തലശ്ശേരിയില്‍ ആന്ധ്രയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന പത്തുകിലോ കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍
തലശേരി: തലശേരി നഗരത്തില്‍വന്‍ കഞ്ചാവ് വേട്ട. പത്തുകിലോ കഞ്ചാവുമായി തലശേരിയിലെ സൈദാര്‍പളളിയില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ആന്ധ്രയില്‍ നിന്ന് സ്‌കൂട്ടറില്‍ കടത്തി കൊണ്ടുവരികയായിരുന്ന 10 കിലോ കഞ്ചാവ് ശേഖരവുമായാണ് രണ്ടു പേരെ പോലീസ് പിടികൂടിയത്. കണ്ണൂര്‍ മരക്കാര്‍ക്കണ്ടി തയ്യില്‍ സ്വദേശി സമീല്‍ ക്വാട്ടേര്‍സിലെ കെ പി സിയാദ് (36), മരക്കാര്‍ക്കണ്ടി നീര്‍ച്ചാല്‍ സ്വദേശി കെ വി ഫൈസല്‍ (34) എന്നിവരെയാണ് തലശേരി എസ്.ഐ. സജേഷ് സി ജോസിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
വാഹന പരിശോധനക്കിടെ ചൊവ്വാഴ്ച്ച പുലര്‍ച്ചെ 1.30 മണിയോടെ ദേശീയപാതയിലെ സെയ്ദാര്‍ പള്ളിക്ക് സമീപം വെച്ചാണ് ഇരുവരും പോലീസ് പിടിയിലായത്. ആന്ധ്രയിലെ രാജമുന്ധിയില്‍നിന്നും കഞ്ചാവുമായി വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ കെ.എല്‍.13.എ.ഡബ്ല്യു.7436 നമ്പര്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 10 കിലോഗ്രാം കഞ്ചാവാണ് പോലീസ് പിടികൂടിയത്.

വാഹനവും കഞ്ചാവ് ശേഖരവും പ്രതികളുടെ മൊബൈല്‍ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതിനിടെ കണ്ണൂര്‍ നഗരത്തിലെ താവക്കരയില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസും വന്‍ കഞ്ചാവ് വേട്ട നടത്തി. പത്തുകിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിലായി. കര്‍ണാടക ബീജാപൂര്‍ സ്വദേശി സാജിദ് മുഹമ്മദ് സയ്യിദിനെയാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ്അറസ്റ്റു ചെയ്തത്.
കണ്ണൂര്‍ നഗരത്തിലെ താവക്കരയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി. എ ബിനു മോഹനനും സംഘവും നടത്തിയ റെയ്ഡിലാണ് ഇയാള്‍ അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പൊലിസ് റെയ്ഡു നടത്തിയത്. പ്രതിക്കെതിരെ എന്‍ഡിപി എസ്ആക്റ്റു പ്രകാരം കേസെടുത്തു കോടതിയില്‍ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു.
കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍.അജിത്ത്കുമാറിന്റെ നിയന്ത്രണത്തിലുളള ഡാന്‍സെഫ് (ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡ്) ലോക്കല്‍ പൊലിസിന്റെ സഹകരണത്തോടെ വിവിധ സ്‌റ്റേഷന്‍ പരിധികളില്‍ റെയ്ഡു നടത്തിവരികയാണ്. രാത്രികാല പട്രോളിങും ശക്തമാക്കിയിട്ടുണ്ട്. കൂട്ടുപുഴ ചെക്ക് പോസ്റ്റിലും ജില്ലയിലെ അതിര്‍ത്തികളിലും എക്‌സൈസും പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ വന്‍തോതിലുളള മയക്കുമരുന്ന്‌വേട്ടയാണ് എക്‌സൈസ് നടത്തിയിട്ടുളളത്.












Click it and Unblock the Notifications