എടക്കാട് ഗേയ്റ്റ് തുറന്ന് കിടക്കുമ്പോള്‍ ട്രെയിന്‍ എന്ജിന് കടന്നു പോയി; അപകടം ഒഴിവായത് തലനാരിഴക്ക്, രണ്ട് ലോക്കോ പൈലറ്റുമാർക്ക് സസ്പെൻഷൻ!
കണ്ണൂര്‍: എടക്കാട് നടാല്‍ ഗേയ്റ്റ് തുറന്ന് കിടക്കുമ്പോള്‍ ട്രെയിന്‍ എന്ജിന് ചീറിപ്പാഞ്ഞുകടന്ന സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് ലോക്കോ പൈലറ്റുമാരെ റെയില്‍വേ അന്വേഷണ വിധേയമായി സര്‍വിസില്‍ നിന്നും സസ്പെന്റ് ചെയ്തു. ലോക്കോ പൈലറ്റുമാര്‍ കൃത്യവിലോപം കാട്ടിയെന്നും തലനാരിഴയ്ക്കാണ് ഇതുവഴി കടന്നുപോയ ബസ് യാത്രക്കാരും മറ്റു വാഹനയാത്രക്കാരും രക്ഷപ്പെട്ടതെന്നുമുള്ള റിപ്പോര്‍ട്ട് എടക്കാട് റെയില്‍വേ സ്റ്റേഷന് മാസ്റ്റര്‍ സുധാകരന് നല്‍കിയതിനെ തുടര്‍ന്നാണ് റെയില്‍വേ നടപടിയെടുത്തത്.
ലോക്കൊ പൈലറ്റുമാര്‍ കാട്ടിയ കൃത്യവിലോപമാണെന്നു അന്വേഷണത്തില്‍ തെളിഞ്ഞതായി എടക്കാട് റെയില്‍വേ സ്റ്റേഷന് മാസ്റ്റര്‍ സുധാകരന് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 11.30ന് മംഗളൂര് ഇന്റര്‍സിറ്റി കണ്ണൂര്‍ ഭാഗത്തേക്ക്് കടന്നുപോയ ഉടന്‍ ഗേറ്റ് തുറന്നിരുന്നു. ഇരുവശത്തുമുള്ള വാഹനങ്ങള്‍ കടന്നു പോയതിനു ശേഷം തലശ്ശേരിയില്‍ നിന്നും കണ്ണൂരിലേക്കുള്ള സ്വകാര്യബസ് രണ്ടാമത്തെ പാളം കടക്കുന്നതിനിടെയാണ് കണ്ണൂര്‍ ഭാഗത്തു നിന്നും എന്ജിന് കുതിച്ചു വന്നത്.

ഇതുകണ്ടയുടന്‍ ബസ് പുറകോട്ടടെത്ത ഡ്രൈവറുടെ അവസരോചിത നടപടിയാണ് വന്‍ദുരന്തമൊഴിവാക്കിയത്. ഗേറ്റ് മാന്‍ നല്കിയ വിവരമനുസരിച്ച് ഇൗ എന്ജിന് എടക്കാട് സ്റ്റേഷനില്‍ സ്റ്റേഷന് മാസ്റ്റര്‍ പിടിച്ചിട്ടു.പിന്നീട് സംഭവം പാലക്കാട്ട് റിപ്പോര്‍ട്ടു ചെയ്തതിനു ശേഷമാണ് എന്ജിന്മാറ്റിയത്. സിഗ്നല്‍ തെറ്റിച്ച് എന്ജിന് കടന്നുപോയ സംഭവത്തില്‍ ഉന്നതതല അന്വേഷണമാരംഭിച്ചതായി പാലക്കാട് റെയില്‍വേ അധികൃതര്‍ പറഞ്ഞു.
സിഗ്നല്‍ മനസിലാക്കുന്നതില്‍ ലോക്കോ പൈലറ്റിനു വന്ന പിഴവാണ് എന്ജിന് കടന്നുപോകാന്‍ കാരണമായതെന്ന് റെയില്‍വേ ട്രാന്‍സ്പോര്‍ട്ട് വിങ് ഉദ്യോഗസ്ഥണ അറിയിച്ചു. കണ്ണൂര്‍- കോഴിക്കോട് ദേശീയ പാതയിലെ പ്രധാന ഗേറ്റുകളിലൊന്നാണ് എടക്കാടുള്ള നടാല്‍ റെയില്‍വേ ഗേറ്റ്്.സ്കൂള്വാഹനമടക്കം നൂറുകണക്കിന് വാഹനങ്ങളാണ് പ്രതിദിനം ഇതിലൂടെ കടന്നുപോകുന്നത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications