Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശേരിയില്‍ ഇന്‍ഷൂറന്‍സ് ക്‌ളെയിമിനായി ഷോറൂമിലെത്തിച്ച ഇരുചക്രവാഹനം

 kannur-1675527625.j

തലശേരി: തലശേരിയില്‍ ഇന്‍ഷൂറന്‍സ് ക്‌ളയിമിനായി ഷോറൂമിലെത്തിച്ച ഇരുചക്രവാഹനം കത്തിനശിച്ചു. ഉളിക്കല്‍ സ്വദേശിനി മണ്ഡപത്തില്‍ ആര്യയുടെ ഉടമസ്ഥതിയിലുളള കെ. എല്‍ 78 ബി. 9911 നമ്പര്‍ യമഹ ഫാസിനോ സ്്കൂട്ടറാണ് ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ തലശേരി ചിറക്കര ടൗണ്‍ ഹാള്‍ ജങ്ഷനിലെ യമഹാ ഷോറൂമിന്റെ കോംപൗണ്ടില്‍ വെച്ചാണ് സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടു ചെയ്യാനുളള ശ്രമത്തിനിടെ കത്തിനശിച്ചത്.

കഴിഞ്ഞ സെപ്തംബറില്‍ വാങ്ങിയ ഇരുചക്രവാഹനം ഡിസംബറില്‍ ചെറിയ അപകടത്തില്‍പ്പെട്ടിരുന്നു. അപകടഇന്‍ഷൂറന്‍സ് ക്‌ളെയിമിനായി മൂന്നാഴ്ച്ച മുന്‍പാണ് തലശേരിയിലെത്തിച്ചു യമഹാ ഷോറൂമിനടുത്തു നിര്‍ത്തിയിട്ടിരുന്നത്. വാഹനം തിരികെ ഉളിക്കലിലേക്ക് കൊണ്ടു പോകാനെത്തിയ ആര്യയുടെ സഹോദരന്‍ സ്‌കൂള്‍ സ്റ്റാര്‍ട്ടാക്കാനായി സെല്‍ഫ് അമര്‍ത്തിയിട്ടും സ്റ്റാര്‍ട്ടാക്കത്തതിനെ തുടര്‍ന്ന് കിക്കര്‍ ചവുട്ടിയപ്പോള്‍ എന്‍ജിനില്‍ നിന്നും തീപൊടുന്നനെ പടരുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും യമഹ ഷോറൂമിലെ ജീവനക്കാരും വെളളമൊഴിച്ചു തീ അണക്കാന്‍ ശ്രമിച്ചുവെങ്കിലും തീയണക്കാന്‍ കഴിഞ്ഞില്ല. ഷോറൂം ജീവനക്കാര്‍ ഉടന്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചതിനെ തുടര്‍ന്ന് തലശേരിയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി തീഅണച്ചുവെങ്കിലും വാഹനം പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു. ഒരുലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നു ഉടമയുടെ സഹോദരന്‍ പറഞ്ഞു.തലനാരിഴയ്ക്കാണ യുവാവ് തീപിടിത്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച്ച രാവിലെ പതിനൊന്നുമണിക്കണ് കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപത്തു നിന്നും ഓടുന്ന കാറിന് തീപിടിച്ചു യാത്രക്കാരായ ദമ്പതികള്‍ മരിച്ചിരുന്നു. ഈസംഭവത്തില്‍ അന്വേഷണം നടുന്നകൊണ്ടിരിക്കെയാണ് തലശേരിയില്‍ ഇരുചക്രവാഹനം കത്തിനശിച്ചത്. കണ്ണൂരില്‍ മാസങ്ങള്‍ക്കു മുന്‍പ്്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+