ഇരിക്കൂറിൽ വാഹനത്തിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി രണ്ടു പേർ പിടിയിൽ: നീക്കം കസ്റ്റംസ് റെയ്ഡിൽ
ഇരിക്കൂർ: : ഇരിക്കുറിൽ വീണ്ടും മയക്കുമരുന്ന് വേട്ട . തെരഞ്ഞെടുപിന്റെ ഭാഗമായി എക്സൈസ് വാഹന പരിശോധന ശക്തമാക്കിയതിനെ തുടർന്നാണ് രണ്ടു പേർ മയക്കുമരുന്ന് കടത്തവേ വാഹനവുമായി പിടിയിലായത്. ഇരിക്കൂർ സ്വദേശികളാണ് ഇരുവരും. വാഹന പരിശോധനക്കിടെ കാറില്‍ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായാണ് രണ്ടുപേര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത് .
ഇരിക്കൂര്‍ പെരുവളത്ത് പറമ്പ് സ്വദേശി മഠത്തില്‍ ഹൗസില്‍ പി.പി.അബ്ദുള്‍ ഹമീദ് (42), പഴയങ്ങാടി മുട്ടം സ്വദേശി സി.അനീസ് (36) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച്ച പുലർച്ചെ ഇരിക്കൂറിനടുത്ത് പെരുവളത്ത് പറമ്പില്‍ വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്നും 20 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കെ.എല്‍ 13 എക്‌സ് 1089 നമ്പര്‍ കാര്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. എക്‌സൈസ് കമ്മിഷണറുടെ ഉത്തര മേഖല സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ എം.ദിലിപ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ പി.പി.രജിരാഗ് എന്നിവര്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്.

ശ്രീകണ്ഠപുരം എക്‌സൈസ് ഇന്‍സ്പെക്ടര്‍ രജിത്ത്.സി, തളിപ്പറമ്പ് റേഞ്ച് ഇന്‍സ്പെക്ടര്‍ ദിലീപ്.എം, ശ്രീകണ്ഠപുരം റേഞ്ച് പ്രിവന്റിവ് ഓഫിസര്‍ സന്തോഷ് കുമാര്‍, ഗ്രേഡ് പ്രിവന്റിവ് ഓഫിസര്‍ പ്രകാശന്‍ പി.വി, എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗം രജിരാഗ് പി.പി, ജലീഷ്.പി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഉജേഷ്, പ്രദീപന്‍ എം.വി, പ്രദീപ് കുമാര്‍, അഖില്‍.സി, സുജേഷ്, എന്നിവരടങ്ങിയ സംഘമാണ് യുവാക്കളെ പിടികൂടിയത്. ജില്ലയിലെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. അറസ്റ്റിലായ പ്രതികളെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്തു.
ഇതിനിടെ കോഴിക്കോട് കഞ്ചാവ് സഹിതം പിടിയിലായ രണ്ട് യുവാക്കളിൽ ഒരാളുടെ വീട്ടിലെ കാറിൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവ് മട്ടന്നൂർ പൊലിസ് പിടികൂടി. പട്ടാന്നൂർ കുന്നോത്ത് സ്വദേശി മുഹമ്മദ് നബീലിന്റെ (20) വീട്ടിലെ കാർ പോച്ചിൽ നിർത്തിയിട്ട കാറിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് കോഴിക്കോട് സി.എച്ച് ഫ്‌ളൈ ഓവറിന് സമീപത്തെ ലോഡ്ജിൽ കോഴിക്കോട് ടൗൺ പൊലിസും ജില്ലാ ആന്റി നർ കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും നടത്തിയ പരിശോധനയിലാണ് പത്ത് കിലോ കഞ്ചാവ് സഹിതം നബിലിനെയും മട്ടന്നൂർ സ്വദേശി അശ്വന്തിനെ (21) യും അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട്ടെ ഒരു ഒരു എൻജിനിയറിങ് കോളേജിൽ നിന്ന് ബി.ടെക് പഠനം പൂർത്തിയാക്കിയവരാണ്
ഇരുവരും. യുവാക്കളെ കഞ്ചാവുമായി പിടികൂടിയ വിവരം. കോഴിക്കോട് പൊലീസ് മട്ടന്നൂർ പൊലിസിനെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് യുവാക്കളുടെ വീട്ടിൽ മട്ടന്നുർ സി.ഐ കെ.കെ ബിജുവിന്റെ നിർദ്ദേശപ്രകാരം എസ്.ഐ ഷിബു എഫ് പോളിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് യുവാക്കളിലൊരാളുടെ വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. ഇതേ സമയം കാസർകോട്
വീട് കേന്ദ്രീകരിച്ച് ചാരായ വാറ്റ് റെയ്ഡിനെത്തിയ എക്‌സൈസ് സംഘം 110 ലിറ്റര്‍ വാഷ് പിടികൂടി. എന്‍മകജെ ബദിരം പള്ളയിലെ അലക്‌സ് ഡിസൂസ (60) ക്കെതിരെ കേസെടുത്തു. ബാരലുകളിലും കന്നാസുകളിലും സൂക്ഷിച്ച നിലയിലായിരുന്നു. എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റിവ് ഓഫിസര്‍മാരായ സി.കെ.വി.സുരേഷ്, ടി.രാജേഷ് സിവില്‍ എക്‌സൈസ് ഓഫിസര്‍ നൗഷാദ്, ഡ്രൈവര്‍ പ്രവീണ്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.












Click it and Unblock the Notifications