• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ആദിവാസി യുവതിക്ക് കൊവിഡ് ബാധിച്ചത് കുടകിൽ നിന്ന് മടങ്ങി വന്നയാളിൽ നിന്നെന്ന് നിഗമനം

  • By Desk

ഇരിട്ടി: വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത അയ്യങ്കുന്ന് പഞ്ചായത്തിലെ എടപ്പുഴ ആദിവാസി കോളനിയിലെ യുവതിക്ക് കൊവിഡ് ബാധിച്ചത് കർണാടകയിൽ നിന്നും മടങ്ങി വന്നയാളിൽ നിന്നും സൂചന. ഗർഭിണിയായ യുവതിയെ അയൽവാസികളും ബന്ധുക്കളുമായി നിരവധി പേർ സന്ദർശിച്ചിരുന്നു. അക്കൂട്ടത്തിൽ കുടക് ജില്ലയിൽ കൃഷി പണിക്ക് പോയ ആളുമുണ്ട്. ഇതോടെ യുവതിയുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ടവരുടെ ലിസ്റ്റ് ആരോഗ്യ വകുപ്പ് ശേഖരിച്ചു വരികയാണ്.

മൺസൂൺ വരെ കാത്ത് നിൽക്കില്ല, കേരളത്തിൽ ഈ മാസം അവസാനം മുതൽ സാധാരണയിൽ കവിഞ്ഞ് മഴ!

അ​യ്യ​ങ്കു​ന്ന്‌ പ​ഞ്ചാ​യ​ത്തി​ലെ എ​ട​പ്പു​ഴ​യി​ൽ ആ​ദി​വാ​സി യു​വ​തി​ക്ക് കൊ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക​രി​ക്കോ​ട്ട​ക്ക​രി മേ​ഖ​ല ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ൺ ആ​യി പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്. കൂ​മ​ൻ​തോ​ട്, ക​രി​ക്കോ​ട്ട​ക്ക​രി, വ​ലി​യ പ​റ​മ്പും​ക​രി, ഈ​ന്തു​ങ്ക​രി, എ​ട​പ്പു​ഴ എ​ന്നീ അ​ഞ്ച് വാ​ർ​ഡു​ക​ളാ​ണ് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണി​ൽ പെ​ടു​ക. ഇ​ന്ന​ലെ രാ​ത്രി ത​ന്നെ പ​ഞ്ചാ​യ​ത്ത് സു​ര​ക്ഷാ​സ​മി​തി യോ​ഗം ചേ​ർ​ന്നാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

യു​വ​തി​ക്ക് കൊവി​ഡ് ബാ​ധി​ച്ച​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും കോ​ള​നി നി​വാ​സി​ക​ൾ യു​വ​തി​യെ കാ​ണാ​ൻ വേ​ണ്ടി പോ​യി​ട്ടു​ണ്ട്. ഇ​തോടെ നി​ര​വ​ധി പേ​ർ​ക്ക് സ​മ്പ​ർ​ക്കം ഉ​ണ്ടാ​യ​താ​യാ​ണ് സം​ശ​യി​ക്കു​ന്ന​ത്. കർശനമായ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കാ​നാ​ണ് സു​ര​ക്ഷാ സ​മി​തി​യു​ടെ തീ​രു​മാ​നം. പോ​ലീ​സ് രാ​ത്രി ത​ന്നെ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ൺ പ​രി​ധി​യി​ൽ മൈ​ക്ക് അ​നൗ​ൺ​സ്‌​മെ​ന്‍റ് ന​ട​ത്തി. ആ​രും വീ​ടു​ക​ളി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടി​ല്ലെ​ന്നും ക​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ട​ണ​മെ​ന്നും അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ​ക്കും മ​റ്റും ഹോം ​ഡെ​ലി​വ​റി സം​വി​ധാ​ന​ത്തെ ആ​ശ്ര​യി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ സെ​ബാ​സ്റ്റ്യ​ൻ , വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ലി​യ​തൊ​ട്ടി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് വ​ർ​ഗീ​സ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ. ദി​വ്യ, ക​രി​ക്കോ​ട്ട​ക്ക​രി സി​ഐ പി. ആ​ർ സു​നു, അ​യ്യ​ങ്കു​ന്ന് വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് സാ​ബു എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഇതിനിടെ വിദേശത്ത് നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും വരുന്നവര്‍ 14 ദിവസത്തെ സര്‍ക്കാര്‍ നിരീക്ഷണത്തിന് ശേഷം വീട്ടിലും 14 ദിവസം നിര്‍ബന്ധമായും നിരീക്ഷണത്തില്‍ ഇരിക്കണമെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടിവി സുഭാഷ് നിർദേശിച്ചു. 14 ദിവസത്തിന് ശേഷവും രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നുവെന്നത് കൊണ്ടും വരുന്നവരില്‍ പലരും ഹൈ റിസ്‌ക് ഏരിയയില്‍ നിന്നുള്ളവരാണ് എന്നത് കൊണ്ടുമാണ് 28 ദിവസത്തെ നിരീക്ഷണ കാലാവധി നിര്‍ബന്ധമായും വേണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനായി പ്രത്യേക മാര്‍ഗ നിര്‍ദേശവും പുറപ്പെടുവിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.

English summary
Tribal woman tests coronavirus positive in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X