കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നീലേശ്വരത്ത് വൻ ചന്ദന വേട്ട: രണ്ട് യുവാക്കൾ റിമാൻഡിൽ!! ചരക്കുലോറികൾ പരിശോധനക്കിടെ!

  • By Desk
Google Oneindia Malayalam News

പയ്യന്നൂർ: നീലേശ്വരത്ത് വൻ ചന്ദന വേട്ട യുവാക്കൾ റിമാൻഡിൽകൊല്ലത്തു നിന്നു കാറില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന 67 കിലോ ചന്ദനമുട്ടികളുമായി രണ്ടു പേരെയാണ് നീലേശ്വരത്ത് നിന്നും അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച പുലര്‍ച്ചെ നാലരയോടെ ദേശീയപാതയിലെ പള്ളിക്കര ഗേറ്റില്‍ വച്ചാണ് കാര്‍ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ചരക്കുലോറികള്‍ കുറുകെയിട്ട് തടഞ്ഞു നിര്‍ത്തി നീലേശ്വരം സിഐ എംഎ മാത്യുവിന്റെ നേതൃത്വത്തിലാണ് ചന്ദനമുട്ടികള്‍ പിടിച്ചെടുത്തത്.

 ബിജെപിയുടെ അടുത്ത വീഴ്ച്ച ബീഹാറില്‍... ദളിത് മുസ്ലീം ഐക്യം വരുന്നു, പിന്നില്‍ കോണ്‍ഗ്രസ്!! ബിജെപിയുടെ അടുത്ത വീഴ്ച്ച ബീഹാറില്‍... ദളിത് മുസ്ലീം ഐക്യം വരുന്നു, പിന്നില്‍ കോണ്‍ഗ്രസ്!!

സംഭവത്തില്‍ കൊളത്തൂര്‍ അരിയില്‍ കെ.കെ മന്‍സിലിലെ ബി. മുഹമ്മദ് കുഞ്ഞി (31), തെക്കില്‍ ചട്ടഞ്ചാല്‍ ഹൗസിലെ ബി.മുഹമ്മദ് (37) എന്നിവരെ അറസ്റ്റു ചെയ്തു. ഇരുവരും കഴിഞ്ഞ അഞ്ച് ദിവസമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു നീക്കങ്ങള്‍.

sandalwoodcase-

കെ.എല്‍ 55- 1155 നമ്പര്‍ കാറില്‍ കൊല്ലത്തു നിന്നു കൊണ്ടുവരികയായിരുന്ന ചന്ദനമുട്ടികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ക്രമത്തില്‍ 6.7 ലക്ഷം രൂപയില്‍ അധികം വില വരും. വിമാനത്താവളത്തില്‍ നിന്നു വരുന്ന വാഹനമെന്ന വ്യാജേന ചന്ദനമുട്ടികള്‍ കാര്‍ട്ടണുകളിലാക്കി കാര്‍ഗോ സ്ലിപ് പതിച്ച നിലയിലായിരുന്നു. എ.എസ്.ഐ കെ. രാധാകൃഷ്ണന്‍, സി.പി.ഒമാരായ സി.വി വേണുഗോപാല്‍, കെ.എം സുനില്‍ കുമാര്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

English summary
Two people remanded in Kannur over sandal hunt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X