കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിനെ ട്രിപ്പിൾ ലോക്ക്ഡൗണിലാക്കി: റോഡുകൾ അടച്ചതോടെ ഗതാഗതക്കുരുക്കിലായത് ആംബുലൻസുകളും രോഗികളും

കണ്ണൂരിനെ ട്രിപ്പിൾ ലോക്ക്ഡൗണിലാക്കി: റോഡുകൾ അടച്ചതോടെ ഗതാഗതക്കുരുക്കിലായത് ആംബുലൻസുകളും രോഗികളും

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ട്രിപ്പിൾ ലോക്ക് ഡൗണിൽ റെഡ് സോൺ മേഖലയായ കണ്ണൂർ. ഐജിമാരുടെ കണ്ണൂർ ഐജിമാരായ വിജയ് സാഖറെയും അശാക് യാദവും കണ്ണൂരിലെ ട്രിപ്പിൾ ലോക്ക് ഡൗൺ നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ തുടങ്ങിയതോടെയാണ് ജനങ്ങൾ വലഞ്ഞത്. ഞങ്ങൾ പോരാടുന്നത് കൊവിഡ് വൈറസിനെതിരെയാണെന്നും അവസാന രോഗിയും രോഗമുക്തനാക്കുന്നതു വരെ ജനങ്ങൾ പോലീസുമായി സഹകരിച്ചേ പറ്റുവെന്നാണ് ഐജി അശോക് യാദവിന് ജനങ്ങളോട് പറയാനുള്ളത്. ജനങ്ങൾ ബുദ്ധിമുട്ടുന്നത് പോലീസിനറിയാം. എന്നാൽ ഞങ്ങൾ ആരുടെയും ശത്രുക്കല്ലെ. പോലീസിനെ അങ്ങനെ കാണരുതെന്നാണ് അഭ്യർത്ഥനയെന്നും ഐജി പറഞ്ഞു. റെഡ് സോൺ ജില്ലയായ കണ്ണൂരിൽ ഹോട്ട് സ്പോട്ടുകളുടെ മാപ്പ് പോലീസ് തയാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചാണ് പ്രവർത്തിക്കുകയെന്നത് ഐജി അറിയിച്ചു.

രോഗനിർണയവും ചികിത്സയും പ്രോട്ടോക്കോൾ പ്രകാരം; പ്രവാസികൾ വരുമ്പോഴും ജാഗ്രത തുടരുമെന്ന് മന്ത്രിരോഗനിർണയവും ചികിത്സയും പ്രോട്ടോക്കോൾ പ്രകാരം; പ്രവാസികൾ വരുമ്പോഴും ജാഗ്രത തുടരുമെന്ന് മന്ത്രി

എന്നാൽ ഹോ​ട്ട്സ്പോ​ട്ടി​ലെ റോ​ഡു​ക​ൾ അ​ട​ച്ചി​ട​രു​തെ​ന്നും ക​ണ്ടെ​യ​ന്‍റ്മെ​ന്‍റ് പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ൾ മാ​ത്ര​മേ അ​ട​യ്ക്കാ​വു എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശമുണ്ട്. ഇത് വി​ലയ്ക്കെടുക്കാതെയാണ് പോ​ലീ​സ് പ്രവർത്തിക്കുന്നതെന്നാണ് ജനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ആരോപണം.

 kannurlockdown1-1

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ പോ​ക്ക​റ്റ് റോ​ഡു​ക​ളെ​ല്ലാം അ​ട​ച്ചു​പൂ​ട്ടിയ പോ​ലീ​സ് നടപടി ഏറെ വിവാദത്തിനിടയാക്കിയിട്ടുണ്ട്. ഇ​തോ​ടെ ആ​ശു​പ​ത്രി അ​ട​ക്ക​മു​ള്ള അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ​ത്തേ​ണ്ട​വ​ർ കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റി പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ദേ​ശീ​യ​പാ​ത മാ​ത്ര​മാ​ണ് തു​റ​ന്നു കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഇതു കാരണം എന്നും രാ​വി​ലെ മു​ത​ൽ ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ പ്രാ​ദേ​ശി​ക റോ​ഡു​ക​ൾ തു​റ​ന്നു ന​ൽക്ക​ണ​മെ​ന്ന് ക​ള​ക്ട​റും ജ​ന​പ്ര​തി​നി​ധി​ക​ളും അ​ട​ക്കം പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പോ​ലീ​സ് കേ​ട്ടി​ല്ല. കഴിഞ്ഞ ദിവസം മു​ത​ൽ കൂ​ടു​ത​ൽ റോ​ഡു​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

ജി​ല്ല​യി​ലെ കോ​വി​ഡ് സ​മ്പ​ര്‍​ക്ക വി​ല​ക്കു​ള്ള മേ​ഖ​ല​യി​ല്‍ യാ​തൊ​രു ഇ​ള​വും അ​നു​വ​ദി​ക്കി​ല്ലെ​ന്നും ജി​ല്ല​യി​ല്‍ നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി തു​ട​രു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​പ്ര​കാ​രം ക​ണ്ണൂ​ര്‍ റെ​ഡ് സോ​ണി​ല്‍ തു​ട​രു​ന്ന​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കു​ന്ന​ത്.

റെ​ഡ് സോ​ൺ അ​ല്ലാ​ത്ത ജി​ല്ല​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​വ​രു​ത്തി​യ​ത് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളി​ല്‍ തെ​റ്റി​ദ്ധാ​ര​ണ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ൽ നി​ല​വി​ലെ റെ​ഡ് സോ​ണ്‍ വ്യ​വ​സ്ഥ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ജി​ല്ല​യി​ല്‍ അ​വ​സാ​ന രോ​ഗി​യും കോ​വി​ഡ് മു​ക്ത​നാ​യി ആ​ശു​പ​ത്രി വി​ടു​ന്ന​തു​വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​മെ​ന്നും ഐ - ജി അശോക് യാദവ് പറഞ്ഞു.

രോ​ഗി​ക​ള്‍​ക്ക് അ​ത്യാ​വ​ശ്യ മെ​ഡി​ക്ക​ല്‍ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള യാ​ത്ര​ക​ള്‍ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. ഐ​സൊ​ലേ​ഷ​ന്‍ പോ​യി​ന്‍റാ​യ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ളെ​യോ ആ​ളു​ക​ളെ​യോ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ക​ട​ത്തി​വി​ടി​ല്ല. അ​ത്യാ​വ​ശ്യ​യാ​ത്ര​ക്കാ​രെ പോ​ലീ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന എ​ന്‍​ട്രി എ​ക്‌​സി​റ്റ് പോ​യി​ന്‍റു​ക​ളി​ലൂ​ടെ മാ​ത്ര​മേ ക​ട​ത്തി​വി​ടു​ക​യു​ള്ളൂ​വെ​ന്നു​വാ​ണ് പോ​ലീ​സ് നി​ല​പാ​ട്. രോഗികളെയും ആരോഗ്യ പ്രവർത്തകരെയും സിവിൽ സർവിസ് ജീവനക്കാരെയും പൊലിസ് തടയരുതെന്ന കലക്ടറുടെ നിർദ്ദേശം കാറ്റിൽ പറത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ചൊക്ളി കവിയൂരിനടുത്ത മങ്ങാട‌് വാഹന പരിശോധനയുടെ പേരിൽ ഡോക്ടർമാരെ അരമണിക്കൂറോളം പൊലീസ‌് തടഞ്ഞത് വിവാദമായിട്ടുണ്ട്. ഡ്യൂട്ടി കഴിഞ്ഞ‌് മടങ്ങുന്ന ഗർഭിണിയടക്കമുള്ള മൂന്നുപേരെയാണ‌് കഴിഞ്ഞ ദിവസം പകൽ 2.30ഓടെ തടഞ്ഞിട്ടത‌്. പാനൂർ പിഎച്ച്‌സിയിലെയും കരിയാട്‌ ആയുർവേദാശുപത്രിയിലെയും ഡോക്ടർമാരെയാണ്‌ മങ്ങാട്‌ ദേശീയപാത ബൈപ്പാസിന്‌ സമീപം തടഞ്ഞിട്ടത്‌.

തിരിച്ചറിയൽ കാർഡ‌് കാണിച്ചിട്ടും ഇവരെ വിടില്ലെന്ന് പോലീസ് പറഞ്ഞെന്നാണ് ആരോപണം. ചൊക്ലി സിഐയുടെ നിർദേശപ്രകാരമാണ്‌ തടഞ്ഞതെന്ന്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ്‌ ഉദ്യോഗസ്ഥൻ പറഞ്ഞു. ഡോക്ടർമാർ ഉൾപ്പെടെയുള്ളവരെ ഇതുവഴി കടത്തിവിടരുതെന്ന്‌ നിർദേശമുണ്ടെന്ന്‌ ചൊക്ലി സിഐ പറഞ്ഞു. ഡയാലിസിസിന്‌ രോഗികളെ കൊണ്ടുപോവുകയായിരുന്ന വാഹനങ്ങൾ ഇവിടെനിന്ന്‌ തിരിച്ചയച്ചതായും ആംബുലൻസും സന്നദ്ധപ്രവർത്തകരെയുമടക്കം ഇവിടെ തടഞ്ഞതായും പരാതിയുണ്ട‌്.

English summary
Tripple lockdown in Kannur trapped ambulances and patients
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X