Get Updates
Get notified of breaking news, exclusive insights, and must-see stories!

മയക്കുമരുന്നുമായി രണ്ട് പേർ പിടിയില്‍ : സ്‌റ്റേഷനില്‍ നാടകീയ രംഗങ്ങള്‍

കണ്ണൂര്‍: തലശേരി ടൗണ്‍ പൊലിസ് സ്‌റ്റേഷന്‍ ലോക്കപ്പ്മുറിയില്‍ തലയിടിച്ചും പുറത്തേക്ക് ചാടാന്‍ ശ്രമിച്ചും സ്വയം മുറിവേല്‍പ്പിച്ചും മയക്കുമരുന്ന് കേസിലെപ്രതികള്‍ നടത്തിയ നായകീയ രംഗങ്ങള്‍ നിയമപാലകര്‍ക്ക് തലവേദനയായി മാറി. മാരകമയക്കുമരുന്നായ എം.ഡി.എംഎയുമായി പൊലിസ് പിടിയിലായ മത്സ്യതൊഴിലാളികളായ മധ്യവയസ്‌കനും യുവാവുമാണ് തലശേരി ടൗണ്‍പൊലിസ് സ്‌റ്റേഷനില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്.

ധര്‍മടം മീത്തലെ പീടിക പരീക്കടവിലെ അഷ്‌റഫ് എന്ന ഞൊണ്ടി അഷ്‌റഫ്(50) കതിരൂര്‍ ഉക്കാസ്‌മെട്ടയിലെ നന്ദ്യത്ത് പി. എ അമന്‍ (22) എന്നിവരാണ് ലഹരി ഉപയോഗിച്ചതിനാല്‍ ലക്കുകെട്ട് സ്‌റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇവര്‍ ദേഹത്ത് സ്വയം പരുക്കേല്‍പ്പിക്കാന്‍ തുടങ്ങിയതോടെ പൊലിസുകാര്‍ ബലമായി തടഞ്ഞ് ലോക്കപ്പിലാക്കുകയായിരുന്നു. എന്നാല്‍ ലോക്കപ്പില്‍ നിന്നും ബഹളമുണ്ടാക്കുകയും സ്വയം മുറിവേല്‍പ്പിക്കുകയും പരസ്പരം അക്രമിക്കാനും ശ്രമിച്ച ഇവരെ പൊലിസ് ഏറെ പണിപ്പെട്ടാണ് ശാന്തരാക്കിയത്.

f

ഇതിനിടെയില്‍ പുറത്തിറക്കിയപ്പോള്‍ ഇവര്‍ സ്‌റ്റേഷനില്‍ നിന്നും പൊലിസിനെ വെട്ടിച്ചു ഓടിരക്ഷപ്പെടാനും ശ്രമിച്ചു. തലശേരിയിലെ മത്സ്യതൊഴിലാളിയാണ് അഷ്‌റഫ്. എന്നാല്‍ ഏറെക്കാലമായി ഇയാള്‍ കടലില്‍ പോകാറില്ല. സ്ഥിരം ലഹരിവില്‍പനയും ഉപയോഗവുമാണ് ഇയാളുടെ തൊഴിലെന്ന് പൊലിസ് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ തലശേരി മത്സ്യമാര്‍ക്കറ്റിനടുത്തുവെച്ചു ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയ ഇവരെ തലശേരി എസ്. ഐ എ. ആര്‍ മനുവിന്റെ നേതൃത്വത്തില്‍ പിടികൂടുകയും ദേഹപരിശോധനയ്ക്കിടെ മാരകമയക്കുമരുന്നായ 1.3 ഗ്രാം എം.ഡി.എം.എയും 4.500 രൂപയും കണ്ടെത്തുകയായിരുന്നു.

ഒരു പൂവ് പോലെ സുന്ദരം: മോഡേണ്‍ ലുക്കില്‍ വൈറലായി അപർണ്ണ ബാലമുരളി

ഇവരില്‍ നിന്നും കിട്ടിയ പണം മയക്കുമരുന്ന് വില്‍പനയിലൂടെ ലഭിച്ചതാണെന്നാണ് പൊലിസ് സംശയിക്കുന്നത്. പ്രതികളെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+