കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇവിടെമരംവീഴാറായിട്ടുണ്ട്... ജീവന്‍വേണമെങ്കില്‍ ഓടിക്കോ!! കര്‍ണാടക വനംവകുപ്പിന്റെ മുന്നറിയിപ്പിന് ട്രോള്‍ മഴ!

  • By Desk
Google Oneindia Malayalam News

ഇരിട്ടി: കേരള- കര്‍ണാടക ചുരം റോഡിലെ വന്‍മരങ്ങള്‍ മുറിച്ചു മാറ്റാതെ മുന്നറിയിപ്പു ബോര്‍ഡുമായി കര്‍ണാടക സര്‍ക്കാര്‍. റോഡുവികസനത്തിന്റെ ഭാഗമായി ഇവിടെ റോഡരികിലുളള മരങ്ങളെല്ലാം എപ്പോള്‍ വേണമെങ്കിലും വീഴാമെന്ന അവസ്ഥിയിലാണ്. എന്നാല്‍ ഇതു മുറിച്ചു മാറ്റാന്‍ കേരളത്തിന് കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്നു മാത്രമല്ല സ്വമേധയാ മുറിച്ചു മാറ്റാന്‍ തയാറാവുകയും ചെയ്യുന്നില്ല.

<strong>ശ്രീലങ്കയില്‍നിന്ന് ഐഎസ് ഭീകരര്‍ കേരളത്തിലേക്ക്... സുരക്ഷ ശക്തമാക്കി പോലീസ്!!</strong>ശ്രീലങ്കയില്‍നിന്ന് ഐഎസ് ഭീകരര്‍ കേരളത്തിലേക്ക്... സുരക്ഷ ശക്തമാക്കി പോലീസ്!!

ഈ സാഹചര്യം നിലനില്‍ക്കവെയാണ് കാലവര്‍ഷം തുടങ്ങുന്നതിനു മുന്‍പ് അപകടകരമായ മരങ്ങളെ സൂരക്ഷിക്കുകയെന്ന പോസറ്റര്‍ റോഡരികില്‍ കര്‍ണാടക ഒട്ടിച്ചുവച്ചത്. നായയുണ്ട് സൂക്ഷിക്കുകയെന്ന മട്ടില്‍ വന്‍മരങ്ങള്‍ കടപുഴകി വീണേക്കാം സൂക്ഷിക്കുകയെന്ന മട്ടില്‍ പോസറ്റര്‍ എഴുതിവെച്ചതിനെ ട്രോളി നിരവധി യാത്രക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.കഴിഞ്ഞ ജൂണ്‍ ഒന്‍പതിനുണ്ടായ അതിശക്തമായ മഴയില്‍ ഇവിടെ വന്‍മരങ്ങള്‍ കടപുഴകിവീണിരുന്നു.

Karnataka forest department

പ്രളയത്തില്‍ കൂട്ടുപുഴഭാഗത്ത് ടാര്‍ ചെയത റോഡ് രണ്ടായി പിളര്‍ന്നു, ഈ സാഹചര്യത്തിലാണ് മരങ്ങള്‍ മുറിക്കില്ല വേണമെങ്കില്‍ സൂക്ഷിച്ചോയെന്ന മട്ടില്‍ കര്‍ണാടക വനം വകുപ്പ് സുരക്ഷാ മുന്നറിയിപ്പുമായി നേരത്തെ രംഗത്തിറങ്ങിയത്. പതിനാല്കിലോമീറ്ററോളം കൊടുവനത്തിലൂടെയാണ് ചുരം റോഡ് കടന്നു പോകുന്നത്.

ഇതിലൂടെ പോകുന്ന യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടാല്‍ അറിയിക്കാന്‍ മൊബൈല്‍ ഫോണിനു പോലും ഇവിടെ റെയ്ഞ്ചില്ല.ബംഗളൂരു, മൈസൂര് അന്തര്‍സംസ്ഥാനപാതയായ ചുരം റോഡിലൂടെ കെ. എസ്. ആര്‍.ടി.സിയുള്‍പ്പെടെ നിരവധി ബസുകളാണ് സര്‍വിസ് നടത്തുന്നത്. ഇതുകൂടാതെ സ്വകാര്യവാഹനങ്ങളും ധാരാളം കടന്നുപോകുന്നു. നിരവധി യാത്രക്കാരുടെ ജീവനു തന്നെ ഭീഷണിയായാണ റോഡരികിലെ കൂറ്റന്‍ മരങ്ങള്‍ സഥിതി ചെയ്യുന്നത്.

റോഡ് നവീകരണത്തിന്റെ ഭാഗമായി ഇവയില്‍ പലതിന്റെയും വേരിളകിയിരിക്കുകയാണ്. ഇതാണ് അപകടാവസ്ഥ വര്‍ധിക്കാന്‍ കാരണം. നേരത്തെ കൂട്ടുപുഴ പാലം നിര്‍മാണത്തിന്റെ കാര്യത്തിലും കര്‍ണാടക വനംവകുപ്പും സര്‍ക്കാരും തൊടുന്യായങ്ങള്‍ നിരത്തി തടസപ്പെടുത്തുകയാണ് ചെയ്തത്.മലയാളികള്‍ മാത്രമല്ല നിരവധി കന്നഡക്കാരും ഇതരസംസഥാനക്കാരും മൈസൂര്, ബംഗളൂര് എന്നിവടങ്ങളിലേക്ക് പോകാന്‍ ഉപയോഗിക്കുന്ന പ്രധാന വഴിയാണിത്. ഇവിടെയാണ് കര്‍ണാടക സര്‍ക്കാര്‍ ജനങ്ങളുടെ ജീവന്‍വച്ച് പന്താടുന്നത്.

English summary
Troll against Karnataka Forest Department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X