കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സഹകരണ സൊസൈറ്റില്‍ മുക്കുപണ്ടം പണയം വെച്ചു ലക്ഷങ്ങള്‍ തട്ടിയ രണ്ടുപേര്‍ റിമാന്‍ഡില്‍

Google Oneindia Malayalam News

തലശേരി: തലശേരിയിലും കൂത്തുപറമ്പിലെയും സഹകരണ സൊസൈറ്റികളില്‍ മുക്കുപണ്ടം പണയം വെച്ചുലക്ഷങ്ങള്‍ തട്ടിയ രണ്ടുപേര്‍ അറസ്റ്റിലായി. സഹകരണസൊസൈറ്റികളില്‍ കാര്‍ഷിക ലോണെടുക്കാന്‍ വ്യാജ സ്വര്‍ണ്ണം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ യുവാവിനെയും മധ്യവയസ്‌കയായ സ്ത്രീയെയുമാണ് കൂത്തുപറമ്പ് കോടതി റിമാന്‍ഡ് ചെയ്തത്.

കൂത്തുപറമ്പ് നഗരസഭയ്ക്കടുത്തെ നരവൂരിലെ വാഴയില്‍ ഹൗസില്‍ അഫ്‌സല്‍, പാറാലിലെ പഠിഞ്ഞാറെന്റവിടെ വീട്ടില്‍ ശോഭന എന്നിവരെയാണ് കൂത്തുപറമ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. സഹകരണ സൊസൈറ്റികള്‍ കേന്ദ്രീകരിച്ചു തട്ടിപ്പു നടത്തിയതിനു ശേഷം ഇരുവരും മുങ്ങുകയായിരുന്നു.

knr

സിനിമാക്കഥയല്ല; 12 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച പ്രതിയെ മൂന്ന് മണിക്കൂറുകൊണ്ട് പൊക്കി പോലീസ്..
കൂത്തുപറമ്പ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, തലശ്ശേരി താലൂക്ക് അഗ്രികള്‍ചറല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവിടങ്ങളിലെ സെക്രട്ടറിമാര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലാകുന്നത്. അഫ്‌സലിനെ ബത്തേരിയിലെ റിസോര്‍ട്ടില്‍ വെച്ചും ശോഭനയെ കൂത്തുപറമ്പില്‍വെച്ചുമാണ് അറസ്റ്റ് ചെയ്തത്.

റോബിനൊപ്പം കിടിലൻ ലുക്കിൽ ആരതി പൊടി..ഇതെന്ത് ഭാവിച്ചാണെന്ന് ആരാധകർ
അഫ്‌സലിന്റെ കൈയ്യില്‍ നിന്നും 10 പവനോളം വ്യാജ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചോളം പരാതികള്‍ ഇതിനകം കൂത്തുപറമ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. 15 ഓളം ബാങ്കുകളില്‍ ഇവര്‍ സമാന തട്ടിപ്പ് നടത്തിയതായി മനസിലായിട്ടുണ്ട്. ഇവര്‍ക്ക് ആഭരണം ഉണ്ടാക്കിക്കൊടുക്കുന്നവരെ പറ്റി അന്വേഷണം നടത്തി വരികയാണെന്നും ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തില്‍ തന്നെ വലിയ റാക്കറ്റ് പ്രവര്‍ത്തിച്ചു വരുന്നതായി സംശയിക്കുന്നതായും കൂത്തുപറമ്പ് പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി പറഞ്ഞു.

Recommended Video

cmsvideo
പ്രതിക്കും അവകാശങ്ങൾ ഉണ്ട്: അഡ്വ. ബിഎ ആളൂർ | *Crime

സഹകരണ സൊസെറ്റികളില്‍ തട്ടിപ്പു സംഘത്തെ സഹായിക്കാന്‍ ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന കാര്യം പൊലിസ് പരിശോധിക്കുന്നുണ്ട്. സൊസൈറ്റിയെ കബളിപ്പിച്ചുകൊണ്ടു കൈക്കലാക്കുന്ന പണമുപയോഗിച്ചു അഫ്‌സല്‍ ആഡംബരജീവിതം നയിക്കുകയായിരുന്നുവെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ശോഭനയെ ഉപയോഗിച്ചാണ് ഇയാള്‍ പലയിടങ്ങളിലും തട്ടിപ്പുനടത്തിയത്. ഇവര്‍കമ്മിഷന്‍ തുകയായി പണം നല്‍കിയിരുന്നുവെന്നും പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

English summary
Two persons in remand convicted of pledging fake gold in ooperative society
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X