ഇരിക്കൂറില്‍ കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍
ഇരിക്കൂര്‍: മാരക ലഹരിയായ എം.ഡി.എം.എയുമായി രണ്ടുപേര്‍ ഇരിക്കൂറില്‍ അറസ്റ്റിലായി, 240 മില്ലിഗ്രാം എം.ഡി.എം.എയും ഇവര്‍ സഞ്ചരിച്ച പോളോ കാറും പിടിച്ചെടുത്തു.ചന്ദനക്കാംപാറ പള്ളിപ്പുറത്ത് വീട്ടില്‍ ജോര്‍ജ് വര്‍ഗീസിന്റെ മകന്‍ കെ.ബെന്‍സണ്‍(31), പൈസക്കരി മടക്കല്‍ പള്ളിപ്പുറത്ത് വീട്ടില്‍ സെബാസ്റ്റിയന്റെ മകന്‍ തോമസ് ദേവസ്യ(24) എന്നിവരാണ് ഞായറാഴ്ച്ച പുലര്‍ച്ചെ 4.30 ന് ഇരിക്കൂര്‍ പാലത്തിന് സമീപം വെച്ച് പിടിയിലായത്.
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ വിഭാഗമായ ഡാന്‍സാഫ് ടീമും ഇരിക്കൂര്‍ എസ്‌ഐകെഎം.സന്തോഷ്മോന്‍, എസ്‌ഐ മനോഹരന്‍, ഡ്രൈവര്‍ സുനില്‍ ജോസഫ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇവരെ വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്.

ഇവര്‍ സഞ്ചരിച്ച കെ.എല്‍.59 ടി 4000 എന്ന ചുവപ്പ് കളര്‍ പോളോ കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വാഹന പരിശോധനയ്ക്കിടെ ഡാന്‍സാഫ് ടീമും കാര്‍ തടഞ്ഞപ്പോള്‍ ഇരുവരും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് സംഘം പിന്‍തുടര്‍ന്ന് കീഴ്പ്പെടുത്തുകയായിരുന്നു.
ഇരുവരും ശനിയാഴ്ച്ച രാവിലെ കോഴിക്കോട് ജില്ലയിലെ കരയാംപറ്റ എന്ന സ്ഥലത്തേക്ക് ടൂര്‍ പോയി തിരികെ വരികയായിരുന്നുവെന്നും പിടികൂടിയ എംഡിഎംഎയില്‍ കുറച്ച് ഇരുവരും ഉപയോഗിച്ചിരുന്നു എന്നും പോലീസിനോട് പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശങ്ങളിലെ എംഡിഎംഎ വിതരണക്കാരായ ഇവരെ മാസങ്ങളായി ഡാന്‍സാഫ് ടീം നിരീക്ഷിച്ചുവരികായിരുന്നു ബംഗ്‌ളൂരില്‍ നിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്നാണ് വിവരം പ്രതികള്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ടുപ്രകാരം കേസെടുത്തിട്ടുണ്ട്.
പ്രതികളെ വടകര നാര്‍ക്കോട്ടിക്ക് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വരും ദിവസങ്ങളിലും കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയി ല്‍ റെയ്ഡ് ശക്തമാക്കുമെന്ന് കണ്ണൂര്‍ റൂറല്‍ പൊലിസ് കമ്മിഷണര്‍ ഹേമലത അറിയിച്ചു. പൊലിസിന് പുറമേ എക്‌സൈസും മയക്കുമരുന്ന് വില്‍പ്പനയ്‌ക്കെതിരെ റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications