സഹോദരിയെ പ്രണയിച്ച യുവാവിന്റെ സഹോദരന്റെ കൊലപാതകം: തലശേരി കോടതിയില്‍ വിചാരണ തുടങ്ങുന്നു
തലശേരി: സഹോദരിയെ പ്രണയിച്ചതിലുള്ള തര്‍ക്കം യുവാവിന്റെ സഹോദരന്റെ കൊലപാതകത്തില്‍ കലാശിച്ച കേസിന്റെ വിചാരണ തലശേരി അഡീഷനല്‍ ജില്ലാസെഷന്‍സ് ജഡ്ജ് മുഹമ്മദ്‌റയീസിന് മുന്‍പാകെ മാര്‍ച്ച് 17 ന് ആരംഭിക്കും.കണ്ണവം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കണിച്ചാറിലെ ലക്ഷം വീട് കോളനിയിലെ വിനീഷെന്ന അനിക്കുട്ടനാ(30)ണ് കേസിലെ പ്രതി. ഓടം തോട് കോളനിയിലെ സിബിയെയാ(27)ണ് പ്രതിയായ വിനീഷ് കല്ലുകൊണ്ടുു അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്.
2018 മെയ് 19ന് ഉച്ചയോടെ അണുങ്ങോട് കള്ളുഷാപ്പിനടുത്തുള്ള പുഴക്കരയില്‍ വെച്ചാണ് കേസിനാസ്പദമായസംഭവം നടന്നത്. കൊല്ലപ്പെട്ട സിബിയുടെ സഹോദരന്‍ കേസിലെ പ്രതിയായ വിനീഷിന്റെ സഹോദരിയെ പ്രണയിച്ചതിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. എടത്താഴെ കോളനിയിലെ മോഹനന്റെ പരാതി പ്രകാരമാണ് കണ്ണവം പൊലിസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്.

Recommended Video
രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam
ടി. ഗോപി, ജിത്തു, സജിദ, ഉഷാദ്, പരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റു മോര്‍ട്ടം വിദഗ്ദ്ധന്‍ ഡോക്ടര്‍ എസ്.ഗോപാലകൃഷ്ണപിള്ള, ഡോ.കെ.ടി മൊയ്തു, ഫോറന്‍സിക് സയന്റിസ്്റ്റ് ഡോ. ഹെല്‍ന, എ.കെ മണി, വില്ലേജ് ഓഫിസര്‍ കെ.സി ശ്രീജിത്ത്, പൊലിസ് ഉദ്യോഗസ്ഥരായ സുനില്‍വളയങ്ങാടന്‍, ബിജു, ശ്രീജിത്ത്,രാജു, ജോസഫ്, പി.പി ഷീജ, റഷീദ, പ്രകാശന്‍, ഇ.കെ രമേശന്‍, കെ. എസ് ജിതേഷ്, എം.കെ കൃഷ്ണന്‍ തുടങ്ങിയവരാണ് പ്രൊസിക്യൂഷന്‍ സാക്ഷികള്‍.പ്രൊസിക്യൂഷനുവേണ്ടിഅഡീഷനല്‍ ജില്ലാ ഗവ.പ്ലീഡര്‍ അഡ്വ. പി. അജയകുമാറാണ് ഹാജരാവുന്നത്.












Click it and Unblock the Notifications