കോടതി നിര്‍ദേശത്തില്‍ പോലീസ് സുരക്ഷ നൽകി: ദുരഭിമാനത്തെ ചെറുത്ത പ്രണയിതാക്കൾക്ക് പ്രണയസാഫല്യം
പയ്യന്നൂർ: പ്രണയ യുവതിയെ ഒടുവിൽ കോടതി നിർദേശ പ്രകാരം പോലീസ് അകമ്പടിയോടെ കാമുകന്റെ വീട്ടിലെത്തിച്ചു. പ്രണയ വിവാഹത്തിന് എതിരുനിന്ന യുവതിയുടെ വീട്ടുകാരിൽ നിന്നാണ് സംരക്ഷണം ആവശ്യപ്പെട്ടാണ് യുവാവ് പോലീസിനെ സമീപിച്ചത്. കോട്ടയത്തെ കെവിൻ വധക്കേസിന് സമാനമായ ദുരഭിമാനമായിരുന്നു യുവതിയുടെ വീട്ടുകാരുടെയും പ്രശ്നം. കാമുകനൊപ്പമുള്ള വിവാഹം നടക്കില്ലെന്ന് ഉറപ്പായതോടുകൂടിയാണ് പത്തൊൻപതുകാരി കാമുകനൊപ്പം നാടുവിട്ടത്.
എന്നാൽ യുവതിയുടെ ബന്ധുക്കൾ പിൻതുടർന്നെത്തുകയും ഇരുവരെയും വളയുകയും കാമുകനെ ഭീഷണിപ്പെടുത്തുകയും ചെയ്തു വിവരമറിഞ്ഞെത്തിയ പൊലീസ് കസ്റ്റഡിയിലെടുത്തു രക്ഷപ്പെടുത്തുകയും യുവതിയെ തലശേരിയിലുള്ള മഹിളാമന്ദിരത്തിലേക്ക് മാറ്റുകയുമായിരുന്നു. പയ്യന്നൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാൻ അനുവദിച്ചതോടെ യുവതി ക്ക് കാമുകന്റെ വീട്ടിലേക്ക് പോകാൻ അവസരം ലഭിക്കുകയായിരുന്നു. ഇരുവർക്കും സുരക്ഷ നൽകണമെന്നകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും പോലീസ് സുരക്ഷയോടെയാണ് വീട്ടില്‍ എത്തിച്ചത്. കഴിഞ്ഞ ആറിനാണ് യുവതി പാണപ്പുഴയിലെ വീട്ടില്‍ നിന്ന് ഇരുപത്തിമൂന്നുകാരനായ കാമുകനൊപ്പം പോയത്.

തുടർന്ന് ഇരുവരും യുവാവിന്റെ സഹോദരിയുടെ കൈതപ്രത്തുള്ള വീട്ടിലെത്തുകയായിരുന്നു. പിന്നാലെ പെൺകുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും എത്തിയതോടെ സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. തുടർന്ന് പരിയാരം സിഐ കെ വിബാബുവിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം സമയോചിതമായ ഇടപെടലിലൂടെ സംഘർഷാവസ്ഥ ഒഴിവാക്കി ഇരുവരെയും സ്റ്റേഷനിലെത്തിക്കുകയും പെൺകുട്ടിയെ തലശേരി മഹിളാ മന്ദിരത്തില്‍ പാര്‍പ്പിക്കുകയുമായിരുന്നു.
യുവാവിന്റെ ഹോബിയസ് കോർപ്പസ് ഹർജിയെ തുടര്‍ന്നാണ് പെൺകുട്ടിയെ കഴിഞ്ഞ ദിവസം പയ്യന്നൂര്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്.












Click it and Unblock the Notifications