കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാടാ മക്കളെ കടലമ്മ വിളിക്കുന്നു.... വറുതിയുടെ കാലം കഴിഞ്ഞു, മത്സ്യതൊഴിലാളികള്‍ വീണ്ടും കടലിലേക്ക്

  • By Desk
Google Oneindia Malayalam News

തലശേരി: വറുതിയുടെ കാലമായ ട്രോളിങ് കഴിഞ്ഞതോടെ ഇനി കടലിന്റെ മക്കള്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ വീണ്ടും കടലിലേക്ക്. ട്രോളിങ് നിരോധനം തുടങ്ങിയതു മുതല്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കഷ്ടകാലത്തിലായിരുന്നു. ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ വീണ്ടും മത്സ്യ വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ് മത്സ്യ ഉപഭോക്താക്കളും.

കര്‍ണാടകത്തിന് തിരിച്ചടി മധ്യപ്രദേശില്‍; കോണ്‍ഗ്രസ് നീക്കം പുറത്ത്, വെളിപ്പെടുത്തി എംഎല്‍എകര്‍ണാടകത്തിന് തിരിച്ചടി മധ്യപ്രദേശില്‍; കോണ്‍ഗ്രസ് നീക്കം പുറത്ത്, വെളിപ്പെടുത്തി എംഎല്‍എ

ഫൈബര്‍വള്ളങ്ങളുടെ എഞ്ചിന്‍ ജോലിയും പെയിന്റിംഗും പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. ട്രോളിങ് അവസാനിക്കുന്ന ഘട്ടത്തില്‍ കയറ്റുമതി മത്സ്യങ്ങളായ ചെമ്മീന്‍, കൂന്തല്‍, ആവോലി എന്നിവയാണ് സാധാരണ ലഭിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ കാലങ്ങളെ വച്ച് നോക്കുമ്പോള്‍ കടലിലെ മത്സ്യലഭ്യതയില്‍ വലിയ കുറവുണ്ട്. ലക്ഷങ്ങള്‍ വരെ ചെലവിട്ടാണ് ബോട്ടുകള്‍ കടലിലേക്ക് പോകാനായി സജ്ജമാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കടക്കെണിയില്‍ നിന്ന് ഇതുവരെ മോചിതരായിട്ടില്ലെങ്കിലും മറ്റ് മാര്‍ഗമില്ലെന്ന് ബോട്ടുടമകള്‍ പറയുന്നു.

boat

പത്ത് മുതല്‍ 15 വരെ തൊഴിലാളികളുണ്ടാവും ഓരോ ബോട്ടിലും. ഒരു ദിവസം മത്സ്യബന്ധനത്തിന് വലിയ ബോട്ടുകള്‍ക്ക് 700 ലിറ്റര്‍ ഡീസല്‍ വേണം. മറ്റ് ചെലവ് വേറെയും. പ്രയാസങ്ങളെ മറികടക്കാന്‍ ദിവസവും ഒരു ലക്ഷം രൂപയുടെ മത്സ്യമെങ്കിലും ലഭിക്കണം. ട്രോളിംഗ് നിരോധന സമയത്ത് പോലും വിദേശട്രോളുകള്‍ കടലിലെ മത്സ്യ സമ്പത്ത് കൊള്ളയടിക്കുന്നതാണ് പ്രയാസമുണ്ടാക്കുന്നതെന്ന് തൊഴിലാളികളും പറയുന്നു. അതിനിവിടെ ട്രോളിംഗ് നിരോധന ശേഷം മത്സ്യബന്ധനത്തിനിറങ്ങുന്നവര്‍ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തണമെന്ന് ഫിഷറീസ് ഡയറക്ടറുടെ ഉത്തരവുണ്ട്.

English summary
trolling ban ends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X