ഐസിസ് ബന്ധം: കണ്ണൂരിൽ രണ്ട് യുവതികൾ അറസ്റ്റിൽ, സംഘത്തിൽ ഏഴ് പേരെന്ന് എൻഐഎ
കണ്ണൂർ: ഐസിസ് ബന്ധം ആരോപിച്ച് കേരളത്തിൽ രണ്ട് യുവതികൾ അറസ്റ്റിലായി. കണ്ണൂർ സ്വദേശികളായ യുവതികളാണ് അറസ്റ്റിലായിട്ടുള്ളത്. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ഇന്ന് രാവിലെ ദില്ലിയിൽ നിന്നും കൊച്ചിയിൽ നിന്നുമായെത്തിയ എൻഐഎയുടേ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരെ ഇന്ന് തന്നെ ദില്ലിയിലേക്ക് കൊണ്ടുപോകുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് മുന്നോടിയായി ഇരുവരേയും പോലീസ് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കുകയും ചെയ്തിരുന്നു.

സോഷ്യൽമീഡിയ പ്ലാറ്റ്ഫോം വഴി ഐസിസ് ആശയങ്ങൾ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റെന്നാണ് ദേശീയ അന്വേഷണ ഏജൻസി നൽകുന്ന വിവരം. ഇവരുടെ കൂട്ടാളിയായ മുസാദ് അൻവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവർ ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കി ആശയപ്രചാരണം നടത്തിയെന്നും ദേശീയ അന്വേഷണ ഏജൻസി ചൂണ്ടിക്കാണിക്കുന്നു.

കണ്ണൂരിലെ ധനലക്ഷ്മി ആശുപത്രിയ്ക്ക് സമീപത്തുള്ള ഇവരുടെ വീട്ടിലും എൻഐഎ സംഘം പരിശോധന നടത്തിയിരുന്നു. ഡിജിറ്റൽ തെളിവുകൾ അടക്കം പരിശോധിച്ചതിന് ശേഷമാണ് രണ്ട് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏഴ് പേരടങ്ങുന്ന മലയാളി സംഘം ഭീകര പ്രവർത്തനങ്ങൾക്ക് വേണ്ടി ജമ്മുക കശ്മീരിലേക്ക് പോകാൻ പദ്ധതി ഇട്ടിരുന്നതായി എൻഐഎ എഫ്ആആറിൽ പറയുന്നുണ്ട്.

ഇൻസ്റ്റഗ്രാം, ടെലിഗ്രാം എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ഏഴ് മലയാളികൾ ഐസിസിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് യുഎപിഎ പ്രകാരമുള്ള കേസ്. ഇക്കഴിഞ്ഞ മാർച്ച് 15ന് കണ്ണൂർ, ബെംഗളൂരു, ദില്ലി എന്നിവിടങ്ങളിൽ എൻഐഎ പത്ത് കേന്ദ്രങ്ങളിലായി റെയ്ഡ് നടത്തിയിരുന്നു. മലപ്പുറം സ്വദേശി മുഹമ്മദ് അമീനിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

2021 മാർച്ചിൽ ഷിഫാ ഹാരിസിനെയും മിഷ്ഹ സിദ്ദിഖ് എന്നിവരെ എൻഐഎ കൊച്ചിയിലുള്ള ഓഫീസിലേക്ക് എത്തിച്ച് ചോദ്യം ചെയ്തിരുന്നു. പിന്നീട് വിട്ടയച്ചിരുന്നു. എന്നാൽ ഈ സംഭവത്തിൽ കൂടുതൽ വിവരം ശേഖരിച്ച ശേഷമാണ് യുവതികളെ അറസ്റ്റ് ചെയ്ത നടപടികളിലേക്ക് എൻഐഎ നീങ്ങിയിട്ടുള്ളത്. ഇക്കഴിഞ്ഞ മാർച്ച് മുതൽ എൻഐഎ സംഘത്തിന്റെ നിരീക്ഷണത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

ഇതേ സംഘത്തിൽപ്പെട്ട അമീർ അബ്ദുൾ റഹ്മാൻ നേരത്തെ മംഗലാപുരത്ത് നിന്നും അറസ്റ്റിലായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതികളെ എൻഐഎ സംഘം നിരീക്ഷിക്കാൻ തുടങ്ങിയത്. കേരളത്തിൽ നിന്നുള്ള ഏഴംഗ സംഘമാണ് ഐസിസ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതെന്നും എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ഇരുവരും ഇറാൻ അടക്കമുള്ള വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്ന വിവരവും എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്.
ഗ്ലാമറസായി വേദിയുടെ പുതിയ ഫോട്ടോഷൂട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications