കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവതിയുടെ പേരില്‍ വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ടുണ്ടാക്കി യുവാക്കളെ തട്ടിക്കൊണ്ടുപോയി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ഫേസ്ബുക്കില്‍ യുവതിയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് സൗഹൃദമുണ്ടാക്കി യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഘം അറസ്റ്റില്‍. കയ്യൂര്‍ സ്വദേശികളായ കെ.വി ഹൗസില്‍ പ്രണവ്, അമര്‍നാഥ് എന്നിവരെ തട്ടിക്കൊണ്ടുപോയി മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ട ആറംഗ സംഘത്തിലെ ചാലാട് സ്വദേശി സാധു അഷറഫ്, ജിതിന്‍ തയ്യില്‍ എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെയോടെ കണ്ണൂര്‍ ഡിവൈ.എസ്.പി. കെ.വി. വേണുഗോപാലും സംഘവും നാടകീയമായി പിടികൂടിയത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സൈനിക വേഷത്തിലെത്തി ബിജെപി എംപി, തരംതാണ നടപടിയെന്ന് പ്രതിപക്ഷംതിരഞ്ഞെടുപ്പ് പ്രചാരണത്തിന് സൈനിക വേഷത്തിലെത്തി ബിജെപി എംപി, തരംതാണ നടപടിയെന്ന് പ്രതിപക്ഷം

പ്രണവുമായി ഫേസ് ബുക്ക് അക്കൗണ്ടിലൂടെ സൗഹൃദം സ്ഥാപിച്ച സംഘം കഴിഞ്ഞ ദിവസം രാത്രി കണ്ണൂരിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് എത്തിയ ഇരുവരെയും ബലം പ്രയോഗിച്ച് കാറില്‍ കയറ്റിയ സംഘം പയ്യാമ്പലം ബീച്ച്, തളിപ്പറമ്പ്, ധര്‍മ്മശാല, കുറ്റിക്കോല്‍, ബക്കളം എന്നിവിടങ്ങളിലെല്ലാം എത്തിച്ചു.

facebookfraud-

പണം തന്നില്ലെങ്കില്‍ കടലില്‍ മുക്കി കൊല്ലുമെന്നും അല്ലെങ്കില്‍ പെണ്‍ കേസില്‍ പെടുത്തി നാണം കെടുത്തുമെന്നുമായിരുന്നു ഭീഷണി. ഇതേ തുടര്‍ന്ന് യുവാക്കള്‍ ബന്ധുക്കളെ ബന്ധപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് ഇടപെട്ടത്. സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ വാഹനം കൊണ്ട് ഇടിച്ച് രക്ഷപ്പെടാനും പ്രതികള്‍ ശ്രമം നടത്തിയിരുന്നു.

English summary
two arrested in cheat case in facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X