Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയന്ത്രണം വിട്ട ആംബുലന്‍സ് തട്ടുകടയില്‍ പാഞ്ഞുകയറി: റോഡരികില്‍ നില്‍ക്കുകയായിരുന്ന രണ്ടുപേര്‍ മരിച്ചു

കണ്ണൂര്‍: രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് തട്ടുകടയിലേക്ക് പാഞ്ഞു കയറി രണ്ട് പേര്‍ ദാരുമണമായി മരണപ്പെട്ടു. ഇന്നു രാവിലെ എട്ടേമുക്കാലിന് വളപട്ടണം ദേശീയപാത കളരിവാതുക്കല്‍ പഴയ ടോള്‍ബൂത്തിനു സമീപമാണ് അപകടം. കാര്‍പെന്ററി തൊഴിലാളിയായ തിരുവനന്തപുരം സ്വദേശി ബീരയ്യന്‍ സ്വാമി (60), വളപട്ടണം മാര്‍ക്കറ്റിലെ മത്സ്യവില്‍പ്പനക്കാരന്‍ അഷ്‌റഫ് (32) എന്നിവരാണ് മരിച്ചത്. കടയുടെ മുന്‍പില്‍ ബൈക്ക് നിര്‍ത്തി സംസാരിക്കുകയായിരുന്ന അഷ്‌റഫിനെ ഇടിച്ചു തെറിപ്പിച്ച ആംബുലന്‍സ് തൊട്ടടുത്ത് നില്‍ക്കുകയായിരുന്ന ബീരയ്യന്റെ ദേഹത്തിടിക്കുകയായിരുന്നു.

വാഹനത്തിനടിയില്‍ കുടുങ്ങിയ ഇരുവരേയും സമീപത്തുണ്ടായിരുന്നവര്‍ ഏറെ സമയമെടുത്താണ് പുറത്തെടുത്തത്. കണ്ണൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി. രക്ഷപ്പെടുത്തിയ ഇരുവരേയും കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആംബുലന്‍സിന്റെ അമിതവേഗതാണ് അപകടത്തിനിടയാക്കിയത്. ഈ സമയം കനത്ത മഴപെയ്തതും അപകടത്തിന്റെ ആക്കംകൂട്ടി. രോഗിയുള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സിലുണ്ടായിരുന്ന കാന്‍സര്‍ രോഗിയായ രാജപുരത്തെ ഫിലിപ്പ് കുര്യ (60) ന്റെ ഭാര്യ മിനി ഫിലിപ്പി (46) നെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ambulanceaccident-15

കാന്‍സര്‍ രോഗിയായ ഫിലിപ്പ് കുര്യനെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുവരവെയാണ് വളപട്ടണത്ത് വെച്ച് ആംബുലന്‍സ് നിയന്ത്രണം വിട്ട് കാറിനുരസിയ ശേഷം റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ ചാരിനിന്ന് സംസാരിക്കുകയായിരുന്ന ബീരയ്യ സ്വാമിയുടെയും അഷ്‌റഫിന്റെയും ദേഹത്തിടിച്ചത്. തുടര്‍ന്ന് സമീപത്തെ പൂട്ടിയിട്ട തട്ടുകടയിലിടിച്ചാണ് ആംബുലന്‍സ് നിന്നത്.

ambulanceaccident2-1

പരിക്കേറ്റ ഫിലിപ്പ് കുര്യനെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വളപട്ടണം മത്സ്യ മാര്‍ക്കറ്റിലെ വ്യാപാരിയായ തട്ടാമുറ്റത്ത് മഹമൂദ്ആസീമ ദമ്പതികളുടെ മകനാണ് അഷറഫ്. സഹോദരങ്ങള്‍: നസീമ, സക്കീന. ചിത്രയാണ് ബീരയ്യന്‍ സ്വാമിയുടെ ഭാര്യ. രണ്ട് മക്കളുണ്ട്. കഴിഞ്ഞ നാലു വര്‍ഷമായി കീരിയാട്ടെ ഫര്‍ണിച്ചര്‍ നിര്‍മ്മാണക്കടയില്‍ ജോലി ചെയ്തുവരികയാണ് ബീരയ്യന്‍ സ്വാമി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+