കണ്ണൂരില്‍ മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ആവശ്യക്കാര്‍ക്ക് അതിമാരക മയക്ക് മരുന്നായ മെത്തഫിറ്റമിന്‍ എത്തിച്ചുകൊടുക്കുന്ന രണ്ടംഗസംഘത്തെ എക്സൈസ് അറസ്റ്റു ചെയ്തു. വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ പണം മുന്‍കൂര്‍ വാങ്ങി ഉപഭോക്താക്കള്‍ക്ക് മയക്കുമരുന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിക്ഷേപിച്ച് ഗൂഗിള്‍ ലോക്കേഷന്‍ നല്‍കി വില്‍പന നടത്തി വന്ന സംഘത്തിലെ രണ്ടുപേരെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ താളിക്കാവ് വെച്ചാണ് 207.84 ഗ്രാം മെത്തഫിറ്റമിന്‍ കൈവശം വെച്ചതിന് പയ്യന്നൂര്‍ വെള്ളോറ കരിപ്പാല്‍ കാവിന് സമീപത്തെ പാണ്ടികശാലയില്‍ വീട്ടില്‍ സി.കെ.മുസ്തഫയുടെ മകന്‍ മുഹമ്മദ് മഷൂദ് (28)തളിപ്പറമ്പ് കുറ്റിക്കോല്‍ എല്‍ പി സ്‌കൂളിന് സമീപത്തെ ചൊക്കന്റെകത്ത് ഹൗസില്‍ അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് ആസാദ്(27) എന്നിവരെ അറസ്റ്റ് ചെയ്ത് കേസെടുത്തത്. ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്ന സംഘത്തെക്കുറിച്ചും വിശദമായി അന്വേഷണം നടക്കുന്നുണ്ട്.

സംഘത്തിലെ മറ്റു പേരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഇവര്‍ക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ഷിജു മോന്‍ അറിയിച്ചു. റെയ്ഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) കെ.സി.ഷിബു, ആര്‍.പി.അബ്ദുള്‍ നാസര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.കെ.ഷാന്‍, പി.വി.ഗണേഷ് ബാബു, ഡ്രൈവര്‍ സോള്‍ ദേവ് എന്നിവരും പങ്കെടുത്തു.
കഴിഞ്ഞ ദിവസങ്ങളില്‍ എക്സൈസും പോലീസും നടത്തിയ സംയുക്ത റെയ്ഡില്‍ നിരവധിയാളുകളെയാണ് കണ്ണൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളില്‍ നിന്നുമായി പിടികൂടിയത്. നഗരത്തിലെ കണ്ണോത്തുംചാലില്‍ നിന്നും വടകര സ്വദേശികളായ രണ്ടു പേരെ എക്സൈസ് പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും മയക്കുമരുന്ന് വില്‍പനയ്ക്കെതിരെ റെയ്ഡ് ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാറിന്റെ നിയന്ത്രത്തിലുളള പ്രത്യേക പൊലിസ് ടീമായ ഡാന്‍സെഫും ലോക്കല്‍ പൊലിസും പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications