Get Updates
Get notified of breaking news, exclusive insights, and must-see stories!

തോട്ടടയിൽ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ: പിടികൂടിയത് പത്ത് കിലോ കഞ്ചാവ്!! നീക്കം രഹസ്യവിവരത്തില്‍

കണ്ണൂർ: കണ്ണൂരിൽ വീണ്ടും വൻ ലഹരി വേട്ട. തോട്ടട സമാജ് വാദി കോളനിക്ക് സമീപത്തെ വീട്ടിൽ സൂക്ഷിച്ചിരുന്ന പത്തു കിലോ കഞ്ചാവുമായാണ് രണ്ടു പേർ പിടിയിലായത്. പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. തോട്ടട സമാജ് വാദി കോളനിക്ക് സമീപത്ത കെ മഹേന്ദ്രൻ (29) കോളനിക്ക് സമി എന്ന വടക്കേ ചാലിൽ കെ.മാനുവൽ (36) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച്ച പുലർച്ചെ ജില്ലാ പോലീസ് മേധാവിയുടെ ആന്റി നൽക്കോട്ടിക്ക് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന.

പോലീസിനെ കണ്ടതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. കണ്ണൂർ നഗരത്തിൽ ചെരുപ്പ് തുന്നി ജീവിച്ചു വരികയാണ് മഹേന്ദ്രൻ. നേരത്തെ വിദേശത്തായിരുന്ന മാനുവൽ മാസങ്ങൾക്ക് മുൻപ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരികയായിരുന്നു. ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിൽ നിന്നാണ് കഞ്ചാവ് കൊണ്ടു വരുന്നതെന്ന് പിടിയിലായ ഇരുവരും അറിയിച്ചു. ട്രെയിനിൽ കടത്തിയാണ് കഞ്ചാവ് കേരളത്തിലെത്തിച്ചിരുന്നത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

xarrested1-157

പ്രതികളിൽ നിന്നും പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ മൂന്ന് ലക്ഷം രൂപയോളം വില നിൽക്കും കഴിഞ്ഞ രണ്ടു മാസത്തിനിടെ 25 കിലോയോളം കഞ്ചാവും മറ്റ് ലഹരി ഉൽപന്നങ്ങളും അന്റാനർക്കോട്ടിക്ക് സ്ക്വാഡ് പിടിച്ചെടുത്തിട്ടുണ്ട്. പരിശോധനയ്ക്ക് എഎസ്ഐ ആർപി വിനോദ്, ജില്ലാ ആൻഡി നർക്കോട്ടിക്ക് സ്പെഷ്യൽ ഫോഴ്സ് അംഗങ്ങളായ സി അജിത്ത്, സി പി മഹേഷ്, പി സി മിഥുൻ, കെ പി സുജിത്ത്, എ സുഭാഷ് എന്നിവർ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+