറ്റ് മാനേജര്‍ സലീം താഴെ കോറോത്താണ് അറസ്റ്റിലായത്. വിജിലന്‍സ് ഡി .വൈ .എസ് . പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് സലീമിനെ കണ്ണൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്.ചെറുപുഴ പഞ്ചായത്തിലെ ആറാട്ട് കടവ് എസ് ടി കുടുംബങ്ങള്‍ക്ക് അനുവദിച്ച സ്ഥലത്ത് വീട് വെക്കുന്നതിനുള്ള ധനസഹായം അനുവദിക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
10000 രൂപയാണ് കൈക്കൂലി വാങ്ങിയത്. നേരത്തെ പിന്നോക്ക വിഭാഗക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിച്ചു കിട്ടുന്നതിനായി ഇയാള്‍ കൈക്കൂലി വാങ്ങുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതിനു ശേഷം ഇയാള്‍ വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് പിന്നോക്കക്കാരനായ ഗുണഭോക്താവിനോട് കൈക്കൂലി ആവശ്യപ്പെട്ടത്.

ഇദ്ദേഹം വിജിലന്‍സില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് മഷി പുരട്ടിയ നോട്ടുകള്‍ വിജിലന്‍സ് കൈക്കൂലി കൊടുക്കുന്നതിനായി കൈമാറിയത്. സലീം കൈക്കൂലി വാങ്ങുന്നതിനിടെ മിന്നല്‍ റെയ്ഡ് നടത്തി വിജിലന്‍സ് ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു.കൈക്കൂലിവാങ്ങിയ ഉദ്യോഗസ്ഥനെ കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.
നേരത്തെറവന്യൂവകുപ്പില് സര്‍വീസില്‍ കയറുന്നതിനു മുന്‍പ് പിന്നോക്ക ദളിത് ആദിവാസി സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആക്റ്റിവിസ്റ്റാണ് സലീം താഴെകോറോത്ത്. സര്‍ക്കാര്‍ ജോലികിട്ടുന്നതിന് മുന്‍പ് കണ്ണൂര്‍ ജില്ലയില്‍ നടത്തിയ നിരവധി ദളിത് പ്രക്ഷോഭങ്ങളില്‍ ഇയാള്‍ പങ്കെടുക്കാറുണ്ട്.
ഇതേ സമയം/ ചെറുപുഴ പഞ്ചായത്തിലെ ആറാട്ട് കടവ് എസ് ടി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ അനുവദിച്ച തുകയ്ക്ക് കൈക്കൂലി ആവശ്യപ്പെടുകയും അത് വാങ്ങുന്ന അവസരത്തില്‍ ഐടിഡിപി ഉദ്യോഗസ്ഥനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ കണ്ണൂര്‍ സംയോജിത പട്ടികവര്‍ഗ്ഗ വികസന പ്രൊജക്ട് (ഐടിഡിപി) ഓഫീസുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള മുഴുവന്‍ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് അന്വേഷിക്കുകയും അഴിമതി നടത്തിയിട്ടുള്ള മുഴുവന്‍ ഉദ്യോഗസ്ഥരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്ന് ആള് ഇന്ത്യ ദളിത് റൈറ്റ്സ് മൂവമെന്റിന്റെ (എഐഡിആര് എം) ജില്ലാ പ്രസിഡന്റ് കെ ആര് ചന്ദ്രകാന്ത്, സെക്രട്ടറി വി വി കണ്ണന് എന്നിവര്‍ ആവശ്യപ്പെട്ടു.
കര്‍ണാടക ഫോറെസ്റ്റിനോട് ചേര്‍ന്നുള്ള ആറാട്ട് കടവില്‍ ദീര്‍ഘ നാളുകളായി ആനയുടെ ശല്യം കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് മറ്റൊരിടത്ത് വീടുവച്ച് സുരക്ഷിതമായി താമസിക്കുന്നതിനു വേണ്ടിയാണ് ടി ആര് ഡി എം പുനരധിവസ പാക്കേജില്‍ ഉള്‍പെടുത്തി വീട് വയ്ക്കാനുള്ള ഫണ്ട് അനുവദിച്ചിരിക്കുന്നത്. ആദിവാസി കുടുംബങ്ങള്‍ക്ക് അനുവദിച്ച തുച്ഛമായ ഫണ്ടില്‍ നിന്നും കൈക്കൂലി ആവശ്യപ്പെടുകയും അത് വാങ്ങുന്ന അവസരത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിജിലന്‍സ് അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കണ്ണൂര്‍ ഐടിഡിപി ഓഫീസുമായി ബന്ധപ്പെട്ട മുഴുവന്‍ അഴിമതിയും അന്വേഷിച്ചു പുറത്ത് കൊണ്ടുവരണമെന്നും എഐഡിആര് എം ജില്ലാ ഭാരവാഹികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications