ദുബായ് ബസ് അപകടം: മരിച്ചവരില്‍ രണ്ട് പേര്‍ 2 തലശ്ശേരി സ്വദേശികൾ, ബന്ധുക്കളെ കണ്ട് മടങ്ങുന്പോള്‍!!
കണ്ണൂര്‍: തലശ്ശേരി കോടതിക്ക് സമീപം ചേറ്റം കുന്ന് റോഡിലെ സികെ ഉമ്മർ, മകൻ നബീൽ എന്നിവരാണ് നിര്യാതരായത്. എടക്കാട്ടെ പരേതനായ ചാലക്കണ്ടി അബ്ദുൽ ഖാദറിന്റെ ( കാഊച്ച) മകൾ എ ടി സറീനയുടെ ഭർത്താവും മകനുമാണ് ഇവർ. മസ്കത്തിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുന്ന വഴിയിലാണ് അപകടത്തിൽ പെട്ടത്. ഇതുവരെ മരിച്ചതായി സ്ഥിരീകരിക്കപ്പെട്ട 17 പേരിൽ 6 പേർ മലയാളികളാണ്.
ഒമാനിൽ നിന്നും ദുബായിലേക്ക് വരുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മരണപ്പെട്ടവരിൽ ഇതുവരെ തിരിച്ചറിഞ്ഞവരിൽ നാല് മലയാളികളടക്കം എട്ട് ഇന്ത്യക്കാരുണ്ട്.ദീപക് കുമാർ,ജമാലുദ്ധീൻ,വാസുദേവൻ,തിലകൻ എന്നീ മലയാളികളുടെ മൃതദേഹങ്ങളാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. മരണപ്പെട്ടവരിൽ ഇന്ത്യക്കാർക്ക് പുറമെ ഒരു ഒമാൻ സ്വദേശി, ഒരു അയര്‍ലണ്ട് പൗരനെയും രണ്ട് പാക് സ്വദേശികളെയും തിരിച്ചറിഞ്ഞിരുന്നു.

അപകടത്തില്‍ മരിച്ച ദീപകിന്റെ ഭാര്യയും മകളുമടക്കം നാല് ഇന്ത്യക്കാർ ദുബായ് റാഷിദ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇന്ത്യൻ കൗൺസിലേറ്റ് ജനറൽ വിപുൽ അടക്കമുള്ള ഉദ്യോഗസ്തർ ഹോസ്പിറ്റലിൽ എത്തി വേണ്ടനടപടികൾക്ക് മേൽനോട്ടം നടത്തി.സാമൂഹ്യക പ്രവർത്തകരായ നസീർ വാടനാപ്പള്ളി നേത്രത്വത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. അഷറഫ് താമരശേരി, അഡ്വ: ഹാഷിക്ക് ടി കെ, നിസാർ പട്ടാമ്പി, കരീം എയർ ഇന്ത്യ, റിയാസ്, ഫൈസൽ കണ്ണൊത്ത്, നന്തി നാസർ തുടങ്ങിയവരും വേണ്ട സഹായങ്ങളൊരുക്കി ആശുപത്രിയിലെത്തിയിട്ടുണ്ട്.
-
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ്












Click it and Unblock the Notifications