കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രായമായവരെയും കുട്ടികളെയും പുറത്തിറങ്ങുന്നതിൽ നിന്നും വിലക്കി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ഒരിടവേളയ്ക്കു ശേഷം കണ്ണൂർ ജില്ല വീണ്ടും സമ്പൂർണ്ണലോക്ക് ഡൗണിലേക്ക്. ജില്ലയിലെ ചില പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാനും തീരുമാനമായിട്ടുണ്ട്. കൊ വിഡ് സമൂഹ വ്യാപന സാധ്യത ശക്തമായി നില നിൽക്കുന്നതിന്റെ ഭാഗമായാണ് തമിഴ്‌നാട് മോഡൽ ലോക് ഡൗൺ ജില്ലയിലും പ്രഖ്യാപിക്കുന്നത്. ഇതിനു മുന്നോടിയായി പത്തു വയസ്സിൽ താഴെയുള്ള കുട്ടികളെയും 65 വയസിനു മുകളിൽ പ്രായമുള്ളവയോധികരെയും പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നതിന് വിലക്കിയിട്ടുണ്ട്. പത്തു വയസിന് താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലങ്ങളിൽ വന്നാൽ രക്ഷിതാക്കൾക്കെതിരെ കേസെടുക്കാനാണ് തീരുമാനം. പുതിയ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച തലശേരി നഗരം പൂർണമായും അടച്ചിടും.

 8 വയസുകാരന്റെ കൊലപാതകം; അയൽവാസിയായ 17 കാരിയും സുഹൃത്തും അറസ്റ്റിൽ 8 വയസുകാരന്റെ കൊലപാതകം; അയൽവാസിയായ 17 കാരിയും സുഹൃത്തും അറസ്റ്റിൽ

പേരാവൂരിൻ്റെ സമീപ പഞ്ചായത്തുകളിൽ കോവിഡ് രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 14 ദിവസത്തേക്ക് പേരാവൂർ പഞ്ചായത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിട്ടുണ്ട്. നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും, വ്യാപാര സ്ഥാപങ്ങൾ തുറക്കില്ലെന്നും ഹോം ഡെലിവറി വഴി അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിക്കുമെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും പഞ്ചായത്ത്അധികൃതർ അറിയിച്ചു.

kannur12-1

ജില്ലയിലെ മലയോര പ്രദേശങ്ങളായ തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചിട്ടു. സമ്പര്‍ക്കത്തിലൂടെ നാല് പേര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടർ സമ്പൂർണ്ണ അടച്ചിടൽ തീരുമാനത്തിലെത്തിയത്. ജില്ലയില്‍സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ മറ്റ് പ്രദേശങ്ങളിലും കൂടുതല്‍ നിയന്ത്രണമുണ്ടാകുമെന്നറിയുന്നു.

കഴിഞ്ഞ ശനിയാഴ്ച മാത്രം നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ സ്ഥിരീകരിച്ചതോടെയാണ് തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകള്‍ പൂര്‍ണമായും അടയ്ക്കാന്‍ തീരുമാനിച്ചത്. കൊവിഡ് ബാധിച്ച എയര്‍ ഇന്ത്യാ ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടികയിലെ അഞ്ച് പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. ഇവരുടെ സമ്പര്‍ക്കപ്പട്ടികയിലും നിരവധി പേരുണ്ട്. മുഴക്കുന്നിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ പ്രദേശങ്ങള്‍ പൂര്‍ണമായി അടച്ചിടാനാണ് തീരുമാനം.

ആന്തൂര്‍, പേരാവൂര്‍, ധര്‍മടം, പാട്യം എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വര്‍ഡുകള്‍ പൂര്‍ണമായും അടയ്ക്കും. കണ്ണൂര്‍ ജില്ലയില്‍ 34 തദ്ദേശ സ്ഥാപനങ്ങളിലാണ് കണ്ടെയിന്‍മെന്റ് സോണുകളുള്ളത്. ഇതില്‍ 28 ഇടങ്ങളില്‍വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് രോഗം. ഇത്തരം മേഖലകളില്‍ കൊവിഡ് പോസിറ്റീവായ രോഗികളുടെ വീടിന് 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ മാത്രമാണ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ജില്ലയില്‍ പത്തു പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ അഞ്ചുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും അഞ്ചു പേര്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്. രണ്ട് മാട്ടൂല്‍ സ്വദേശികള്‍ക്കും രാമന്തളി, പാനൂര്‍ സ്വദേശികള്‍ക്കുമാണ് രോഗം. 299 പേര്‍ക്കാണ് കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേര്‍ കൂടി ആശുപത്രി വിട്ടതോടെ രോഗമുക്തരായവരുടെ എണ്ണം 177 ആയി ഉയർന്നിട്ടുണ്ട്.

കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരണപ്പെട്ടു; ഹൃദയാഘാതമെന്ന് ഡിഎംഒകൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരണപ്പെട്ടു; ഹൃദയാഘാതമെന്ന് ഡിഎംഒ

English summary
Tripple lockdown imposed in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X