കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോടതി നിര്‍ദേശത്തില്‍ പോലീസ് സുരക്ഷ നൽകി: ദുരഭിമാനത്തെ ചെറുത്ത പ്രണയിതാക്കൾക്ക് പ്രണയസാഫല്യം

  • By Desk
Google Oneindia Malayalam News

പയ്യന്നൂർ: പ്രണയ യുവതിയെ ഒടുവിൽ കോടതി നിർദേശ പ്രകാരം പോലീസ് അകമ്പടിയോടെ കാമുകന്റെ വീട്ടിലെത്തിച്ചു. പ്രണയ വിവാഹത്തിന് എതിരുനിന്ന യുവതിയുടെ വീട്ടുകാരിൽ നിന്നാണ് സംരക്ഷണം ആവശ്യപ്പെട്ടാണ് യുവാവ് പോലീസിനെ സമീപിച്ചത്. കോട്ടയത്തെ കെവിൻ വധക്കേസിന് സമാനമായ ദുരഭിമാനമായിരുന്നു യുവതിയുടെ വീട്ടുകാരുടെയും പ്രശ്നം. കാമുകനൊപ്പമുള്ള വിവാഹം നടക്കില്ലെന്ന് ഉറപ്പായതോടുകൂടിയാണ് പത്തൊൻപതുകാരി കാമുകനൊപ്പം നാടുവിട്ടത്.

സഭയില്‍ കൈകൂപ്പി ശൈലജ ടീച്ചര്‍; 'പരിഹസിക്കരുത്; മഹാമാരിയെ ചെറുക്കാന്‍ പ്രതിപക്ഷം ഒപ്പം നില്‍ക്കണം'സഭയില്‍ കൈകൂപ്പി ശൈലജ ടീച്ചര്‍; 'പരിഹസിക്കരുത്; മഹാമാരിയെ ചെറുക്കാന്‍ പ്രതിപക്ഷം ഒപ്പം നില്‍ക്കണം'

എന്നാൽ യുവതിയുടെ ബന്ധുക്കൾ പിൻതുടർന്നെത്തുകയും ഇരുവരെയും വളയുകയും കാമുകനെ ഭീഷണിപ്പെടുത്തുകയും ചെയ്തു വിവരമറിഞ്ഞെത്തിയ പൊലീസ് കസ്റ്റഡിയിലെടുത്തു രക്ഷപ്പെടുത്തുകയും യുവതിയെ തലശേരിയിലുള്ള മഹിളാമന്ദിരത്തിലേക്ക് മാറ്റുകയുമായിരുന്നു. പയ്യന്നൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോ​ട​തി സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം പോകാൻ അ​നു​വ​ദി​ച്ച​തോ​ടെ യു​വ​തി ക്ക് കാ​മു​ക​ന്‍റെ വീ​ട്ടി​ലേ​ക്ക് പോകാൻ അവസരം ലഭിക്കുകയായിരുന്നു. ഇരുവർക്കും സുരക്ഷ നൽകണമെന്നകോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​രു​വ​രെ​യും പോ​ലീ​സ് സു​ര​ക്ഷ​യോ​ടെ​യാ​ണ് വീ​ട്ടി​ല്‍ എ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ ആ​റി​നാ​ണ് യു​വ​തി പാ​ണ​പ്പു​ഴ​യി​ലെ വീ​ട്ടി​ല്‍ നി​ന്ന് ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നാ​യ കാ​മു​ക​നൊ​പ്പം പോ​യ​ത്.

couples-158

തു​ട​ർ​ന്ന് ഇ​രു​വ​രും യു​വാ​വി​ന്‍റെ സ​ഹോ​ദ​രി​യു​ടെ കൈ​ത​പ്ര​ത്തു​ള്ള വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും എ​ത്തി​യ​തോ​ടെ സം​ഘ​ർ​ഷാ​വ​സ്ഥ​ ഉടലെടുക്കുകയായിരുന്നു. തു​ട​ർ​ന്ന് പ​രി​യാ​രം സി​ഐ കെ ​വി​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം സമയോചിതമായ ഇടപെടലിലൂടെ സംഘർഷാവസ്ഥ ഒഴിവാക്കി ഇ​രു​വ​രെ​യും സ്‌​റ്റേ​ഷ​നി​ലെ​ത്തി​ക്കു​ക​യും പെ​ൺ​കു​ട്ടി​യെ ത​ല​ശേ​രി മ​ഹി​ളാ മ​ന്ദി​ര​ത്തി​ല്‍ പാ​ര്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.
യു​വാ​വി​ന്‍റെ ഹോബിയസ് കോർപ്പസ് ഹ​ർ​ജി​യെ തു​ട​ര്‍​ന്നാ​ണ് പെ​ൺ​കു​ട്ടി​യെ കഴിഞ്ഞ ദിവസം പ​യ്യ​ന്നൂ​ര്‍ മ​ജി​സ്‌​ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ​ത്.
English summary
Two get married with police protection in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X