• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തബ് ലിഗ് സമ്മേളനത്തിൽ പങ്കെടുത്തവർ മയ്യഴിയിലും: രണ്ടുപേരെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

  • By Desk

തലശേരി: നിസാമുദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ന്യൂ മാഹിയിലെ രണ്ടുപേരെ കോവിഡ് 19 വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ആശുപത്രി നിരീക്ഷണത്തിലാക്കി. തലശ്ശേരി ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിലാണ് ഇവരുള്ളത്.

ലോക്ക് ഡൗണില്‍ ഇളവ് നല്‍കണമെന്ന് ശരദ് പവാര്‍; പുതിയ പാര്‍ലമെന്റ് മന്ദിരം ഇപ്പോള്‍ വേണ്ട

ആകെ 296 പേരാണ് ശനിയാഴ്ച വരെ ന്യൂ മാഹി പഞ്ചായത്തിൽ നിരീക്ഷണത്തിലുള്ളത്. 40 പേരെ നിരീക്ഷണ കാലാവധി കഴിഞ്ഞതിനാൽ പട്ടികയിൽ നിന്നൊഴിവാക്കി. ശനിയാഴ്ച വരെ മാഹി മേഖലയിലെ വീടുകളിൽ നിരീക്ഷണത്തിലുള്ളത് 131 പേരാണ്. 14 ദിവസം പിന്നിട്ടതിനാൽ 58 പേരെ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കിട്ടുണ്ട്. ഒരാളെ പുതുതായി ഉൾപ്പെടുത്തി.

പുതുച്ചേരിസംസ്ഥാനത്ത് 3025 പേരാണ് കൊറോണാ വൈറസ് നിരീക്ഷണത്തിലുള്ളതെന്ന് മുഖ്യമന്ത്രി വി നാരായണസ്വാമി അറിയിച്ചു. നിസാമുദ്ദീനിൽ നിന്നെത്തിയ 6 പേരിൽ 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ കുടുംബാംഗങ്ങളായ 17 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

11 പേരുടെ ഫലം നെഗറ്റീവ്

11 പേരുടെ ഫലം നെഗറ്റീവ്

തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് ണ്ണൂർ ജില്ലയിൽ തിരിച്ചെത്തിയ പതിനൊന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് കൊ വിഡ് അവലോകന യോഗത്തിൽ ഡോ: നാരായൺ നായ്ക്ക് അറിയിച്ചിരുന്നു. ഒരാളുടെ കൂടി പരിശോധനാ ഫലം ലഭിക്കാനുണ്ട്. ഇതു കൂടി ലഭിച്ചാൽ സ്ഥിതിഗതികൾ തുപ്തികരമാകുമെന്ന് ഡിഎംഒ അറിയിച്ചു. എന്നാൽ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത കാസർഗോഡ് മാസ്തിക്കുണ്ട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ പതിനൊന്നിനാണ് ഇദ്ദേഹം സമ്മേളനം കഴിഞ്ഞ് വീട്ടിലെത്തിയത്.

വിവരമറിയിച്ചില്ല

വിവരമറിയിച്ചില്ല

സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു ശേഷവും ഇദ്ദേഹം ആരോഗ്യ വകുപ്പ് അധികൃതരെ ബന്ധപ്പെട്ടിരുന്നില്ല. പോലീസിൽ നിന്നും വിവരം ലഭിച്ചപ്പോഴാണ് ആരോഗ്യ വകുപ്പ് ജീവനക്കാർ ഇക്കാര്യം അറിയുന്നത്. കഴിഞ്ഞ പതിനൊന്നിന് എത്തിയ ഇദ്ദേഹത്തെ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഐസോഷേൻ വാർഡിലേക്ക് മാറ്റിയത്. ഇതിനിടെയിൽ മാസ്തി കുണ്ട് പള്ളിയിൽ രണ്ട് ജുമ അ നമസ്കാരവും വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. വീട്ടിലെത്തിയതു മുതൽ 'തബ് ലീഗ് പ്രവർത്തകൻ ഏകദേശം മൂവായിരത്തോളം ആളുകളുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്നതായാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ സംശയം.

കൂടുതൽ പേരെ കണ്ടെത്തി

കൂടുതൽ പേരെ കണ്ടെത്തി

നേരത്തെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരെയും കണ്ണൂർ ജില്ലയിൽ തിരിച്ചറിഞ്ഞിരുന്നു. പതിനൊന്ന് പേരാണ് നിരീക്ഷണത്തിൽ കഴിഞ്ഞു വരുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇവരിൽ ആർക്കും രോഗലക്ഷണമില്ല. ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നതിന്നു പുറമേ ഒരാൾ മാഹിയിലുമുണ്ട്. ഇയാളുടെ പരിശോധനാ ഫലമാണ് ഇനി ലഭിക്കാനുള്ളത്. ജില്ലയിലെ ഒരാളെ ഫോണിൽ കഴിഞ്ഞദിവസം വരെ ബന്ധപ്പെടാനായില്ലെങ്കിലും ഇയാളെയും കണ്ടെത്തിയിട്ടുണ്ട്. മാർച്ച് 10, 13 തീയതികളിലാണ് ഇവർ കണ്ണൂരിൽ തിരിച്ചെത്തിയത്. ഇവരെല്ലാം ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ ഇനിയും തുടരുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎംഒ അറിയിച്ചു.

 1800 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ

1800 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ

കൊവിഡ് പൊട്ടിപ്പുറപ്പെട്ട മ‌ർക്കസ് മസ്ജിദിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്ക് ട്രെയിനുകളിലും മറ്റും പോയ ആയിരക്കണക്കിന് ആളുകളെ കണ്ടെത്താൻ അധികൃതർ ശ്രമിച്ചുവരികയാണ്. ഇതിനിടെ രണ്ടു ദിവസത്തിനുളിൽ 386 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 322 ആയി ഉയർന്നു. സമ്മേളനത്തിൽ പങ്കെടുത്ത 1800 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്.

രോഗികളുടെ എണ്ണം വർധിച്ചു

രോഗികളുടെ എണ്ണം വർധിച്ചു

രോഗികളുടെ എണ്ണത്തിൽ പൊടുന്നനെയുണ്ടായ വർദ്ധന ആശങ്ക പരത്തിയിട്ടുണ്ട്. തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ വഴിയാണ് കൂടുതൽ പേരും രോഗികളായതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. സമ്മേളനത്തിൽ പങ്കെടുത്തവരുടെ ലിസ്റ്റ് യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറാക്കാൻ കേന്ദ്രം കഴിഞ്ഞ ദിവസം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത് ഈ പശ്ചാത്തലത്തിലാണ്. യാത്രക്കാരുടെ ലിസ്റ്റ് റെയിൽവേയും തയ്യാറാക്കിയത്. തബ്‌ലീഗ് സമ്മേളനത്തിന് ശേഷം യുപിയിലെ അബ്ദുള്ള മോസ്കിലെത്തിയ ഒരു മലയാളിയെ അവിടെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗം പരത്തിയ തബ് ലീഗ് കേന്ദ്രത്തിന്റെ തലവൻ ഒളിവിലാണ്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അജിത് ഡോ വലിന്റെ നേതൃത്വത്തിലെത്തിയാണ് കേന്ദ്രം അടച്ചു പൂട്ടിയത്.

English summary
Two Tablighi attendees in Mayyazhi, admited in isolation ward
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X