ഒറ്റക്കെട്ടായി കണ്ണൂര്‍; സമാനതകളില്ലാത്ത ദുരിതാശ്വാസ പ്രവര്‍ത്തനം
കണ്ണൂർ: കൈയിലെ കുഞ്ഞുസഞ്ചികളിലും പെട്ടികളിലും മുതല്‍ വലിയ വണ്ടികളില്‍ വരെ അവശ്യസാധനങ്ങളുമായി മനുഷ്യസ്നേഹികള്‍ ഇടതടവില്ലാതെ എത്തുകയാണ് കണ്ണൂര്‍ കലക്ടറേറ്റില്‍. കലക്ടറേറ്റ് ഓഡിറ്റോറിയത്തിലാകട്ടെ ഞായറിന്റെ ആലസ്യമില്ലാതെ ഉദ്യോഗസ്ഥരും വളണ്ടിയര്‍മാരും വിദ്യാര്‍ഥികളുമടക്കം സാധനങ്ങള്‍ തരംതിരിച്ച് പായ്ക്കറ്റുകളിലാക്കുന്ന തിരക്കിലും. കേരളം നേരിട്ട സമാനതകളില്ലാത്ത ദുരന്തത്തെ നേരിടാന്‍ സമാനതകളില്ലാത്ത ദുരിതാശ്വാസ പ്രവര്‍ത്തനത്തിനാണ് നാട് സാക്ഷ്യം വഹിക്കുന്നത്.
കലക്ടറേറ്റിലേക്ക് ഓരോരുത്തര് കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കളും മറ്റും തലയിലേറ്റിയും ചുമന്നും വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും ഒറ്റ മനസ്സായി ഓഡിറ്റോറിയത്തിലെത്തിക്കുന്നു. ഓഡിറ്റോറിയത്തിന്റെ പല മൂലകളിലായി ഓരോ ഗ്രൂപ്പുകളായി ഇരുന്ന് ഇവ തരംതിരിച്ച് പാക്ക് ചെയ്യുന്നു. പാക്ക് ചെയതവ കയറ്റി അയക്കാനായി താഴേക്ക് വീണ്ടും കൊണ്ടുപോവുന്നു. ഒറ്റക്കെട്ടായി കേരളത്തിന്റെ നോവുന്ന മനസ്സിന്റെ മുറിവുണക്കാനായി പ്രയത്നിക്കുകയാണ് ഇവിടെ.

പലവിധ സാധനങ്ങള്‍ ഓരോ വ്യക്തികളും കൂട്ടായ്മകളും സംഘടനകളും അവരുടെ കഴിവിനനുസരിച്ച് എത്തിക്കുന്നു. ഇത് സ്വീകരിക്കുന്നതിനായി കലക്ടറേറ്റില്‍ ഹെല്‍പ്ഡെസ്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു.
ഞായറാഴ്ച നാല് ട്രക്ക് ഭക്ഷ്യവസ്തുക്കളും മറ്റും എറണാകുളം ജില്ലയിലേക്ക് കയറ്റിയയച്ചു. ഇതില്‍ ഒരു ലോഡ് കുപ്പിവെള്ളവും ബിസ്ക്കറ്റുമാണ്. 20,000 പാക്കറ്റ് ചപ്പാത്തിയും ഞായറാഴ്ച അയച്ചതിലുണ്ട്. ആവശ്യങ്ങള്‍ക്കനുസരിച്ച് കയറ്റിയക്കാനായി സാധനങ്ങള്‍ പാക്ക് ചെയ്യുന്നത് നിരന്തരം നടക്കുന്നു.
ശനിയാഴ്ച തൃശൂരിലേക്ക് അഞ്ച് ട്രക്കും വയനാടിലേക്ക് ഒരു ട്രക്കും സാധനങ്ങള്‍ കയറ്റി അയച്ചു. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലും വയനാട്ടിലേക്ക് നാല് ട്രക്കില്‍ ഭക്ഷ്യവസ്തുക്കളും മറ്റും അയച്ചിരുന്നു. പ്രളയബാധിത പ്രദേശങ്ങള്‍ കുടുങ്ങിക്കിടക്കുവര്ക്ക് താല്‍ക്കാലികാശ്വാസം നല്‍കുന്നതിനായി 2000 കിറ്റുകള്‍ തയ്യാറാക്കി അയച്ചിട്ടുണ്ട്. വെള്ളം, റൊട്ടി, ബിസ്ക്കറ്റ്, ഗ്ലൂക്കോസ് പൊടി എന്നിവയടങ്ങുന്ന കിറ്റുകളാണ് പ്രത്യേകമായി തയ്യാറാക്കി അയച്ചത്. ഡെപ്യൂട്ടി കലക്ടര്‍ സി എം ഗോപിനാഥന്റെ നേതൃത്വത്തിലാണ് സാധന സാമഗ്രികള്‍ സ്വീകരിക്കുന്നതും കയറ്റിയയക്കുന്നതും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications