ട്വന്റി, ട്വന്റി മോഡല്‍ രാഷ്ട്രീയ പാര്‍ട്ടി ആലോചിക്കേണ്ടിവരുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി
കണ്ണൂര്‍: ചെറുകിട വ്യാപാര മേഖലയോട് സര്‍ക്കാര്‍ അവഗണന തുടര്‍ന്നാല്‍ വരുന്ന ലോക് സഭാതെരഞ്ഞെടുപ്പില്‍ ട്വന്റി, ട്വന്റി മോഡല്‍ ആലോചിക്കേണ്ടി വരുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. കണ്ണൂര്‍ വ്യാപാരി ഭവനില്‍ നടത്തിയവാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ ശക്തിയുളള സംഘടനയാണ് വ്യാപാരിവ്യവസായി ഏകോപനസമിതി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ തങ്ങള്‍ നിലപാടു സ്വീകരിക്കുമെന്നും രാജു അപ്‌സ പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേത്യതത്തില്‍ ചെറുകിട വ്യാപാര മേഖലനേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന വ്യാപാര സംരക്ഷണ യാത്രക്ക് കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തിലും അദ്ദേഹം സംസാരിച്ചു.

വ്യാപാരികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി നിവേദനങ്ങള്‍ വകുപ്പുമന്ത്രിമാര്‍ക്കും മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവര്‍ക്ക് നല്‍കുകയും നേരിട്ട് കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തിട്ടും അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ല. ഇതിനുശേഷവും മാത്രമല്ല വിവിധ വകുപ്പുകള്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ വ്യാപാര മേഖലയില്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ പേരിലും വ്യാപര ലൈസന്‍സ് എടുക്കുന്നതിനും കടുത്ത നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. വ്യാപാര ലൈസന്‍സ് അനുവദിക്കുമ്പോള്‍ മൂന്ന് തരത്തിലുള്ള വെയ്സ്റ്റ് ബിന്നുകളും പൊതുടോയിലറ്റും ലഭ്യമാക്കണമെന്ന പ്രായോഗികമല്ലാത്ത നിബന്ധനകളാണ് വെച്ചിരിക്കുന്നത്. നിരന്തരം നിയമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി മാത്രമാണ്. കോര്‍പ്പറേറ്റുകള്‍ ഗ്രാമങ്ങളില്‍വരെ തങ്ങളുടെ വ്യാപാര ശൃംഘല നീട്ടുമ്പോള്‍ ഗ്രാമീണ മേഖലയിലെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ അടച്ച് പൂട്ടി കൊണ്ടിരിക്കുന്നു. വ്യാപാര കേന്ദ്രങ്ങള്‍ പൂട്ടിയിടുമ്പോള്‍ അവിടെ ജോലി ചെയ്യുന്നവരും അവരുടെ കുടുംബങ്ങളുമെല്ലാം പട്ടിണിയിലേക്ക് തള്ളി വിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
29 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കാസര്‍ഗോഡ് നിന്നം ആരംഭിച്ച വ്യാപാര സംരക്ഷണ ജാഥ ഫെബ്രുവരി 13 വരെ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും സന്ദര്‍ശിച്ചതിന് ശേഷം 13 ന് വൈകുന്നേരം 4 മണിക്ക് പുത്തരിക്കണ്ടം മൈതാനത്ത് യാത്ര സമാപിക്കുമെന്നും രാജു അപ്‌സര അറിയിച്ചു. സമാപന സമ്മേളനത്തോടനുബന്ധിച്ച് വിവിധ ജില്ലകളിലെ യൂണിറ്റുകളില്‍ നിന്ന് ശേഖരിച്ച് അഞ്ചുലക്ഷം വ്യാപാരികളുടെ ഒപ്പ് മുഖ്യമന്ത്രിക്ക് നല്‍കും. ഇടുക്കിയില്‍ ഗവര്‍ണറെ ഏകോപനസമിതി പരിപാടിയില്‍ പങ്കെടുപ്പിച്ചത് മുന്‍കൂട്ടി തീരുമാനിച്ചതു പ്രകാരമാണ്. ഇതില്‍ രാഷ്ട്രീയം കാണേണ്ട കാര്യമില്ല.
എല്‍.ഡി. എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ തെറ്റിദ്ധാരണ കാരണമാണ് ഈക്കാര്യത്തില്‍ വിമര്‍ശിച്ചത്. മുഖ്യമന്ത്രി രണ്ടു തവണ ഏകോപനസമിതിയുടെ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. മറ്റുവിവിധ പാര്‍ട്ടി നേതാക്കളും വ്യാപാരികളുടെ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെന്നും രാജു അപ്‌സര പറഞ്ഞു. വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ നന്നായി അറിയാവുന്ന നേതാവാണ് ഇ.പി ജയരാജന്‍. സഹകരിച്ചു നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്. തെറ്റിദ്ധാരണ മാറ്റാന്‍ അദ്ദേഹത്തെ നേരിട്ടുകണ്ടു സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍സെക്രട്ടറി ദേവസ്യമേച്ചേരി, വര്‍ക്കിംഗ് പ്രസിഡന്റ് പി.കുഞ്ഞവുഹാജി, ട്രഷറര്‍ എസ്സ്.ദേവരാജന്‍; വൈസ് പ്രസിഡന്റുമാരായ പി.സി.ജേക്കബ്. കെ.വി.അബ്ദുള്‍ഹമീദ്. കെ.കെ.വാസുദേവന്‍, കെ.അഹമ്മദ്ഷരീഫ്. സെക്രട്ടറിമാരായ ബാബു കോട്ടയില്‍, വി.എം.ലത്തീഫ്, സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ വി.സബില്‍രാജ്, എ.ജെ.റിയാസ് എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications