ആറര കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ: കഞ്ചാവ് എത്തിച്ചത് ആന്ധ്രയിൽ നിന്ന്
കണ്ണൂർ: മയ്യിലില്‍ ആറര കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ആലക്കോട് സ്വദേശി ജോബി ആന്റണി, കണ്ണാടിപ്പറമ്പ് സ്വദേശി റോയ് എന്നിവരാണ് പിടിയിലായത്. ആന്റി നര്‍ക്കോട്ടിക് സംഘം ബസ് സ്റ്റാന്‍ഡില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. രണ്ട് സ്യൂട്ട്‌കേസുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടു കൂടിയാണ് കഞ്ചാവ് വേട്ട നടന്നത്. കണ്ണൂര്‍ എഎസ്പിഡി ശില്‍പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ആന്റി നര്‍ക്കോട്ടിക് ടീമും മയ്യില്‍ എസ്.ഐ വിനീഷും എക്‌സൈസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികള്‍ പോലീസ് പിടിയിലായത്.

വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വില്‍പന ലക്ഷ്യമിട്ട സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ആന്ധ്രാപ്രദേശില്‍ നിന്നും എത്തിച്ച കഞ്ചാവ് കണ്ണൂരില്‍ വിതരണം ചെയ്യുന്നവരാണ് പിടിയിലായത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തു. ഇരുവരെയും വൈകിട്ടോടെ വടകര കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് കടത്ത് വ്യാപകമാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് പൊലിസും എക്സൈസും പരിശോധന ശക്തമാക്കിയത്. രണ്ടാഴ്ച മുൻപ് വീര്യമേറിയ പശ ലഹരിക്ക് പകരമായി ഉപയോഗിച്ച വിദ്യാർത്ഥി കെട്ടിടത്തിൽ നിന്നും കുഴഞ്ഞു വീണു ഗുരുതരാവസ്ഥയിലാണ്












Click it and Unblock the Notifications