ഹൊറോയിനുമായി തലശേരി സ്വദേശികളായ രണ്ടു പേര്‍ ന്യൂമാഹിയില്‍ വാഹനപരിശോധനയില്‍ അറസ്റ്റില്‍
കണ്ണൂര്‍: പൊലിസും എക്‌സൈസും പരിശോധനശക്തമാക്കിയിട്ടും കണ്ണൂര്‍ ജില്ലയില്‍ വീണ്ടും മയക്കുമരുന്ന് കടത്ത്. അതിമാരക മയക്കുമരുന്നായ ഹെറോയിനുമായി രണ്ടു പേര്‍ വാഹനപരിശോധനയ്ക്കിടെ മാഹി പാലത്തില്‍ പിടിയിലായി. ന്യൂമാഹി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.എം. മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ തിങ്കളാഴ്ച്ച രാത്രി മാഹി പാലത്തില്‍ നടത്തിയ വാഹന പരിശോധയ്ക്കിടയിലാണ് തലശ്ശേരി വടക്കുമ്പാട് സ്വദേശി സിറാജ് (49) തലശ്ശേരി ഒ.വി.റോഡ് സ്വദേശി അര്‍ഷാദ് (34) എന്നിവര്‍ ഒരു ഗ്രാം ഹെറോയിനുമായി പിടിയിലാകുന്നത്.
ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ എന്‍.ഡി. എസ് ആക്റ്റു പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവരെ ന്യൂമാഹി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നേരത്തെ മയക്കുമരുന്ന് കടത്ത് കേസില്‍ പ്രതികളാണ് അറസ്റ്റിലായവര്‍. വിദ്യാര്‍ത്ഥികള്‍ക്കും മറ്റും എം.ഡി.എം. എ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ വില്‍പന ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ മാസം ഇവരുടെ കൂട്ടാളികളായ മൂന്ന് പേരെ മാഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.എം. മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധയ്ക്കിടയിലാണ് തലശ്ശേരി വടക്കുമ്പാട് സ്വദേശി സിറാജ് (49) തലശ്ശേരി ഒ.വി.റോഡ് സ്വദേശി അര്‍ഷാദ് (34) എന്നിവര്‍ ഒരു ഗ്രാം ഹെറോയിനുമായി പിടിയിലാകുന്നത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മാഹി എസ്.ഐ പി.പ്രദീപ്,
എ എസ്.ഐമാരായ കിഷോര്‍ കുമാര്‍ , സുനില്‍കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ വിനീഷ് , വിനിദേഷ്,ശ്രീജേഷ്, റിജേഷ്, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലൂടെയുളള ലഹരിക്കടത്തിനെതിരെ പൊലിസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. രാത്രികാല പട്രാളിങും നടത്തുന്നുണ്ട്.
ഇതിനു പുറമേ ന്യൂമാഹി ചെക്ക് പോസ്റ്റില്‍ എക്‌സൈസും വാഹനപരിശോധന നടത്തിവരുന്നുണ്ട്. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണറുടെ പ്രത്യേക അന്വേഷണ സംഘം ഡാന്‍സെഫുംമയക്കുമരുന്ന് വേട്ടയില്‍ സജീവമായിപ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമേ മയക്കുമരുന്ന് വില്‍പനക്കാരെ കണ്ടെത്തുന്നതിനായി ഷാഡോ പൊലിസും പ്രവര്‍ത്തിക്കുന്നുണ്ട്.
ഓണം അടുത്തിരിക്കവെ കര്‍ണാടക അതിര്‍ത്തിയിലൂടെയുളള മയക്കുമരുന്ന് കടത്ത് തടയാന്‍ അതീവജാഗ്രതയിലാണ് പൊലിസും എക്‌സൈസും.ന്യൂമാഹിയില്‍ നിന്നുംപിടിയിലായവര്‍ തലശേരി, എടക്കാട്, മുഴപ്പിലങ്ങാട്, തുടങ്ങിയ പ്രദേശങ്ങളില്‍ മയക്കുമരുന്ന് വില്‍പന നടത്തിവരികയായിരുന്നു.
കഴിഞ്ഞ രണ്ടാഴ്ച്ചയായി പൊലിസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് ഇവരുടെ ഇടപാടുകാരെന്ന വിവരം ലഭിച്ചിട്ടുണ്ട്.കണ്ണൂര്‍ ജില്ലയില്‍ മയക്കുമരുന്ന് വില്‍പന നടത്തിവരുന്ന വന്‍ റാക്കറ്റിലെ കണ്ണികളാണ് ഇവരെന്ന് പൊലിസ് സംശയിക്കുന്നുണ്ട്. മാഹിയില്‍ നിന്നും വിദേശനിര്‍മിത ഇന്ത്യന്‍ നിര്‍മിത മദ്യം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ഊടുവഴികളിലൂടെ കടത്തുന്നവന്‍ മാഫിയ തന്നെപ്രവര്‍ത്തിക്കുന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് മാഹി എസ്.പി രാജശേഖരന്‍ വെളളാട്ട് അറിയിച്ചു.












Click it and Unblock the Notifications