കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മത്സ്യം വാങ്ങാൻ പോവുകയായിരുന്ന യുവതിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ വിചാരണ തുടങ്ങി

Google Oneindia Malayalam News

കണ്ണൂർ: വീട്ടിലേക്ക് മത്സ്യം വാങ്ങാന്‍ പോകുകയായിരുന്ന യുവതിയെ കടന്നുപിടിച്ച് ലൈംഗിക പീഡനം നടത്തിയ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി.എന്‍ വിനോദ് മുമ്പാകെ ആരംഭിച്ചു. കരിയാട് മത്തിപ്പറമ്പിലെ ഗോപിയുടെ ഭാര്യ റീജയെ (39) യാണ് കൊലപ്പെടുത്തിയിരുന്നത്.

 ഹൈദരാബാദ് ഏറ്റുമുട്ടൽ: കൊല്ലപ്പെട്ടവരുടെ സംസ്കാരം തടഞ്ഞ് കോടതി, ഡിസംബർ ഒമ്പത് വരെ നീട്ടാൻ നിർദേശം! ഹൈദരാബാദ് ഏറ്റുമുട്ടൽ: കൊല്ലപ്പെട്ടവരുടെ സംസ്കാരം തടഞ്ഞ് കോടതി, ഡിസംബർ ഒമ്പത് വരെ നീട്ടാൻ നിർദേശം!

പെരിങ്ങത്തൂര്‍ പുളിയമ്പ്രം വലിയ കാട്ടില്‍ വീട്ടില്‍ വി.കെ അന്‍സാറാണ് (26) കേസിലെ പ്രതി. കേസിലെ രണ്ട് സാക്ഷികളെ കഴിഞ്ഞ ദിവസം കോടതി മുമ്പാകെ വിസ്തരിച്ചു. കേസിലെ ഒന്നാം സാക്ഷിയും പാനൂര്‍ നഗരസഭാ 29-ാം വാര്‍ഡിലെ മെമ്പറുമായ കോട്ടു ബാലനെയാണ് ഒന്നാം സാക്ഷിയായി പ്രൊസിക്യൂഷന്‍ വസ്തരിച്ചത്. സംഭവം അറിഞ്ഞതിന് ശേഷം കൊലപാതകം നടന്ന താഴെകുനിയില്‍ വയല്‍ പരിസരത്ത് പോകുകയും വിവരം പോലീസിനെ അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തതാണെന്ന് ബാലന്‍ മൊഴി നല്‍കി.

court-verdict-on-shramjiv

ഇന്‍ക്വസ്റ്റ് സാക്ഷിയായ ഷിബുവിനെ നാലാം സാക്ഷിയായി കോടതി മുമ്പാകെ വിസ്തരിച്ചു. കൊല്ലപ്പെട്ട റീജയുടെ മുഖത്തും കഴുത്തിലും മറ്റും പരിക്കുകള്‍ കണ്ടതായും പ്രതിയെ നേരത്തെ അറിയാമെന്നും സാക്ഷി മൊഴി നല്‍കി. കൊല്ലപ്പെട്ട റീജയുടെ മകള്‍, ഭര്‍തൃ ബന്ധുക്കള്‍ എന്നിവരെ ഇന്ന് വിസ്തരിക്കും. 2017 ആഗസ്ത് 14-ന് ഉച്ചയ്ക്ക് 12.30-നാണ് കേസിനാസ്പദമായ സംഭവം. കേളോത്ത് താഴെ കുനിയില്‍ വയലിന് സമീപം വെച്ച് പ്രതി റീജയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കുതറി മാറാന്‍ ശ്രമിക്കുന്നതിനിടെ റീജയും പ്രതി അന്‍സാറും താഴെയുള്ള തോട്ടില്‍ വീഴുകയായിരുന്നു.

ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച റീജയെ പ്രതി ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കുകയും ലൈഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ തല ചെളിവെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയെന്നാണ് പ്രൊസിക്യൂഷന്‍ കേസ്. സംഭവത്തിന് ശേഷം പ്രതി യുവതിയുടെ കഴുത്തിലെ സ്വര്‍ണ്ണമാലയും കൈയിലെ മോതിരവും കവരുകയും ചെയ്തു. സംഭവ ദിവസം വൈകിട്ട് തന്നെ പ്രതി പോലീസ് പിടിയിലായിരുന്നു. തുടര്‍ന്ന് റിമാന്‍ഡിലായ പ്രതി ഇപ്പോഴും ജയിലില്‍ കഴിഞ്ഞുവരികയാണ്. പ്രൊസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ. സി.കെ രാമചന്ദ്രനും പ്രതിക്ക് വേണ്ടി അഡ്വ. കെ. രാജേഷുമാണ് ഹാജരാവുന്നത്.

English summary
Trial on molestation case started in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X