24 മണിക്കൂറിൽ രണ്ട് കൊവിഡ് മരണം കൂടി: കണ്ണൂർ മുൾമുനയിൽ, ആരോഗ്യപ്രവർത്തകർ ഭീതിയിൽ
കണ്ണൂര്‍: കണ്ണൂർ ജില്ലയിൽ കൊവിഡ് ബാധിച്ചുള്ള മരണം വർധിക്കുന്നു. രോഗം ബാധിച്ച് മരിച്ചവരിൽ ആരോഗ്യ പ്രവർത്തകർ കൂടി ഉൾപ്പെടുന്നതാണ് സാഹചര്യത്തെ ഗൗരവകരമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് ജില്ലാ ആശുപത്രി ജീവനക്കാരനും ആരോഗ്യ പ്രവർത്തകനുമായ പയ്യന്നൂർ സ്വദേശി ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ കൊവിഡ് ബാധിച്ചു മരിച്ചത്. ഇതിനു പിന്നാലെ കണ്ണൂരില്‍ കൊവിഡ് വൈറസ് രോഗം ബാധിച്ച് രണ്ടുപേര്‍ കൂടി മരണമടഞ്ഞു. തലശേരിക്കടുത്തെ എടക്കാട് സ്വദേശി ഹംസ (75), തളിപ്പറമ്പ് സ്വദേശി സത്യന്‍ (53) എന്നിവരാണ് മരിച്ചത്. രണ്ടുപേരും പരിയാരത്തെ കണ്ണുർ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
തളിപ്പറമ്പ് കപാലിക്കുളങ്ങര സ്വദേശിയായ സത്യന് ഇക്കഴിഞ്ഞ 16-നാണ് കൊവിഡ് സ്ഥിരീകരിച്ചത്. 53കാരനായ സത്യന്‍ പ്രമേഹ രോഗി കൂടിയായിരുന്നു. പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇതു കൂടാതെ ഇദ്ദേഹത്തിന് ന്യൂമോണിയ ബാധയുമുണ്ടായിരുന്നു.വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് മരണമടഞ്ഞ്.കൊ വിഡ് ബാധിതനായി മരണമടഞ്ഞ എടക്കാട് സ്വദേശിയായ ഹംസയ്ക്ക് 75 വയസായിരുന്നു. നാഡീ സംബന്ധമായ അസുഖങ്ങള്‍ക്കും കിഡ്നി രോഗങ്ങള്‍ക്കും ചികിത്സ തേടുകയായിരുന്നു. വാര്‍ധക്യസഹജമായ മറ്റ് രോഗങ്ങളുമുണ്ടായിരുന്ന ഹംസയെ ഇക്കഴിഞ്ഞ ഒൻപതി-നാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. ഇതോടെ കണ്ണൂരിൽ മുപ്പതിലേറെപ്പേർ കൊ വിഡ് ബാധിച്ചു മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകൾ: ജില്ലയിലെ മിക്ക പ്രദേശങ്ങളും കൊ വിഡിൻ്റെ പിടിയിലാണ്. വൈറസ് രോഗവ്യാപനത്തെ തുടർന്ന് കൊട്ടിയൂർ ,കേളകം, കണിച്ചാർ, പയ്യന്നൂർ നഗരസഭ എന്നിവടങ്ങളിൽ സമ്പുർണ അടച്ചിടൽ പ്രഖ്യാപിച്ചു.

ഇതിനിടെകണ്ണൂർ ജില്ലയിൽ പോസറ്റീവ് കേസുകൾ മുന്നൂറ് കടന്നു.
പുതുതായി 330 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.283 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ'' ഇതിൽ 22 പേർ ആരോഗ്യ പ്രവർത്തകരാണ്. 169 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 4167 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൻ്റെ ആനുപാതിക വർധനവാണ് കണ്ണുരിലുമുണ്ടായിരിക്കുന്നത്. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം 225, കാസര്‍ഗോഡ് 145, പത്തനംതിട്ട 101, ഇടുക്കി 100, വയനാട് 68 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്.
12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ എറണാകുളം തോപ്പില്‍ക്കാട് സ്വദേശിനി പാര്‍വതി (75), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി പ്രതാപചന്ദ്രന്‍ (75), കൊല്ലം തങ്കശേരി സ്വദേശിനി മാര്‍ഗറ്റ് (68), തൃശൂര്‍ മുണ്ടൂര്‍ സ്വദേശി ഔസേപ്പ് (87), തൂത്തുക്കുടി സ്വദേശിനി അഞ്ജല (55), തിരുവനന്തപുരം ബാലരാമപുരം സ്വദേശി രാജന്‍ (53), തിരുവനന്തപുരം പൂന്തുറ സ്വദേശിനി മേഴ്സ്ലി (72), പാലക്കാട് ചേമ്പ്ര സ്വദേശി സൈദാലി (58), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ കാസര്‍ഗോഡ് പടന്ന സ്വദേശിനി സഫിയ (79), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ മലപ്പുറം പൂക്കയില്‍ സ്വദേശിനി സുഹറ (58) മലപ്പുറം കോക്കൂര്‍ സ്വദേശി കുഞ്ഞിമുഹമ്മദ് (85), സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ മലപ്പുറം എടക്കര സ്വദേശി അബ്ദുറഹ്മാന്‍ (68) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 501 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.












Click it and Unblock the Notifications