തലശ്ശേരിയില്‍ 12 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
തലശേരി: തലശ്ശേരി നഗരത്തിൽ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കഞ്ചാവ് പിടികൂടി. തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വില്‍പ്പനക്കായി കൊണ്ടുവന്ന ഏകദേശം12.15 കിലോ തൂക്കം വരുന്ന കഞ്ചാവാണ് തലശ്ശേരി പോലീസ് പിടികൂടിയത്. സബ്ബ് ഇന്‍സ്പെക്ടര്‍ അഖില്‍ ടി കെ യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ്കഞ്ചാവു സഹിതം രണ്ടു യുവാക്കള്‍ പോലീസ് പിടിയിലായത്. താമരശേരി അമ്പായത്തോട് തോട്ട വിലയിൽ എം.വി ജ ന സ്(30) ബാലുശേരി കിനാലുർ എസ്റ്റേറ്റിലെകുമ്പടംപോയില്‍ കോളനിയിലെ ആർ. അൻസാർ(23) എന്നിവരെയാണ് അറസറ്റ് ചെയ്തത്.

ഇരു പ്രതികളുടെ കൈവശം ഉണ്ടായിരുന്ന രണ്ടു സഞ്ചിയില്‍ സൂക്ഷിച്ചതായ 6.5 കിലോഗ്രാമും, 6.10 കിലോഗ്രാമും വീതം ഉണ്ടായിരുന്ന കഞ്ചാവു പൊതികള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എഎസ്‌ഐ രാജീവന്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ലിംനേഷ്, സജിനേഷ്, അനീഷ് തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. തലശ്ശേരി പോലീസ് കേസ്സെടുത്തു അന്വേഷണം നടത്തിവരികയാണ്.പി ടി യി ലാ യ യുവാക്കൾ കഞ്ചാവ് മാഫിയാ സംഘത്തിൻ്റെ കരിയർമാരായി പ്രവർത്തിച്ചു വരികയാണെന്നും അന്ധ്രയിൽ നിന്നും ട്രെയിൻ മാർഗം കടത്തികൊണ്ടിവരികയായിരുന്ന കഞ്ചാവാണ് വിൽപന നടത്താൻ ശ്രമിച്ചതെന്നും പൊലിസ് പറഞ്ഞു.
Recommended Video
തലശേരിയിലെ കോളേജ് വിദ്യാർത്ഥികളടക്കം ഇവരുടെ ഇടപാടുകാരായിട്ടുണ്ട്.പ്രതികളുടെ മൊബൈൽ ഫോണിൽ നിന്നും ശേഖരിച്ച നമ്പറുകൾ പരിശോധിച്ചു വരികയാണെന്ന് പൊലിസ് അറിയിച്ചു. തലശേരിയിൽ യുവാക്കളെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കഞ്ചാവ് മാഫിയയുടെ പ്രവർത്തനം തടയുന്നതിനായി പൊലിസിൻ്റെ സഹായത്തോടെ വിവിധ സംഘടനകൾ ജനകീയ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിച്ചു വരികയായിരുന്നു ഇതിനിടെയാണ് കഞ്ചാവ് വിതരണസംഘത്തിലെ രണ്ടു പേർ പിടിയിലായത്.












Click it and Unblock the Notifications