കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊറോണ വൈറസ് വ്യാപനത്തിലും അന്ത്യമില്ല: കണ്ണൂരിൽ ഇരിട്ടിയിലും പയ്യന്നൂരിലും ബോംബ് സ്ഫോടനം!!

  • By Desk
Google Oneindia Malayalam News

പയ്യന്നൂർ: കൊവിഡ് പടർന്നു പിടിക്കുമ്പോഴും ലോക് ഡൗൺ ഇല്ലാതെ കണ്ണൂരിലെ അക്രമ രാഷ്ട്രീയം മഴയെയും കൊവിഡും അതിജീവിച്ച് ജില്ലയിലെ പാർട്ടി ഗ്രാമങ്ങളിൽ. വ്യാപകമായ ബോംബു ശേഖരണം നടക്കുന്നുവെന്ന് സംസ്ഥാന പൊലിസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടു ചെയ്തിരുന്നു. ഇതു ശരിവയ്ക്കും വിധത്തിലാണ് കഴിഞ്ഞ ദിവസം ബോംബ് സ്ഫോടനങ്ങളുണ്ടായത്.

ഫാസില്‍ ഫരീദിനെ ചോദ്യം ചെയ്തു... ഫോണ്‍ വഴി, സ്വപ്‌നയ്ക്കും സന്ദീപ് നായര്‍ക്കും കോവിഡ് ഇല്ല!!ഫാസില്‍ ഫരീദിനെ ചോദ്യം ചെയ്തു... ഫോണ്‍ വഴി, സ്വപ്‌നയ്ക്കും സന്ദീപ് നായര്‍ക്കും കോവിഡ് ഇല്ല!!

കണ്ണൂർ ജില്ലയിലെ വ്യത്യസ്ത സ്ഥലങ്ങളിലാണ് ബോംബ് സ്ഫോടനം നടന്നത്. പയ്യന്നൂരിലും ഇരിട്ടിയിലുമാണ് ബോംബ് സ്ഫോടനമുണ്ടായത്. പയ്യന്നൂരിൽ ആർഎസ്എസ് കാര്യവാഹക് കെ എം ബിജുവിന്റെ വീടിനു നേരെയാണ് ഞായറാഴ്ച്ച പുലർച്ചെ ഒന്നരയോടെയാണ് ബോംബ് സ്ഫോടനമുണ്ടായത്. വീടിനു സമീപത്താണ് ബോംബ് വീണ് പൊട്ടിയത്. വീട്ടുകാർ ഉഗ്രശബ്ദം കേട്ട് പുറത്തിറങ്ങുമ്പോഴെക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. ഉഗ്രപ്രഹര ശേഷിയുള്ള സ്റ്റീൽ ബോംബുകളാണ് എറിഞ്ഞത്. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ആർഎസ്എസ് നേതാക്കൾ ആരോപിച്ചു.

kannur-map-

സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പയ്യന്നൂരിൽ അക്രമമുണ്ടാക്കി ചോരപ്പുഴയൊഴുക്കാൻ സിപിഎം ശ്രമിക്കുകയാണെന്ന് ആർഎസ്എസ് നേതാക്കൾ കുറ്റപ്പെടുത്തി. ഇതേ സമയം ഇരിട്ടി ആറളം പറമ്പത്തെ കണ്ടിയിൽ ബോംബ് സ്ഫോടനത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു. ആർഎസ്എസ് പ്രവർത്തകനായ കെ പി പ്രകാശൻ, പ്രണവ് എന്നിവർക്കാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം പ്രകാശിന്റെ വീട്ടിലാണ് ഉഗ്രസ്ഫോടനമുണ്ടായതെന്ന് പൊലിസ് പറയുന്നു. കാലുകൾ കൊണ്ട് തട്ടിയപ്പോൾ സൂക്ഷിച്ചു വെച്ച ബോംബു പൊട്ടിയതാകാമെന്നാണ് പൊലിസ് പറയുന്നത്. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ആർഎസ്എസ്ബോംബ് ശേഖരിച്ച് അക്രമത്തിന് നേതൃത്വം നൽകുകയാണെന്ന് സിപിഎം ആരോപിച്ചു.

പറമ്പത്ത്കണ്ടിയിലുണ്ടായ സ്ഫോടനത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ പുറത്ത്കൊണ്ട് വരണമെന്ന് വെൽഫെയർ പാർട്ടി ആറളം പഞ്ചായത്ത് കമ്മിറ്റി യോഗം അവശ്യപ്പെട്ടു. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന ആറളം പ്രദേശം കൊവിഡ് വൈറസ് ജാഗ്രതയിൽ കഴിയുമ്പോഴും തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബിജെപിയും ആർഎസ്എസും കലാപത്തിനും അക്രമത്തിനും കോപ്പ്കൂട്ടുന്നതിന്റെ ഭാഗമാണോ ഇത്തരം നീക്കങ്ങളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സംഭവത്തിന്റെ ഉറവിടം അന്വേഷിച്ച് ആസൂത്രണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചവരെ പുറത്ത് കൊണ്ട് വന്നാൽ മാത്രമെ അക്രമരാഷ്ട്രീയത്തിന് അറുതി വരുകയുള്ളൂവെന്നും യോഗം വിലയിരുത്തി.പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ഷഫീർ പി, ഫൈസൽ എ കെ, നാസർ, സലാവുദ്ധീൻ, നാഫിൽ തുടങ്ങിയവർ സംസാരിച്ചു.

ആര്‍എസ്എസ് നേതാവ് കൊളങ്ങരത്ത് പ്രകാശന്റെ വീട്ടില്‍ സ്‌ഫോടനമുണ്ടാവുകയും ആര്‍എസ്എസ് പ്രവര്‍ത്തകന് പരിക്കേല്‍ക്കുകയുംചെയ്ത സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും എസ്ഡിപിഐ ആറളം ബ്രാഞ്ച് പ്രസിഡന്റ് പി കെ റഫീഖ് ആവശ്യപ്പെട്ടു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്ന് ഇടക്കിടെയുണ്ടാവുന്ന ബോംബ് സ്‌ഫോടനങ്ങളും, ആയുധ ശേഖരവും നാട്ടില്‍ കലാപത്തിനും അക്രമത്തിനും ആര്‍എസ്എസ് ശ്രമം നടത്തുന്നു എന്നതിന്റെ സൂചനയാണ്. ഇതിനെതിരെ ശക്തമായ പോലീസ് അന്വേഷണം ഉണ്ടാവണമെന്നും സ്‌ഫോടനത്തിന് പിന്നിലെ മുഴുവന്‍ കുറ്റവാളികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരത്തിന് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും അദ്ദേഹം, മുന്നറിയിപ്പ് നൽകി

English summary
Two bomb blats reported from Kannur district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X