അശ്വനി കുമാര്‍ വധ കേസില്‍ വിചാരണ പുനരാരംഭിക്കുന്നു: കേസ് ജനുവരി 21ന് പരിഗണിക്കും
തലശ്ശേരി: എന്‍.ഡി.എഫുകാര്‍ കുറ്റാരോപിതരായി പ്രതിസ്ഥാനത്ത് നില്‍ക്കുന്നക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന നേതാവായ ഇരിട്ടി കീഴൂര്‍ പുന്നാട്ടെ അശ്വിനികുമാറിനെ കൊലക്കേസ് നീണ്ട 17 വര്‍ഷത്തെ അനിശ്ചിതത്വത്തിനൊടുവില്‍ തലശ്ശേരി കോടതിയില്‍ വീണ്ടും വിചാരണക്കെത്തുന്നു.
അടുത്ത ജനവരി 21 ന് പുതുതായി കൂടുതല്‍ സാക്ഷി വിസ്താരം ആരംഭിക്കുന്ന കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി കോഴിക്കോട് ബാറിലെ അഭിഭാഷകന്‍ അഡ്വ.ജോസഫ് തോമസിനെ നിയമിച്ചു.കാസര്‍കോഡ് ബാറിലെ അഭിഭാഷകനായ സുഹാസിനെ കൊലപ്പെടുത്തിയ കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറാണ് അഡ്വ.ജോസഫ് തോമസ്.പ്രസ്തുത കേസും തലശ്ശേരി കോടതിയുടെ പരിഗണനയിലാണുള്ളത്.

അശ്വിനി കുമാര്‍ വധക്കേസില്‍ വിചാരണ തലശ്ശേരി ജില്ലാകോടതിയില്‍ നേരത്തെ തുടങ്ങിയതാണ്. അന്ന് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ.ബി.പി.ശശീന്ദ്രനാണ് ഹാജരായിരുന്നത് - ശശീന്ദ്രന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ സ്‌പെഷല്‍ പ്രോസിക്യൂട്ടറാക്കാന്‍ കൊല്ലപ്പെട്ട അശ്വിനികുമാറിന്റെ അമ്മ പ്രത്യേക അപേക്ഷ നല്‍കിയിരുന്നെങ്കിലും വ്യക്തിപരമായ അസൌകര്യങ്ങള്‍ ചൂണ്ടിക്കാട്ടി ശശീന്ദ്രന്‍ വിസമ്മതിച്ചതിനാല്‍ വിചാരണ പിന്നേയും നീണ്ടു.
എന്‍.ഡി.എഫ് പ്രവര്‍ത്തകരായ 14 പേരാണ് കേസിലെ പ്രതികള്‍.ഒന്‍പത് പേര്‍ നേരിട്ടും അഞ്ചുപേര്‍ ഗൂഡാലോചനയിലും പങ്കെടുത്തെന്നാണ് കേസ്.തലശ്ശേരി അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതി(രണ്ട്) ജനുവരി 21-ന് കേസ് പരിഗണിക്കും.അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി.വൈ.എസ്.പി എം.ദാമോദരന്‍,കുറ്റപത്രം നല്‍കിയ ഡി.സാലി എന്നിവരെയാണ് ഇനി വിസ്തരിക്കേണ്ടത്.
40 സാക്ഷികളെ ഇതിനകം വിസ്തരിച്ചു.2005 മാര്‍ച്ച് പത്തിന് രാവിലെ10.15നാണ് കേസിനാസ്പദമായ സംഭവം.ശിവപുരം വെമ്പടിയിലെ പുതിയവീട്ടില്‍ അസീസ്(44),മയ്യില്‍ കണിയാറക്കല്‍ തെയ്ത്തും വളപ്പില്‍ നൂഹുല്‍അമീന്‍(42),ചാവശ്ശേരിയിലെ എം.വി.മര്‍ഷൂക്ക്(40),ചാവശ്ശേരിയിലെ പി.എം.സിറാജ്(44),ശിവപുരത്തെ സി.പി.ഉമ്മര്‍(42),ഉളിയിലെ എം.കെ.യൂനുസ്(45),ഉളിയിലെ ആര്‍.കെ.അലി(47),ചാവശ്ശേരിയിലെ പി.കെ.ഷമീര്‍(40),കോളാരിയിലെ കെ.നൗഫല്‍(41),പായത്തെ ടി,യാക്കൂബ്(43),ഉളിയില്‍ നരയമ്പാറയിലെ മുസ്തഫ(49),പുന്നാട്ടെ വൈയ്യാപ്പുറത്ത് ബഷീര്‍(55),ഇരിക്കൂറിലെ കെ.ഷമ്മാസ്(37),ഇരിക്കൂറിലെ കെ.ഷാനവാസ്(37)എന്നിവരാണ് പ്രതികള്‍.












Click it and Unblock the Notifications