കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറളത്ത് ആദിവാസി യുവതിയ്ക്കും കുഞ്ഞിനും കൊവിഡ്: പുനരധിവാസ മേഖലയിൽ കർശന നിയന്ത്രണം!!

  • By Desk
Google Oneindia Malayalam News

കൊട്ടിയൂർ: ആദിവാസി യുവതിയ്ക്കും ഒരു വയസ്സുള്ള കുഞ്ഞിനുമടക്കം ആറളം പുനരധിവാസമേഖലയിൽ കുടുംബത്തിലെ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു: ഇതിനെത്തുടർന്ന് അധികൃതർ മേഖലയിൽ സുരക്ഷാ നടപടികൾ ശക്തമാക്കി.
രണ്ടായിരത്തോളം ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന മേഖല എന്ന നിലയിൽ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരമാണ് സുരക്ഷാ നടപടികൾ ശക്തമാക്കിയത് . ഫാമിലേക്ക് പ്രവേശിക്കുന്ന മൂന്ന് പ്രധാന ഗേറ്റുകളിലും പുറമെനിന്ന് എത്തുന്നവരെയും കോവിഡ് വ്യവസ്ഥ ലംഘിക്കുന്നവരെയും കണ്ടെത്താനുള്ള പരിശോധനയാണ് കർശനമാക്കിയത്.

 സലാഹുദ്ദീനെ വെട്ടിയത് സഹോദരിമാർക്ക് മുമ്പിലിട്ട്: ജീവൻ നഷ്ടമായത് തല പിളർത്തിയുള്ള വെട്ടിൽ!! സലാഹുദ്ദീനെ വെട്ടിയത് സഹോദരിമാർക്ക് മുമ്പിലിട്ട്: ജീവൻ നഷ്ടമായത് തല പിളർത്തിയുള്ള വെട്ടിൽ!!

സമ്പർക്കം വഴിയാണ് ഫാം പുനരധിവാസ മേഖല ഒൻമ്പതാം ബ്ലോക്കിൽ അമ്മയ്ക്കും ഒരു വയസുള്ള കുഞ്ഞിനും 10ഉം എട്ടും വയസ്സുള്ള മറ്റ് രണ്ട് മക്കൾക്കും രോഗം പിടിപെട്ടത്. പേരാവൂർ തിരുവോണപ്പുറത്തെ കോളനിയിലെ ബന്ധു വീട്ടിൽ പോയപ്പോഴാണ് ഇവർക്ക് രോഗം ബാധിച്ചത് എന്നാണ് സംശയിക്കുന്നത്. ഇവർ ഇവിടെ നിന്നും തിരിച്ചെത്തി രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് കോളനിയിൽ ഒരാൾക്ക് രോഗം ബാധിച്ചത്. ഇതിനുശേഷം യുവതിയും മക്കളും നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് ഇവർക്കും കോവിഡ് സ്ഥിരീകരിക്കുന്നത്. വീട്ടിൽ നിന്നും പുറത്തിറങ്ങാത്തത് കൊണ്ടുതന്നെ ഇവർക്ക് കൂടുതൽ പേരുമായി സമ്പർക്കം ഉണ്ടാകുനുള്ള സാധ്യതയില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിഗമനം.

 coran-093-1

ഇവർ ഫാമിൽ തിരിച്ചെത്തിയതിന് ശേഷമുള്ള രണ്ട് ദിവസം ഇവരുമായി ബന്ധപ്പെട്ടവരെ ആരോഗ്യവകുപ്പ് പ്രത്യേകമായി നിരീക്ഷിച്ചു വരികയാണ്. ഫാമിലേക്ക് പ്രവേശിക്കുന്ന കീഴ്പ്പള്ളിയിലെ കക്കുവ, പാലപ്പുഴ, വളയംചാൽ എന്നീ എന്നിവിടങ്ങളിൽ ഗേറ്റ് അടച്ചിട്ടാണ് പരിശോധന നടക്കുന്നത്. പുറമേനിന്നുള്ള ഒരാളെയും മേഖലയിലേക്ക് പ്രവേശിപ്പിക്കേണ്ടെന്നാണ് തീരുമാനം. പുനരധിവാസ മേഖലയിൽ നിന്നും പുറത്തു പോകുന്നവർക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഫാമിനകത്ത് ഗതാഗത സംവിധാനം നന്നേ കുറവാണ്. ഇവിടെ ആളുകൾ കൂട്ടമായി സഞ്ചരിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ആണ് നടപടി. ആദിവാസി പുനരധിവാസ മിഷൻ, ആറളം ഗ്രാമ പഞ്ചായത്ത്, ആറളം ഫാമിങ്ങ് കോർപ്പേറഷൻ എന്നിവയുടെ പൂർണ്ണ കർശന നടപടികൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ഫാമിനുള്ളിലേക്ക് പ്രവേശിക്കുന്ന മുഴുവൻ വാഹനങ്ങളുടെയും നമ്പറും വാഹനത്തിലെ യാത്രക്കാരുടെ ഫോൺ നമ്പറും മേൽ വിലാസവുംനൽകുകയും മേഖലയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾ സ്വന്തമായി രജിസ്റ്റർ സൂക്ഷിക്കുകയും ഫാമിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ സെക്യൂരിറ്റി ജീവനക്കാർ ഇവ കൈമാറുകയും ചെയ്യണം. മാസ്‌ക്ക് ധരിക്കാത്തവരെ കണ്ടെത്തുന്നതിനും മറ്റ് പ്രദേശങ്ങളിൽ നിന്നും വരുന്നവരെ കണ്ടെത്തുന്നതിനുമായി ആരോഗ്യ പ്രവർത്തകർ പരിശോധന നടത്തും.

രാത്രി ഒൻപത് മണിക്ക് ശേഷം ആരെയും മേഖലയിലേക്ക് പ്രവേശിപ്പിക്കേണ്ടെന്നാണ് തീരുമാനം. ഫാമിൽ ഭൂമി ലഭിച്ച 3500 കുടുംബങ്ങളിൽ 1700ഓളം കുടുംബങ്ങളാണ് ഫാമിൽ സ്ഥിര താമസമാക്കിയിരിക്കുന്നത്. കൂടാതെ 200ൽ അധികം കയ്യേറ്റ കുടുംബങ്ങളും ഫാമിനുള്ളിലുണ്ട.പതിനായിരത്തോളം ജനസംഖ്യയുള്ള പുനരധിവാസ മേഖലയിൽ ഇതുവരെ കാര്യമായ രോഗബാധയുണ്ടായിരുന്നില്ല. സാമൂഹ്യ വ്യാപനം സംഭവിച്ചാൽ നിയന്ത്രണങ്ങൾ കൈവിട്ടുപോകുമെന്നത് മുൻകരുതൽ ശക്തിപ്പെടുത്താനുള്ള പ്രധാനകാരണമാണ്. ആറളം പോലീസിന്റെ നേതൃത്വത്തിൽ മേഖലയിൽ മൈക്ക് പ്രചരണം നടത്തുകയും മേഖലയിലേക്കുള്ള പ്രധാന റോഡുകൾ അടയ്ക്കുകയും ചെയ്തിട്ടുണ്ട് .

English summary
Tribal woman and her baby tests Coronavirus positive in Aralam farm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X