ശ്രീകണ്ഠാപുരത്ത് എംഡിഎംഎയുമായി രണ്ടു ഡ്രൈവര്‍മാര്‍ അറസ്റ്റില്‍
ശ്രീകണ്ഠാപുരം: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി ശ്രീകണ്ഠാപുരത്ത് രണ്ടുപേര്‍ പിടിയിലായി. 14.06 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.ബെംഗളൂരുവില്‍ നിന്നും കാറില്‍ വരികയായിരുന്നു ഇവര്‍. കണ്ണൂര്‍ റൂറല്‍ എസ്.പിക്ക് ലഭിച്ചരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റൂറല്‍ ഡിവൈഎസ്പി കെ രമേഷിന്റെ മേല്‍നോട്ടത്തില്‍ ശ്രീകണ്ഠാപുരം പോലീസും കണ്ണൂര്‍ റൂറല്‍ എസ്പി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് രണ്ടുപേര്‍ പിടിയിലായത്.
ശ്രീകണ്ഠാപുരം അടുക്കത്തെ വടക്കേപറമ്പില്‍ ഹൗസില്‍ സജു, ചെങ്ങളായി ചേരന്‍കുന്നിലെ പുതിയ പുരയില്‍ മുഹമ്മദ് ഷഹല്‍ എന്നിവരെയാണ് പിടികൂടിയത്. ശ്രീകണ്ഠാപുരം ഓടത്തു പാലത്തിനടുത്തു നിന്നുമാണ് ഇരുവരും പോലീസ് പിടിയിലായത്. രണ്ടു പേരും ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നവരാണ്.മാസങ്ങളായി ഇവര്‍ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു ലഹരിമരുന്ന് കടത്താന്‍ ഉപയോഗിച്ച കെ.എല്‍. 59 ടി. 2424 നമ്പര്‍ കാറും പോലീസ് കസ്റ്റെഡിലെടുത്തു ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷന്‍എസ്.ഐ. ബാലകൃഷ്ണന്‍ പ്രതികളുടെ അറസ്റ്റ് രേഖപെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഗൂഗിള്‍ പേ വഴിയാണ് ഇവര്‍ മയക്കുമരുന്ന് വില്‍പ്പനയുടെ പണമിടപാടുകള്‍ നടത്തിയിരുന്നതെന്ന് പൊലിസ് അറിയിച്ചു.ജില്ലയില്‍ പോലീസ് മേധാവി യുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ശക്തമായ നടപടികളാണ് പോലീസ് സ്വീകരിച്ചു വരുന്നത്. പോലീസ് സംഘത്തില്‍ ഗ്രേഡ് എഎസ്‌ഐ സുരേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജീവന്‍, വിജേഷ് എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിലെ അംഗങ്ങളുണ്ടായിരുന്നു.












Click it and Unblock the Notifications