കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്ഷേത്രോത്സവത്തിന്റെ മറവില്‍ വ്യാജപിരിവ്: പയ്യന്നൂരില്‍ രണ്ടുപേര്‍ പിടിയില്‍

ക്ഷേത്രോത്സവത്തിന്റെ മറവില്‍ വ്യാജപിരിവ്: പയ്യന്നൂരില്‍ രണ്ടുപേര്‍ പിടിയില്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കളിയാട്ടമഹോത്സവത്തിന്റെ പേരുപറഞ്ഞ് വ്യാജരസീതി അടച്ച് പിരിവു നടത്തിയ രണ്ടുപേര്‍ പിടിയിലായി. പെരളം പള്ളിക്കുളം ശ്രീ കൂളിക്കാവ് കാലിച്ചാന്‍ ദേവ ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന്റെ പേരില്‍ വ്യാജ നോട്ടീസുകളും വ്യാജ രസീത് ബുക്കുകളും ഉപയോഗിച്ച് പിരിവ് നടത്തിയ രണ്ടുപേരാണ് പോലീസിന്റെ പിടിയിലായത്.

കണ്ണൂരില്‍ കെഎസ്ആര്‍ടിസിക്ക് പ്രതിദിനംനഷ്ടം നാലരലക്ഷം? നവംബര്‍ നാലിന് സൂചനാപണിമുടക്ക്കണ്ണൂരില്‍ കെഎസ്ആര്‍ടിസിക്ക് പ്രതിദിനംനഷ്ടം നാലരലക്ഷം? നവംബര്‍ നാലിന് സൂചനാപണിമുടക്ക്

കൊഴുമ്മല്‍ വെള്ളൂര്‍ സ്വദേശി ആനവളപ്പില്‍ സുഗുണന്‍, കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ എച്ച് ശ്രീകാന്ത് എന്നിവരെയാണ് പയ്യന്നൂര്‍ എസ് ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ഇരുവരും ചേര്‍ന്ന് പയ്യന്നൂര്‍ ടൗണില്‍ വ്യാജ നോട്ടീസും രസീതുമായി പിരിവിനെത്തിയപ്പോള്‍ സംശയം തോന്നിയ കടയുടമ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

arrested1-1564

അമ്പല കമ്മിറ്റിയുമായി പോലീസ് ബന്ധപ്പെട്ടപ്പോള്‍ കളിയാട്ട മഹോത്സവത്തിന്റെ പേരില്‍ പിരിവ് നടത്താന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്ന് പറയുകയും കമ്മിറ്റി ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളില്‍ നിന്നും വ്യാജ നോട്ടീസുകളും രസീത് ബുക്കുകളും പണവും പോലീസ് കണ്ടെത്തി. ഇവര്‍ നേരത്തെ മറ്റിടങ്ങളില്‍ വ്യാജപിരിവുകള്‍ നടത്തിയതായി സൂചനയുണ്ട്. ഈക്കാര്യം അന്വേഷിച്ചുവരികയാണ് പയ്യന്നൂര്‍ പൊലിസ്അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പയ്യന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.

English summary
Two arrested in Kannur after fake cash fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X