കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ കൂത്തുപറമ്പില്‍ ബോംബേറും ഏറ്റുമുട്ടലും; 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

Google Oneindia Malayalam News

കണ്ണൂര്‍: കൂത്തുപറമ്പില്‍ മൂന്നാം പീടികയില്‍ മാരകായുധങ്ങളുമായി സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഇരുപതോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സമീപത്താകെ ഭീതി പരത്തിയ സംഭവമായിരുന്നു ഇത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അര്‍ഷാദ്, ശ്രീരാജ് എന്നിവരാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. അക്രമത്തില്‍ പരിക്കേറ്റ ഏഴുപേര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

1

പണമിടപാടും വ്യക്തിവൈരാഗ്യവുമാണ് ഏറ്റുമുട്ടലിന് പിന്നിലെന്ന് പോലീസിന്റെ നിഗമനം. ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. ബോംബ് എറിഞ്ഞ് ഭീതി പടര്‍ത്തിയ ശേഷം മാരകായുധങ്ങളുമായി ഇരുസംഘങ്ങളും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ആയുധങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരുമ്പുവടി, ബോംബിന്റെ അവശിഷ്ടങ്ങള്‍, വടിവാള്‍ തുടങ്ങിയവയാണ് കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് കണ്ടെത്തി വരികയാണ്.

അതേസമയം കൂത്തുപറമ്പില്‍ തന്നെ താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്നവര്‍ക്കെതിരെയാണ് കേസ്. പ്രതികളെ കണ്ടെത്താനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ഡ്രൈവര്‍ ശ്രിധിന്‍ ലാലിനാണ് മര്‍ദനമേറ്റത്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവാവിന്റെ സുഹൃത്തുക്കളാണ് ഡ്രൈവറെ ആക്രമിച്ചത്.

ഇവര്‍ മദ്യപിച്ചിരുന്നതായിട്ടാണ് സൂചന. ആശുപത്രിയില്‍ കഴിയുന്നയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പോലീസ് തേടും. കൂടാതെ സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. കൂടാതെ മര്‍ദിച്ചവരെ കണ്ടെത്താനായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിനെ തലശ്ശേരിയിലേക്ക് മാറ്റുന്നതിനിടെയാണ് ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദനേറ്റത്. അക്രമി സംഘം ആശുപത്രിയുടെ മുന്നിലുള്ള ഗ്ലാസും തല്ലി തകര്‍ത്തിരുന്നു.

English summary
two gangs fight each other in koothuparamba, police taken case against 20 people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X