ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്: കണ്ണൂരിൽ രണ്ട് പേർ അറസ്റ്റിൽ, പിടിയിലായത് സിപിഎം പ്രവർത്തകർ?
കണ്ണൂർ: കണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ട്പേർ അറസ്റ്റിൽ. സിപിഎം പ്രവർത്തകരായ രാഗേഷ്, ജെയ്സ് രാജ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. കൂത്തുപറമ്പിലെ ബിജെപിയുടെ പ്രാദേശിക നേതാവായ തൊക്കിലങ്ങാടി പാലാപ്പറമ്പിലെ കെ എ പ്രത്യുഷിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. സിഐ വിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോംബേറ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെ ബൈക്കിൽ സ്ഥലത്തെത്തിയ സംഘമാണ് ബോംബറിഞ്ഞ ശേഷം കടന്നുകളഞ്ഞത്. എന്നാൽ ബോംബ് സ്ഫോടനത്തിന്റെ ശബ്ദം കേട്ട് സമീപ വാസികൾ എത്തുമ്പോഴേക്കും ബൈക്കിലെത്തിയ സംഘം കടന്നു കളഞ്ഞിരുന്നു. പിന്നീട് പോലീസ് നടത്തിയ പരിശോധനയിൽ സ്ഫോടനമുണ്ടായ സ്ഥലത്ത് നിന്ന് സ്റ്റീൽ ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
Recommended Video

കണ്ണൂര്‍: കൂത്തുപറമ്പിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ് ; 2 പേർ അറസ്റ്റിൽ












Click it and Unblock the Notifications