കൂത്തുപറമ്പില്‍ പിറന്നാള്‍ ആഘോഷത്തിനിടെ ഭക്ഷ്യവിഷബാധ: ഇരുപതോളം പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍
തലശേരി: കണ്ണൂര്‍ ജില്ലയില്‍ ഹോട്ടലുകളിലും മറ്റു വ്യാപാരസ്ഥാപനങ്ങളിലും ആരോഗ്യ വിഭാഗം പരിശോധന നടത്തുകയാണ്. ഇതിന്പിന്നാലെ വീണ്ടും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തു. കൂത്തുപറമ്പ് കോട്ടയം പൊയിലിലിലാണ് പിറന്നാള്‍ ആഘോഷത്തിനിടെയില്‍ ഭക്ഷ്യവിഷബാധയുണ്ടായത്.
കോട്ടയം പൊയില്‍ കാനത്തും ചിറയില്‍ ഭക്ഷ്യ വിഷബാധയേറ്റു ഇരുപതു പേര്‍ കൂത്തുപറമ്പിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. എന്നാല്‍ ആരുടെയും നില ഗുരുതരമല്ല. പിറന്നാള്‍ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്‌ചൊവ്വാഴ്ച വൈകിട്ടാണ് പിറന്നാള്‍ സല്‍ക്കാരം നടന്നത്.

ഇവിടെക്ക് ഹോട്ടലില്‍ നിന്ന് ബിരിയാണിയും ബേക്കറിയില്‍ നിന്ന് കേക്കും വാങ്ങിയിരുന്നു. കൂടാതെ വീട്ടില്‍ എത്തിയവര്‍ക്ക് കൂള്‍ഡ്രിങ്ക്‌സും നല്‍കിയിരുന്നു. പിന്നീടാണ് ഭക്ഷണം കഴിച്ചവരില്‍ ചിലര്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇവരെ കൂത്തുപറമ്പിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ആരുടേയും നില ഗുരുതരമല്ല.ഇതേ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പും പഞ്ചായത്ത് ആരോഗ്യ വകുപ്പും ഹോട്ടലിലും വീട്ടിലും പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു.ബിരിയാണി കഴിച്ചവര്‍ക്കാണ് കൂടുതല്‍ അസ്വസ്ഥത അനുഭവപ്പെട്ടത്.
ഇതേ ബിരിയാണി ഹോട്ടലില്‍ ഉച്ചയ്ക്ക് നല്‍കിയിരുന്നെങ്കിലും കഴിച്ചവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഏത് ഭക്ഷണമാണ് വിഷബാധയ്ക്ക് ഇടയാക്കിയതെന്ന് പരിശോധനയ്ക്ക് ശേഷം മാത്രമേ അറിയൂവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.
Recommended Video
ബിരിയാണി, അച്ചാര്‍, തൈര്, കേക്ക് തുടങ്ങിയവയാണ് പരിശോധനയ്ക്ക് അയച്ചത്.ഭക്ഷ്യ സുരക്ഷാ വകുപ്പ് കൂത്തുപറമ്പ് സര്‍ക്കിള്‍ ഓഫീസര്‍ പി ഷോണിമ,കണ്ണൂര്‍ ഓഫീസര്‍ പി സുബിന്‍, ജീവനക്കാരായ കെ വി സുരേഷ് കുമാര്‍, എന്‍ ടി ബിന്ദുരാജ് എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications