വളപട്ടണത്ത് എട്ടുകിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടു പേര്‍ അറസ്റ്റില്‍
തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ടോള്‍ ബൂത്തിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ പോലീസ് റെയ്ഡ് നടത്തുകയായിരുന്നു

വളപട്ടണം: ഒഡീഷയില്‍ നിന്ന് വില്‍പനയ്ക്കായി എത്തിച്ച എട്ടുകിലോയിലധികം കഞ്ചാവുമായി രണ്ടു ഇതരസംസ്ഥാന തൊഴിലാളികളെ പൊലിസ് പിടികൂടി. ഒഡീഷയിലെ ദാസ് പൂര്‍ സ്വദേശികളായ കുംഭകര്‍ണ മാലിക്ക്(42) പ്രതാപ് മാലിക്ക്(29) എന്നിവരെയാണ് വളപട്ടണം പൊലിസ് ഇന്‍സ്‌പെക്ടര്‍ എം. രാജേഷും സംഘവും അറസ്റ്റു ചെയ്തത്.
രഹസ്യവിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ടോള്‍ ബൂത്തിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ പൊലിസ് റെയ്ഡു നടത്തിയത്. വന്‍കഞ്ചാവു ശേഖരമാണ് ഇവിടെ നിന്നും കണ്ടെത്തിയത്. കീരിയാട്ടെ മരപ്പൊടി കമ്പിനിയില്‍ ഇരുവരും ജോലി ചെയ്തുവരികയായിരുന്നു. വളപട്ടണം,ധര്‍മശാല ഭാഗങ്ങളിലെ വിവിധകമ്പിനികളില്‍ ജോലി ചെയ്തുവരികയായിരുന്ന ഇതരസംസ്ഥന തൊഴിലാളികള്‍ക്കിടെയില്‍ വില്‍പനയ്ക്കായി കൊണ്ടുവന്ന എട്ടേകാല്‍ കിലോ കഞ്ചാവ് ശേഖരമാണ് പ്രതികളില്‍ നിന്നും പൊലിസ് പിടിച്ചെടുത്തത്. രണ്ടു വാഹനങ്ങളിലായി എത്തിയ പൊലിസ് സംഘം ക്വാര്‍ട്ടേഴ്‌സില്‍ വ്യാപകമായ തെരച്ചില്‍ നടത്തുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടെയില്‍ വന്‍തോതില്‍ കഞ്ചാവും നിരോധിത പുകയില ഉല്‍പന്നങ്ങളും വില്‍പനനടത്തുന്നതായുളള വിവരത്തെ തുടര്‍ന്നാണ് പൊലിസ് റെയ്ഡു നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വരും ദിവസങ്ങളിലും ഇതരസംസ്ഥാന തൊഴിലാളിക്യാംപുകളില്‍ പരിശോധന ശക്തമാക്കുമെന്ന് പൊലിസ് അറിയിച്ചു.
തലശേരിയില്‍ നടത്തിയ പരിശോനയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ നഗരസഭ ഹെല്‍ത്ത് വിഭാഗം പിടികൂടിയിട്ടുണ്ട്. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ റോഡരികിലെ കലുങ്കിനടിയില്‍ പ്ലാസ്റ്റിക്ക് സഞ്ചികളില്‍ സൂക്ഷിച്ച തമ്പാക്ക്, ഹന്‍സ്, പാന്‍മസാലകള്‍ തുടങ്ങി 750 ഓളം പായ്ക്കറ്റുകളാണ് ഡി ഡി വിഷന്‍ ഹെല്‍ത്ത് . എച്ച്.ഐ കെ. അജിതകുമാരി, ജെ.എച്ച്.ഐ അനില്‍കുമാര്‍ കണ്ടെടുത്തത്. ആവശ്യക്കാര്‍ക്ക് മൊബൈല്‍ ഫോണിലൂടെയാണ് വിവരങ്ങളും സാധനങ്ങളും കൈമാറുന്നത്. കഴിഞ്ഞദിവസം ഇതരസംസ്ഥാനക്കാരായ രണ്ടുപേരെയാണ് പിടികൂടിയത്. മാര്‍ക്കറ്റ് പരിസരം, കംഫര്‍ട്ട് സ്റ്റേഷന്‍ പരിസരം തുടങ്ങിയ സ്ഥലങ്ങളിലാണ് വന്‍തോതിലുള്ള പുകയില വില്‍പന നടത്തുന്നത്. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കും. പിടിച്ചെടുത്ത പുകയില ഉല്‍പന്നങ്ങള്‍ നശിപ്പിച്ചു. പിടികൂടിയാല്‍ കടയുടെ ലൈസന്‍സ് ഉള്‍പ്പെടെ റദ്ദ് ചെയ്യുമെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. പ്രമോദ് അറിയിച്ചു.












Click it and Unblock the Notifications