Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ കേസില്‍ രണ്ടു ബിജെ.പി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍: കഴിഞ്ഞ ഡിസംബര്‍ ഒന്നിന്തലശേരി നഗരത്തില്‍ നടന്ന കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണ മഹാറാലിയോടനുബന്ധിച്ചു ഇതരമതസ്ഥര്‍ക്കുനേരെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ കേസില്‍ രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൂടി അറസ്റ്റില്‍. തോലമ്പ്രയില്‍ ചന്ദ്രോത്ത് ഹൗസില്‍ പി. സജിന്‍ (46), തോലമ്പ്ര രമ്യ നിവാസില്‍ രാഹുല്‍ (32) എന്നിവരെയാണ് തലശേരി പൊലിസ് ഇന്‍സ്‌പെക്ടര്‍ കെ. സനല്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

 bjp-1583833764-1639830

ഇതിനിടെ ആലപ്പുഴയിലെ ബി.ജെ.പി- ആര്‍.എസ്.എസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തലശേരി മേഖലയില്‍ അക്രമമഴിവാക്കാന്‍ പൊലിസ് സുരക്ഷാ ക്രമീകരണങള്‍ ശക്തമാക്കിയിട്ടുണ്ട്.തലശേരി നഗരത്തിലും പരിസരങ്ങളിലും പ്രകടനങ്ങളും ഉച്ച ഭാഷിണി വിളംബര ജാഥകളും പൊതുയോഗങ്ങളും വിലക്കിയിട്ടുണ്ട്. രാത്രികാല പട്രോളിങ് പൊലിസ് ശക്തമാക്കിയതായി തലശേരി പൊലിസ് അറിയിച്ചു. കെ.എ.പി, എ.ആര്‍ പൊലിസുകാരെ തലശേരി നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. നഗരത്തില്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയ കണ്ടാലറിയാവുന്ന എസ്.ഡി.പി.ഐ - ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരിലെ രാഷ്ട്രീയ പാര്‍ട്ടി ഓഫിസുകളുടെ മുന്‍പില്‍ പൊലിസ് സുരക്ഷ ശക്തമാക്കി. ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി ഓഫിസുകള്‍ തിങ്കളാഴ്ച്ച മുതലാണ് പൊലിസ് നിരീക്ഷണത്തിലാക്കിയത്. രാഷ്ട്രീയ പാര്‍ട്ടി ഓഫിസുകളുടെ പരിസരത്ത് അപരിചതരെ കണ്ടാല്‍ കസ്റ്റഡിയിലെടുക്കുമെന്ന് പൊലിസ് അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ രാത്രികാല പട്രോളിങ് ശക്തമാക്കാനും പൊലിസ് തീരുമാനിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ അനാവശ്യമായി കറങ്ങി നടക്കുന്നവരെയും കസ്റ്റഡിയിലെടുക്കുമെന്നു പൊലിസ് അറിയിച്ചു. വ്യക്തമായ കാരണങ്ങളില്ലാതെ രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ ചുറ്റികറങ്ങുന്നവരെയാണ് കസ്റ്റഡിയിലെടുക്കുക.

കണ്ണൂര്‍ ടൗണ്‍സ്‌റ്റേഷനില്‍ മാത്രം ഇങ്ങനെ കറങ്ങി നടക്കുന്ന പത്തുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതുകൂടാതെ 27 വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നഗരപ്രദേശങ്ങളിലും നാട്ടുമ്പുറങ്ങളിലും രാത്രി പത്തുമണി കഴിഞ്ഞാല്‍ സംഘം ചേര്‍ന്നു നില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു. വിവിധ ഗുണ്ടാകേസുകളിലും രാഷ്ട്രീയ അതിക്രമകേസുകളിലും പ്രതികളായവരെ മുന്‍കരുതല്‍ കസ്റ്റഡിയിലെടുക്കാന്‍ വിവിധ പൊലിസ് സ്‌റ്റേഷനുകള്‍ക്ക് സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോവന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Recommended Video

cmsvideo
    കേരളത്തിൽ കനത്ത ജാഗ്രത: രാത്രിയും പകലും വാഹന പരിശോധന കർശനം | Oneindia Malayalam


    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+