Get Updates
Get notified of breaking news, exclusive insights, and must-see stories!

ചേലോറയിലെ ട്രഞ്ചിംഗ് ഗ്രൗണ്ട് ഇനി നെഹ്‌റു പാര്‍ക്ക്; ഉദ്ഘാടനം ചെയ്തത് രമേശ് ചെന്നിത്തല

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്റെ മാലിന്യകേന്ദ്രമായി അറിയപ്പെട്ടിരുന്ന ചേലോറയ്ക്ക് പുതിയ മുഖം നല്‍കി കണ്ണൂര്‍ കോര്‍പ്പറേഷന്‍ ചേലോറയില്‍ നിര്‍മ്മിച്ച നെഹ്‌റു പാര്‍ക്കിന്റെ ഉദ്ഘാടനം നാടിന്റെ ഉത്സവമായി മാറി. ചെണ്ടമേളവും പടക്കവും പായസവും മധുര വിതരണവും ഒക്കെയായി പാര്‍ക്കിന്റെ ഉദ്ഘാടനം ജനങ്ങള്‍ നാടിന്റെ ഉത്സവമാക്കി മാറ്റി. ശിശുദിനമായതിനാല്‍ നിരവധി കുട്ടികളും ബലൂണും വര്‍ണ്ണങ്ങളുമായി ഉദ്ഘാടനത്തിന് എത്തിയിരുന്നു.

പാര്‍ക്കിന്റെ ഉദ്ഘാടനം മുന്‍ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല എംഎല്‍എ നിര്‍വഹിച്ചു. മേയര്‍ അഡ്വ. ടി ഒ മോഹനന്‍ അധ്യക്ഷത വഹിച്ചു. ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിനു സമീപത്തായി 2.70 ഏക്കറിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. കോര്‍പ്പറേഷന്റെ അമൃത് പദ്ധതിയിലുള്‍പ്പെടുത്തി ഒന്നരക്കോടിയിലധികം രൂപ ചെലവഴിച്ചാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്.

kannur

പാര്‍ക്കിംഗ് ഏരിയ, ആംഫി തീയ്യേറ്റര്‍, കോമ്പൗണ്ട് വാള്‍, സോളാര്‍ പാനല്‍, കഫ്റ്റീരിയ, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയുള്‍പ്പെടെ രണ്ടു ഘട്ടങ്ങളിലായാണ് പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. കണ്ണൂര്‍ മട്ടന്നൂര്‍ പ്രധാന പാതക്ക് അരികില്‍ സ്ഥിതി ചെയ്യുന്ന പാര്‍ക്ക് ആയതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ ഏറ്റവും സൗകര്യപ്രദമാകും.

ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി കെ രാഗേഷ്, പി ഷമീമ ടീച്ചര്‍, എംപി രാജേഷ്, അഡ്വ പി ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍ കൗണ്‍സിലര്‍മാരായ വി കെ ശ്രീലത മുസ്ലിഹ് മടത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ലക്ഷ്മണന്‍ തുണ്ടിക്കോത്ത്, കെ പി താഹിര്‍, സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ ടി മണികണ്ഠ കുമാര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജസ്വന്ത് എംസി തുടങ്ങിയവര്‍ സംസാരിച്ചു.\

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+